29/07/2026
[fontresizer_tawhidurrahmandear_widget]
Kerala

സർക്കാരും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് 15 വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. പരീക്ഷാ മൂല്യനിർണ്ണയവും അനുബന്ധ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ബോർഡ് നാളെ യോഗം ചേർന്ന് ഫലത്തിന് അന്തിമരൂപം നൽകും. എന്നാൽ, ഔദ്യോഗികമായി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യം പ്രതിസന്ധിയുണ്ടാക്കുന്നു. [&Read More

Main story

ദുബൈയിൽ വൻ ബിസിനസ് സാമ്രാജ്യം: സിനിമാ നടൻ മുതൽ മുഖ്യമന്ത്രി പദം വരെ

തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. താരത്തിന്റെ പേഴ്‌സണൽ ബോഡിഗാർഡായ മാഹിക്കാരൻ നയീം മൂസ. പതിനായിരത്തോളം ആരാധകർ ഒഴുകിയെത്തുന്ന റാലികളിലും, ജനക്കൂട്ടം നിറഞ്ഞ സമ്മേളനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുമെല്ലാം വിജയിയുടെ മുഖ്യ ബോഡി ഗാർഡായി സുരക്ഷയൊരുക്കിയ ഈ മലയാളി ഇന്ന് തമിഴ്‌നാട്ടിൽ ആരാധകരേറെയുള്ള താരമായി വളർന്നുകഴിഞ്ഞു. സുരക്ഷാ ജീവനക്കാരൻ എന്നതിലുപരി വിജയ്‌യുടെ വിശ്വസ്തനും സുഹൃത്തും കൂടിയാണ് നയീം. ജോലി അന്വേഷിച്ച് ദുബൈയിലെത്തിയ നയീം ബോഡി ബിൽഡറായി മാറുകയും പിന്നീട് ബോളിവുഡ് താരങ്ങളുടേയടയക്കം [&Read More

Main story

ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി.

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവാകാൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദവിക്കായി ഇരുനേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനുമായി ബിജെപി കോർ കമ്മിറ്റി യോഗം ഈ വെള്ളിയാഴ്ച ചേരും. നിലവിൽ എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുമ്പോൾ, കെ. [&Read More

Kerala

വയറുവേദനക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതിയുടെ ഇടതുകാൽ തളർന്നു: പാലക്കാട്ട് ചികിത്സാ പിഴവെന്ന്

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതിയുടെ കാൽ തളർന്നതായി പരാതി. കുഴൽമന്ദം സ്വദേശിനിയായ അലീമയ്ക്കാണ് (28) ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നത്. കഴിഞ്ഞ മാർച്ച് 22Read More

India

ചായകുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം; വസ്ത്രങ്ങൾ വലിച്ചു കീറി, നാല് പേർ പിടിയിൽ

ന്യൂഡൽഹി: പുലർച്ചെ ചായ കുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം. തെക്കൻ ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ ചായക്കടയിലേക്ക് എത്തിയ അസം, ബിഹാർ സ്വദേശിനികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമാൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചായ കുടിച്ചുകൊണ്ടിരുന്ന യുവതികൾക്ക് നേരെ പ്രതികൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് [&Read More

Kerala

‘യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ AI; വിചിത്രന്യായീകരണവുമായി ടി.കെ ഹംസ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അട്ടിമറിയാണെന്ന വിചിത്ര ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് ടി.കെ ഹംസ. വോട്ടിങ് യന്ത്രങ്ങളിൽ എഐ സഹായത്തോടെ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹംസ ആരോപിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എവിടെയിരുന്നും വോട്ടുകൾ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും, വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ദേശീയതലത്തിൽ ഉയർന്ന [&Read More

Main story

ബംഗാൾ ചീഫ് ഇലക്ഷൻ ഓഫിസറെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സർക്കാർ; ഉളുപ്പില്ലായ്മയെന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ [&Read More

Main story

‘നമസ്‌കാരം പള്ളികൾക്കുള്ളിൽ മാത്രം’; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളിൽ പുതിയ നിയന്ത്രണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരാധനാലയങ്ങൾക്ക് പുറത്തുള്ള നമസ്‌കാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നമസ്‌കാരങ്ങൾ പള്ളികൾക്കുള്ളിൽ മാത്രമേ നടത്താവൂ എന്നും പൊതുറോഡുകളോ തെരുവുകളോ തടസ്സപ്പെടുത്തിയുള്ള പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. വർഷങ്ങളായി ഈദ് നമസ്‌കാരം നടക്കാറുള്ള കൊൽക്കത്തയിലെ റെഡ് റോഡിലും ഇനി മുതൽ അനുമതി നൽകില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. [&Read More

India

ബംഗാളിൽ എസ്‌ഐആറിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മേൽനോട്ടം വഹിച്ച വിവാദ ഉദ്യോഗസ്ഥൻ മനോജ് അഗർവാൾ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് സുപ്രധാന ചുമതല നൽകിയത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ വോട്ട് വെട്ടിമാറ്റൽ നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് നൽകിയ ‘പ്രത്യുപകാരമാണിതെന്ന്’ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിഇഒ ആയിരുന്ന [&Read More