01/04/2026
[fontresizer_tawhidurrahmandear_widget]

കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് തിരിച്ചടിയായി’

 കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് തിരിച്ചടിയായി’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ കുറവും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 5650 കോടി രൂപയുടെ കുടിശിക ഉടൻ അനുവദിക്കണമെന്നും, ദേശീയപാത വികസനത്തിനായി സംസ്ഥാനം ചെലവിട്ട 6000 കോടി രൂപ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര നയങ്ങൾ പ്രതിസന്ധിയുണ്ടാക്കുമ്പോഴും അതിദാരിദ്ര്യ നിർമാർജനത്തിലും ആരോഗ്യരംഗത്തും കേരളം കൈവരിച്ച നേട്ടങ്ങളെ ഗവർണർ പ്രശംസിച്ചു. ശിശുമരണനിരക്ക് കുറയ്ക്കാൻ സാധിച്ചതും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കിയതും സർക്കാരിന്റെ വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Also read: