04/03/2026
[fontresizer_tawhidurrahmandear_widget]

‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ

 ‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്ററുകൾ പതിച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ്. എന്ത് നേട്ടത്തിന് വേണ്ടിയാണ് ഗണേഷ് കുമാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് നന്നായി അറിയാമെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു.

ശബരിമലയിലെ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാർ പുലിവാല് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പരിപാടിക്ക് സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ, നിയമസഭയിൽ നൽകിയ മറുപടിയിൽ വൈരുദ്ധ്യമുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വരാനുണ്ടായ സാഹചര്യം സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: