ന്യൂഡൽഹി: വിമാന ഇന്ധന വില വർധിച്ചതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 3 മാസത്തേക്കാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോ, സിംഗപ്പൂർ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചു. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്.പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ ഇന്ധന വില വർധനയും വിമാന റൂട്ടിന്‍റെ വികസനവും ക്രൂ ചെലവും കാരണം വൻ സമ്മർദ്ദമാണ് എയർലൈൻ നേരിടുന്നത്. ഒരു എയർലൈനിൻ്റെ പ്രവർത്തനച്ചെലവിൻ്റെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. [&Read More
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു.സഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡിഎംകെയുടെ തീരുമാനം. അതേസമയം എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ [&Read More
കൊല്ലം: മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 18 വയസ് തികയുന്നതിന് മുൻപ് ലൈസൻസ് കരസ്ഥമാക്കിയെന്നും ഔദ്യോഗിക രേഖയായ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന പദവി ചട്ടവിരുദ്ധമായി ചേർത്തെന്നുമാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതികൾ. ഈ പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലൈസൻസിലെ വിവരങ്ങൾ പ്രകാരം 1966 മെയ് 25 ആണ് ഗണേഷ് കുമാറിന്റെ [&Read More
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ അവർ ഉള്ളത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ച്, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഇന്ന് നടക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച മാറ്റിവെച്ചു. കഴിഞ്ഞ കുറച്ചു കാലമായി ശ്വസനതടസ്സവും ആസ്തമയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സോണിയ ഗാന്ധിയെ അലട്ടുന്നുണ്ട്. 2025Read More
‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ
വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ [&Read More
നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, 12 പേർ അറസ്റ്റിൽ
പട്ന: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചെന്നാരോപിച്ച് 12Read More
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. പുതിയ സർക്കാരിന്റെ നേതൃസ്ഥാനം സംബന്ധിച്ച ലീഗിന്റെ നിലപാടും മുന്നണിയിലെ പൊതുവികാരവും സോണിയ ഗാന്ധി ആരാഞ്ഞു. ചർച്ചയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന താൽപ്പര്യമാണ് ലീഗ് മുന്നോട്ടുവെച്ചത്. സതീശന് അനുകൂലമായ ജനവികാരവും എംഎൽഎമാരുടെ പിന്തുണയും സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ അറിയിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. [&Read More
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൽ [&Read More
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുസ്‌ലിം ലീഗ് ആസ്ഥാനത്തെത്തി വിജയ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ആസ്ഥാനമായ ചെന്നൈയിലെ ഖാഇദെ മില്ലത്ത് മൻസിലാണ് അദ്ദേഹം ഇന്ന സന്ദർശിച്ചത്. ദേശീയ അധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, നവാസ് കനി എം.പി, കെ.എ.എം മുഹമ്മദ് അബൂബക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, വിജയിച്ച രണ്ട് [&Read More
‘നമ്മൾ ഒറ്റ രാജ്യമായിരുന്നു; പാകിസ്താനുമായുള്ള ചർച്ചയുടെ വാതിലുകൾ കൊട്ടിയടയ്ക്കരുത്’-ദത്താത്രേയ ഹൊസബാലെ
നാഗ്പൂർ: പാകിസ്താനുമായുള്ള ചർച്ചകളുടെ വാതിലുകൾ ഇന്ത്യ കൊട്ടിയടയ്ക്കരുതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. പാകിസ്താൻ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അയൽരാജ്യവുമായുള്ള സംവാദത്തിനുള്ള സാധ്യതകൾ എപ്പോഴും തുറന്നിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് സാധിക്കുമെന്ന് ഹൊസബാലെ പറഞ്ഞു. ‘നമ്മൾ ഒരുകാലത്ത് ഒരേ രാജ്യമായിരുന്നു എന്നതും നമുക്കിടയിലുള്ള സാംസ്‌കാരികമായ ഇഴയടുപ്പവും പരിഗണിക്കുമ്പോൾ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഇന്ത്യRead More