22/07/2026
[fontresizer_tawhidurrahmandear_widget]

കോൺഗ്രസ് നേതാക്കൾ ക്ഷേത്രത്തിൽ വെച്ച് മാസം കഴിച്ചുവെന്ന് ആരോപിച്ച് ശുദ്ധീകരണ പൂജനടത്താൻ ശ്രമം; തെലങ്കാനയിൽ ബിജെപി നേതാക്കളെ തടഞ്ഞ് പോലീസ്

 കോൺഗ്രസ് നേതാക്കൾ ക്ഷേത്രത്തിൽ വെച്ച് മാസം കഴിച്ചുവെന്ന് ആരോപിച്ച് ശുദ്ധീകരണ പൂജനടത്താൻ ശ്രമം; തെലങ്കാനയിൽ ബിജെപി നേതാക്കളെ തടഞ്ഞ് പോലീസ്

ഹൈദരാബാദ്: ക്ഷേത്രത്തിൽ വെച്ച് കോൺഗ്രസ് നേതാക്കൾ മാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് ശുദ്ധീകരണ പൂജ നടത്താൻ ശ്രമിച്ച ബിജെപി നേതാക്കളെ തടഞ്ഞ് തെലങ്കാന പോലീസ്. കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡി, എംപി ലക്ഷ്മൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാദേശിക നേതാക്കൾ ക്ഷേത്രത്തിൽ എത്തിയത്. വാരണാസിയിൽ നിന്നുള്ള പൂജാരിമാരെ എത്തിച്ച് പ്രത്യേക ശുദ്ധികലശം നടത്താനായിരുന്നു ഇവരുടെ നീക്കം. എന്നാൽ ഇതിന് അനുമതിയില്ലെന്ന് കാണിച്ചാണ് പോലീസ് ക്ഷേത്ര കവാടത്തിൽ വെച്ച് ഇവരെ തടഞ്ഞത്.

ഇതോടെ ക്ഷുഭിതരായ ബി.ജെ.പി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ക്ഷേത്രത്തിൽ കോൺഗ്രസ് നേതാക്കൾ മാംസാഹാരം കഴിച്ചുവെന്നും ഇത് ക്ഷേത്രത്തിന്റെ വിശുദ്ധി കെടുത്തിയെന്നും ആരോപിച്ചാണ് ബി.ജെ.പി ശുദ്ധീകരണ ചടങ്ങിന് മുതിർന്നത്. ഇത്തരത്തിലുള്ള ചില ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രത്തിന്റെ പവിത്രത വീണ്ടെടുക്കാൻ തങ്ങൾ പൂജ നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്. എന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി പോലീസ് സംഘം ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയൊരുക്കുകയും നേതാക്കളെ അകത്തേക്ക് കടത്തിവിടാതിരിക്കുകയും ചെയ്തു. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കിഷൻ റെഡ്ഡിയും മറ്റ് നേതാക്കളും ക്ഷേത്രത്തിന് പുറത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോൺഗ്രസ് സർക്കാർ ബോധപൂർവ്വം ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നും ക്ഷേത്രങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും കിഷൻ റെഡ്ഡി കുറ്റപ്പെടുത്തി. വലിയ രീതിയിലുള്ള തർക്കങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഒടുവിൽ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളെയും നിരവധി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് ഇപ്പോഴും കനത്ത പോലീസ് കാവൽ തുടരുകയാണ്.

Also read: