19/10/2026
[fontresizer_tawhidurrahmandear_widget]

‘നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലാണിത്; ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് സഖാവ് ജെയ്‌ക് സി തോമസാണ്’- ഡൽഹി പൊലീസിൻ്റെ ക്രൂരത വിവരിച്ച് എ.എ റഹീം

 ‘നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലാണിത്; ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് സഖാവ് ജെയ്‌ക് സി തോമസാണ്’- ഡൽഹി പൊലീസിൻ്റെ ക്രൂരത വിവരിച്ച് എ.എ റഹീം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് സഞ്ചരിക്കുന്ന ‘ഗ്വാണ്ടനാമോ ജയിലിന്’ സമാനമായ വാഹനത്തിലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ് ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ കാണിച്ചാണ് റഹീം പൊലീസിന്റെ നടപടിയെ വിമർശിച്ചത്.

പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുക്കുന്നവരെ യാത്രാമധ്യേ വാഹനത്തിൽ നിന്ന് ഇറക്കി സഞ്ചരിക്കുന്ന ടോർച്ചർ ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് റഹീം പറഞ്ഞു. പുറത്തുവിട്ട ദൃശ്യങ്ങളിൽ ജെയ്ക്ക് സി. തോമസിനെ വിവസ്ത്രനാക്കിയ നിലയിലാണ് കാണുന്നത്. ഡെമോക്രസിയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യത്താണോ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ജോൺ ബ്രിട്ടാസ് എംപിയെ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതായും എ.എ. റഹീം ചൂണ്ടിക്കാട്ടി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ നിലനിൽക്കുന്നതെന്നും, എത്ര ജയിലിലടച്ചാലും സമരവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും പ്രതിഷേധം തെരുവിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: