28/09/2026
[fontresizer_tawhidurrahmandear_widget]

പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ട് പേര്‍ക്കെതിരെ കേസ്

 പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ട് പേര്‍ക്കെതിരെ കേസ്

പാലക്കാട്: പട്ടാമ്പിയിലെ കൊപ്പം എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ മറച്ചുവെച്ച ശേഷം ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തുകയായിരുന്നു.

ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവരെ പ്രതികളാക്കിയാണ് കൊപ്പം പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മോഷണത്തിന് മുൻപായി ക്ഷേത്ര വളപ്പിലെ സിസിടിവി ക്യാമറകൾ മുഴുവൻ പ്രതികൾ കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഏകദേശം 30 അടി നീളവും നാല് ഇഞ്ച് വീതിയും ഒന്നര ഇഞ്ച് കനവുമുള്ള ഇരുമ്പ് പൈപ്പാണ് പ്രതികൾ മുറിച്ചുകടത്തിയത്. ക്യാമറകൾ മറയ്ക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികൾ പ്രാദേശിക ബിജെപി നേതാക്കളാണെന്ന് ക്ഷേത്ര ഭാരവാഹികൾ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊപ്പം പോലീസ് അന്വേഷണം ശക്തമാക്കിയത്.

Also read: