29/07/2026
[fontresizer_tawhidurrahmandear_widget]
Main story

മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ

മണിപ്പൂർ :മണിപ്പൂരിലെ കാങ്ങ്പോക്‌പി ജില്ലയിലുണ്ടായ ഒളി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) നേതാക്കളായ വി സിത്ലൗ, വി കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മുൻ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ജനറൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വി സിത്ലൗ. ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്പോക്‌പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. [&Read More

Kerala

മോഷ്‌ടാവിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടു; പിന്നാലെ വീണ്ടും മോഷണശ്രമം, ആലുവയിൽ പൊലീസിനെതിരെ പ്രതിഷേധം

ആലുവ: എറണാകുളം റൂറൽ എസ്പിയുടെ വീടിന് സമീപം മോഷ്‌ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടതായി പരാതി. ആലുവ മണപ്പുറം ശിവ ടെംപിൾ റോഡിൽ ഇന്ന് പുലർച്ചെ 1.30Read More

World

ഇറാനിയൻ അംബാസഡർക്ക് വത്തിക്കാന്റെ പരമോന്നത നയതന്ത്ര ബഹുമതി; ആദരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹൊസൈൻ മൊഖ്‌താരിക്ക് വത്തിക്കാൻ്റെ പരമോന്നത നയതന്ത്ര ബഹുമതിയായ ‘ഓർഡർ ഓഫ് പയസ് Read More

Main story

ഇന്ധന സംരക്ഷണത്തിൽ മാതൃകയായി പ്രധാനമന്ത്രി: സ്വന്തം വാഹനവ്യൂഹം വെട്ടിക്കുറച്ചു; ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന

ന്യൂഡൽഹി: ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്വന്തം വാഹനവ്യൂഹത്തിന്റെ വലുപ്പം വെട്ടിക്കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകയാകുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ മിതമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. എസ്പിജി സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചാണ് മാറ്റം വരുത്തിയത്. ഹൈദരാബാദ്, വഡോദര, ഗുവാഹത്തി സന്ദർശന വേളകളിൽ പ്രധാനമന്ത്രി പുതിയ രീതി പിന്തുടർന്നു. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വീട്ടിലിരുന്ന് [&Read More

India

’17കാരിയെ ഫാം ഹൗസിൽ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു’; കേന്ദ്രമന്ത്രിയുടെ മകന് കുരുക്ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്‌ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്‌ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. പെൺകുട്ടിയുടെ [&Read More

World

ഹോർമുസ് തീരത്ത് 30 മിസൈൽ താവളങ്ങൾ സജ്ജമാക്കി നിർത്തി ഇറാൻ; 70% ബാലിസ്റ്റിക്

വാഷിങ്ടൺ/തെഹ്‌റാൻ: യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കപ്പെട്ടുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ റിപ്പോർട്ട് പുറത്ത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപറേഷൻ എപിക് ഫ്യൂറി’ക്ക് ശേഷവും ഇറാന്റെ മിസൈൽ ശേഖരത്തിൽ വലിയൊരു ഭാഗം ഇപ്പോഴും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് തീരത്തുള്ള 33 മിസൈൽ താവളങ്ങലിൽ 30ന്റെയും നിയന്ത്രണം തിരിച്ചുപിടിച്ച ഇറാൻ ഇവ സർവസജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നാണ് യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ തകർന്ന 70 ശതമാനം ബാലിസ്റ്റിക് മിസൈൽ [&Read More

Crime

‘കല്ല്യാണ വീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചു’; ഉത്തരാഖണ്ഡിൽ ദലിത് സഹോദരങ്ങൾക്ക് ക്രൂരമർദനം

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം. കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിലും ക്രൂരമായ മർദനത്തിലും കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം അറിയിച്ചു. ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉമേഷും [&Read More

Entertainment

‘അമ്മ’യിൽനിന്ന് രാജിവെച്ച് അൻസിബ ഹസൻ; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു അൻസിബ. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21Read More