09/08/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം’- ശശി തരൂരിനോട് കെ.സി വേണുഗോപാൽ

 ‘ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം’- ശശി തരൂരിനോട് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: ബിജെപിക്ക് സുഖിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ശശി തരൂർ ഒഴിഞ്ഞുമാറണമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കെ.സി വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചത്.

ജെൻസികളുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ കോൺഗ്രസ് ഫലപ്രദമായില്ലെന്നും സിജെപിക്ക് അതിന് സാധിച്ചെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, അറിഞ്ഞോ അറിയാതെയോ രാഹുൽ ഗാന്ധിയെ കുറ്റം പറയുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനേ ഉപകരിക്കൂ എന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചത് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയതും രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സഭയിൽ ഹാജരാകാത്ത ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ നിർദേശം നൽകിയത് ആരാണെന്ന് അമിത് ഷാ സഭയിൽ വന്ന് വ്യക്തമാക്കുന്നത് വരെ പാർലമെന്റ് നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

കൂടാതെ, മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ നടപ്പിലാക്കുന്നതിന് മുൻപായി സർക്കാരുമായി ബന്ധപ്പെട്ട സർവ്വകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.

Also read: