28/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രതികളെ വെറുതെവിടില്ല, നിയമത്തിനു മുന്നില്‍ കൊണ്ടുവരും’; ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി മോദി

 ‘പ്രതികളെ വെറുതെവിടില്ല, നിയമത്തിനു മുന്നില്‍ കൊണ്ടുവരും’; ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി മോദി


ന്യൂഡല്‍ഹി
: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പുനല്‍കി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഇന്ന് വളരെ വേദനയോടെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് അവരോടൊപ്പമുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. നമ്മുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെവിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും’-പ്രധാനമന്ത്രി പറഞ്ഞു.

ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്കോട്ട മെട്രോ സ്റ്റേഷനടുത്തുള്ള തിരക്കേറിയ ഭാഗത്ത് ചുവപ്പ് ലൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഹ്യൂണ്ടായ് ഐ20 കാറിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ഇതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും തീപിടിച്ചു. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണ സാധ്യത ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഭീകരപ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also read: