20/10/2026
[fontresizer_tawhidurrahmandear_widget]

ഡൽഹിയിൽ മോദിയുടെ 10 തലയുള്ള കൂറ്റൻ കോലം കത്തിച്ച് എൻ.എസ്.യു.ഐ പ്രതിഷേധം

 ഡൽഹിയിൽ മോദിയുടെ 10 തലയുള്ള കൂറ്റൻ കോലം കത്തിച്ച് എൻ.എസ്.യു.ഐ പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ കോലം കത്തിച്ച് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ പ്രതിഷേധം. എൻ.എസ്.യു.ഐ ദേശീയ ആസ്ഥാനത്താണ് പത്ത് തലകളോടുകൂടിയ കൂറ്റൻ കോലം തയാറാക്കിയത്.

ഉത്തരേന്ത്യൻ ജനത തിന്മയ്ക്ക് മേൽ നന്മയുടെ വിജയമായി ദസറ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് എൻ.എസ്.യു.ഐ പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചത്. രാവണന്റെ കോലത്തിന് പകരം, പത്ത് തലകളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലമാണ് പ്രവർത്തകർ ഒരുക്കിയത്.

നരേന്ദ്ര മോദിയുടെ രൂപത്തിന് പുറമേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കൊലപാതകം അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന സിക്കിം ഗവർണർ ദുഷ്യന്ത് ഗൗതം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്, ഗൗതം അദാനി എന്നിവരുടെ ചിത്രങ്ങളാണ് കോലത്തിൽ ഉണ്ടായിരുന്നത്. കോലത്തിന്റെ നെഞ്ച് ഭാഗത്ത് ഡൊണാൾഡ് ട്രംപിന്റെയും മുകേഷ് അംബാനിയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എൻ.എസ്.യു.ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹി പോലീസിന്റെ മർദനം നേരിട്ട വിദ്യാർത്ഥികൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.

Also read: