ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ച നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വെള്ളിയാഴ്ച വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ആഗോള ഊർജ്ജ വിതരണത്തിലുണ്ടായ തടസ്സമാണ് വിലക്കയറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ‘ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾRead More
ഉത്തരാഖണ്ഡ്: വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ വിദേശരാജ്യങ്ങളും പ്രകൃതിരമണീയമായ ഇടങ്ങളും തേടിപ്പോകുന്നവർക്കിടയിൽ, വേറിട്ടൊരു വഴി തിരഞ്ഞെടുത്തു വാർത്തകളിൽ നിറയുകയാണ് ഉത്തരാഖണ്ഡിലെ ഒരു ദമ്പതികൾ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലത്ത് എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് ഒരു ശ്മശാനമാണ് ഇവർ വിവാഹവേദിയായി തിരഞ്ഞെടുത്തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് ദമ്പതികൾക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നത്. ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ അപൂർവ്വ വിവാഹം നടന്നത്. [&Read More
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മതപണ്ഡിതനായ മൗലാന തൗസീഫ് റാസ മസ്ഹാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും പ്രതിപക്ഷ നേതാക്കളും. ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച ഇവർ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തൗസീഫ് ട്രെയിനിൽ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നെന്നും കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മൗലാന തൗസീഫ് റാസയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽനിന്ന് അബദ്ധത്തിൽ [&Read More
വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യത്തിന് ജയിലിൽ കഴിയവരെ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ജീവിതം എന്നും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. എന്നാൽ, ഇയാളുടെ മരണശേഷം പുറത്തുവരുന്ന ഓരോ വിവരങ്ങളും ലോകത്തെ ഞെട്ടിക്കുന്നതാണ്. കരീബിയൻ കടലിലെ തന്റെ സ്വകാര്യ ദ്വീപായ ‘ലിറ്റിൽ സെന്റ് ജെയിംസിൽ’ എപ്സ്റ്റീൻ നിർമിച്ച, ഏറെ കൗതുകമുണർത്തിയ ആ കെട്ടിടം ഒരു പള്ളിയായിരുന്നുവെന്നും, ലോക മുസ്ലിംകൾ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്കയിലെ കഅബയിലെ വസ്തുക്കൾ വരെ അവിടെ എത്തിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട അന്വേഷണ [&Read More
നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന എഐ ചിത്രം ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ പാപ്പരാസി എന്റർടെയ്ൻമെന്റ് പ്രഖ്യാപിച്ചു. മിത്തോളജിയും ആക്ഷൻ ത്രില്ലറും സമന്വയിക്കുന്ന ഈ ചിത്രം സാങ്കേതിക വിദ്യയിലെ ഒരു പുത്തൻ പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, പ്രകൃതിക്ഷോഭത്തിൽ അനാഥനാകുകയും പിന്നീട് ആത്മീയതയുടെയും ആയോധനകലയുടെയും കരുത്തിൽ കരുത്തനായ യോദ്ധാവായി മാറുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്. മാറുന്ന ലോകക്രമത്തിൽ മാനവികതയുടെ പ്രസക്തിയും സ്ത്രീ സുരക്ഷയും ചർച്ച ചെയ്യുന്ന ഈ ചിത്രം, [&Read More
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. വെറും 24 മണിക്കൂറിനുള്ളിൽ 6500 ടണ്ണിലധികം യുദ്ധസാമഗ്രികൾ യുഎസ് ഇസ്രായേലിലേക്ക് എത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രീഫ് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ യുദ്ധത്തിന് പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്. ഏകദേശം 65 ലക്ഷം കിലോ വരുന്ന വ്യോമRead More
‘മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കും; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല’:
കൊല്ലം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോണ്‍ഗ്രസ് ലീഡര്‍ഷിപ്പ് ഉചിതമായ തീരുമാനം എടുക്കും. കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ടെന്നും അപ്പുറത്ത് ഇല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ‘ജനവികാരം യുഡിഎഫിന് അനുകൂലമാണ്. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. അതിന് വിള്ളലേല്‍ക്കുന്ന നിലയിലേക്കുള്ള ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്. അപ്പുറത്ത് അത് ഇല്ല. ജയം യുഡിഎഫിനാണെന്ന് എല്ലാവരും [&Read More
വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993
കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി മൂവായിരം രൂപ കടന്നു. ചരിത്രത്തിൽ തന്നെ അപൂർവമായാണ് ഒരു സിലിണ്ടറിന് ഇത്ര വലിയ തുക ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും, തിരുവനന്തപുരത്ത് 3106 രൂപയും, കോഴിക്കോട്ട് [&Read More
നന്തിബസാർ : കോഴിക്കോട് നന്തി ബസാറിൽ മോഷണത്തിനെത്തിയ ബംഗാൾ സ്വദേശി ഗൃഹനാഥന്റെ വീട്ടിലെ കിണറ്റിൽ വീണു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവ് അബദ്ധത്തിൽ കിണറ്റിൽ പതിച്ചത്. രാവിലെ മുറ്റം വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥ കിണറിന് മുകളിലെ ഗ്രില്ല് മാറിയിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളെ കണ്ടെത്തിയത്. വീടിന്റെ കുളിമുറി വഴി അകത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പോലീസും ഫയർ ഫോഴ്‌സും [&Read More