02/06/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം

 ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സോനാർപൂരിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങളിൽ ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം. അദ്ദേഹം എത്തിയ ഉടൻ തന്നെ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ നാട്ടുകാർ അദ്ദേഹത്തിന്റെ വാഹനം തടയുകയും കള്ളൻ എന്ന് വിളിച്ച് അധിക്ഷേപിച്ച് മുട്ടയും കല്ലുമെറിഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഇതിനിടയിൽ സുരക്ഷാ ജീവനക്കാരുടെ പ്രതിരോധം മറികടന്ന് ജനങ്ങൾ അദ്ദേഹത്തെ വളയുകയും കൈയേറ്റം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. സാഹചര്യം അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ പേഴ്‌സണൽ സെക്യൂരിറ്റി ഗാർഡുകൾ ഉടൻ തന്നെ ഹെൽമെറ്റ് ധരിപ്പിക്കുകയും അക്രമികളിൽ നിന്നും മനുഷ്യകവചം തീർത്ത് അതീവ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ അവിടെ നിന്നും സുരക്ഷിതമായി വാഹനത്തിൽ കയറ്റി മാറ്റിയത്.

ഈ ആസൂത്രിത ആക്രമണത്തിന് പിന്നിൽ ബിജെപി ക്രിമിനലുകളാണെന്നും തന്നെ വധിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്നും സംഭവത്തിന് ശേഷം അഭിഷേക് ബാനർജി ആരോപിച്ചു. ഈ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഗവർണറെയും ഹൈക്കോടതിയെയും കാര്യങ്ങൾ ഔദ്യോഗികമായി ധരിപ്പിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ ഒരിക്കലും വഴങ്ങില്ലെന്നും കൂട്ടിച്ചേർത്തു.

Also read: