21/06/2026
[fontresizer_tawhidurrahmandear_widget]

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

 കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിനാണ് ‘വടകര സ്ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഈ സ്‌ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ തന്നെയാണ് ഇത് നിർമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ഉയർന്ന വിവാദത്തിൽ, ആദ്യം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെതിരെയായിരുന്നു ആരോപണം. എന്നാൽ ഹൈക്കോടതി ഇടപെടലോടെ നടത്തിയ പുനരന്വേഷണത്തിലാണ് ഡിവൈഎഫ്ഐ നേതാവിലേക്ക് അന്വേഷണം എത്തിയത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ‘വടകര സ്‌ക്വാഡ്’ ഗ്രൂപ്പിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് വ്യക്തമായതോടെയാണ് ജിതിൻ ഭാസ്‌കർ പിടിയിലായത്. നിലവിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Also read: