27/07/2026
[fontresizer_tawhidurrahmandear_widget]

സോനം വാങ്ചുക് ആശുപത്രി വിട്ടു; രാജ്ഘട്ട് സന്ദർശിച്ച ശേഷം ലഡാക്കിലേക്ക്; ‘പിന്തുണച്ചവർക്ക് നന്ദി’

 സോനം വാങ്ചുക് ആശുപത്രി വിട്ടു; രാജ്ഘട്ട് സന്ദർശിച്ച ശേഷം ലഡാക്കിലേക്ക്; ‘പിന്തുണച്ചവർക്ക് നന്ദി’

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥികളുടെ അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക് ആശുപത്രി വിട്ടു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു ആഴ്ചയോളമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്ര പരിചരണത്തിലായിരുന്നു അദ്ദേഹം.

ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിക്കാൻ രാജ്ഘട്ടിലേക്ക് തിരിച്ചു. തുടർന്നായിരിക്കും ലഡാക്കിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുക. താൻ പതുക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും എക്സിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണച്ചവർക്കും പരിചരിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, സംഭവത്തിൽ സമഗ്ര അന്വേഷണം എന്നിവ ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലായിരുന്നു പ്രതിഷേധം. ജൂൺ 28-നാണ് വാങ്ചുക് നിരാഹാരം ആരംഭിച്ചത്. 26 ദിവസം നീണ്ട സമരത്തിനിടെ 10 കിലോയിലധികം ഭാരം കുറയുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് ജൂലൈ 18-ന് പൊലീസെത്തി സഫ്ദർജങ് ആശുപത്രിയിലേക്കും, ഡൽഹി ഹൈകോടതി ഉത്തരവിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന 36 ദിവസം നീണ്ട പ്രക്ഷോഭം, സിജെപി പ്രതിനിധികളും കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അവസാനിച്ചത്. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്ന് പ്രഹ്ലാദ് ജോഷിയെ പുതിയ മന്ത്രിയായി നിയമിച്ചതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.

Also read: