02/08/2026
[fontresizer_tawhidurrahmandear_widget]

‘പുതിയ ശീലങ്ങളൊന്നും വേണ്ട’; കർണാടകയിൽ ക്ലാസ് മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന്മുഖ്യമന്ത്രി സിദ്ധരാമയ്യ

 ‘പുതിയ ശീലങ്ങളൊന്നും വേണ്ട’; കർണാടകയിൽ ക്ലാസ് മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന്മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന ഹിജാബ് വിലക്ക് നീക്കിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ ക്ലാസ്മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. വസ്ത്രാധാരണ ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണെന്നും എന്നാൽ വിദ്യാലയങ്ങളിൽ മതപരമായ ചേരിതിരിവുകളും പ്രകോപനങ്ങളും ഇടനൽകുന്ന രീതിയിലുള്ള മാറ്റങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും സൗഹൃദാന്തരീക്ഷവും തകർക്കുന്ന തരത്തിൽ കാവി ഷാളുകൾ ധരിച്ചെത്തുന്നതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമാണെന്നും അതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നുമാണ് സർക്കാർ നിലപാടെന്ന് സിദ്ധരാമയ്യ വിശദീകരിച്ചു. മുൻപ് ബിജെപി സർക്കാരിന്റെ കാലത്തുണ്ടായ ഹിജാബ് നിരോധനവും അതിനെത്തുടർന്നുണ്ടായ കാവി ഷാൾ പ്രതിഷേധങ്ങളും സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വസ്ത്രധാരണത്തിന്റെ പേരിൽ ആരെയും വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വിശ്വാസത്തിന്റെ ഭാഗമായ പരമ്പരാഗതമായി ധരിക്കുന്ന പൂണൂൽ, തലപ്പാവ്, രുദ്രാക്ഷം എന്നിവ ക്ലാസ് മുറികളിൽ ധരിക്കാം. ഇത്തരം ആചാരപരമായ കാര്യങ്ങൾ വിശ്വാസത്തിന്റെ ഭാഗമാണെന്നും അവ തുടരുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധത്തിന്റെ രാഷ്ട്രീയത്തിന്റെയോ ഭാഗമായി പുതുതായി കൊണ്ടുവരുന്ന കാര്യങ്ങൾ നൽകില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Also read: