22/07/2026
[fontresizer_tawhidurrahmandear_widget]

നഗ്നനായി ഒളിച്ചിരുന്നു, വാതിൽ പൊളിച്ച് അകത്തു കയറി ആശാ വർക്കറെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

 നഗ്നനായി ഒളിച്ചിരുന്നു, വാതിൽ പൊളിച്ച് അകത്തു കയറി ആശാ വർക്കറെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

പെരുമ്പാവൂർ: ആശ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. നെല്ലിക്കുഴി സ്വദേശി അബിനെയാണ് പെരുമ്പാവൂർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. നഗ്നനായി എത്തിയ പ്രതി വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ അടുത്ത വീട്ടിലേക്ക് പോയി തിരിച്ചെത്തിയ സ്ത്രീ വീടിനകത്ത് കയറിയപ്പോൾ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടത് കണ്ടിരുന്നു. ഉടൻ പരിസരമെല്ലാം നോക്കിയെങ്കിലും മറ്റ് സംശയങ്ങളൊന്നും തോന്നാത്തതിനാൽ സാധനങ്ങൾ എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുകയാരിന്നു. ഇതിനിടെ പ്രതി പെട്ടെന്ന് അകത്തേക്ക് കയറി വാതിലടച്ചു. പിന്നാലെ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.

നഗ്നനനായാണ് ഇയാൾ വീട്ടിൽ കയറിയെതെന്നാണ് വിവരം. സംഭവമറിഞ്ഞെത്തിയ പോലീസ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താസിക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത് അതിക്രമം നടത്തിയിരുന്നതും. മുമ്പും സ്ത്രീകൾക്ക് എതിരെ അക്രമം നടത്തിയ കേസിലും പത്തോളം മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Also read: