04/03/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് കടലിടുക്കിൽനിന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; യുദ്ധഭീതിക്കിടെ വിപ്ലവ ഗാർഡിന്റെ നാടകീയ നീക്കം

 ഹോർമുസ് കടലിടുക്കിൽനിന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; യുദ്ധഭീതിക്കിടെ വിപ്ലവ ഗാർഡിന്റെ നാടകീയ നീക്കം

തെഹ്‌റാൻ: ഗൾഫ് മേഖലയിൽ യുദ്ധഭീതി കനക്കുന്നതിനിടെ പുതിയ നീക്കവുമായി. വിദേശ ജീവനക്കാരുള്ള രണ്ട് കപ്പലുകൾ ഇറാൻ വിപ്ലവ ഗാർഡ് ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്തു. യുഎസ് സൈന്യവുമായി ബന്ധമില്ല, എണ്ണക്കപ്പലുകളാണു പിടിയിലായതെന്നാണു വിവരം. ഇന്ധനക്കടത്ത് ആരോപിച്ചാണ് കപ്പലുകൾ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

അനധികൃതമായി കടത്താൻ ശ്രമിച്ച ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം കപ്പലുകളിൽനിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ വിദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇവർ ഏത് രാജ്യക്കാരാണെന്നോ കപ്പലുകൾ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നതെന്നോ ഉള്ള വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത കപ്പലുകളും ജീവനക്കാരെയും നിയമനടപടികൾക്കായി ജുഡീഷ്യൽ അധികൃതർക്ക് കൈമാറിയതായി ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുമായുള്ള സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെയാണ് ഇറാന്റെ പുതിയ നടപടി. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ കപ്പൽപ്പട ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായും, ഇറാൻ-റഷ്യ-ചൈന സംയുക്ത നാവിക അഭ്യാസം നടക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പേർഷ്യൻ ഗൾഫിലൂടെയുള്ള വ്യാപാര പാതകളിൽ ഇറാൻ നടത്തുന്ന നീക്കങ്ങളെ അമേരിക്കയും സഖ്യകക്ഷികളും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്രയേലും അമേരിക്കയും മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: