22/07/2026
[fontresizer_tawhidurrahmandear_widget]
India

പൂളിലേക്ക് പത്തടി ഉയരത്തിൽ നിന്ന് ഡൈവ്; തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഡൈവ് ചെയ്യുന്നതിനിടെ തലയിടിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കോൽഹാപൂർ സ്വദേശിയായ ശ്രീനിക് മിലിന്ദ് തക്കാലേയാണ് മരിച്ചത്. സിന്ധുദുർഗിലെ മാൽവനിലുള്ള പ്രമുഖ റിസോർട്ടിൽ ഇക്കഴിഞ്ഞ ജൂൺ 20Read More

Venezuela

‘അവൻ ശ്വസിക്കുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടേയിരുന്നു’; വെനസ്വേലയിലെ അവശിഷ്ടങ്ങൾക്കിടയിൽ മരണത്തെ തോൽപ്പിച്ച് അമ്മയും കുഞ്ഞും

കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 18 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട അമ്മ ദയാന പാറ്റിനോ അതിജീവനത്തിന്റെ കഥ ബിബിസിയോട് പങ്കുവെച്ചു. ദുരന്തത്തിൽ തകർന്നുവീണ ലാ ഗ്വൈറയിലെ എട്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ദയാനയെയും മകൻ ജുവാൻ ഡേവിഡിനെയും രക്ഷപ്പെടുത്തിയത്. 1,450Read More

Kerala

‘അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ വരെയുണ്ട്; ലഹരിയുടെ വേരറുക്കും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി നുകരുന്ന പാർലറുകൾ വരെയുണ്ടെന്നും ഇവയെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കാലത്തിനനുസരിച്ച് ക്രൈം ഡിറ്റക്ഷൻ രീതികളിൽ മാറ്റം വരുത്തും. പൊലീസുകാരുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഷനുകളിൽ കേസുകൾ സമയബന്ധിതമായി തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് ഓഡിറ്റ് നടപ്പാക്കും. കൂടാതെ, പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ നിയമപ്രശ്നങ്ങൾ പരിഹരിച്ച് [&Read More

Kerala

റാങ്ക് ജേതാവിനെ അനുമോദിക്കാനെത്താൻ വഴിയില്ല; വൈദ്യുതിത്തൂൺ മാറ്റി വഴിയൊരുക്കി പഞ്ചായത്ത്

കവിയൂർ: എംജി സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ശിഖ ശിവദാസിന് അനുമോദനവുമായി എത്തിയവർക്ക് വഴിവിളക്കായി പഞ്ചായത്തും കെഎസ്ഇബിയും കവിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കാഞ്ഞിരപ്പാവിൽ ശിവദാസിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ തടസ്സമായി നിന്ന വൈദ്യുതിത്തൂണാണ് അധികൃതർ ഇടപെട്ട് മാറ്റിസ്ഥാപിച്ചത്. ശിഖയെ അനുമോദിക്കാൻ വീട്ടിലെത്തിയപ്പോഴാണ് അരയടിയോളം മാത്രം വീതിയുള്ള വഴിയിലെ ഈ തടസ്സം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പഞ്ചായത്ത് അംഗം സി.ജി ഫിലിപ്പ് ഭരണസമിതി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും പ്രസിഡന്റും വൈസ് [&Read More

Kerala

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ബിജെപിRead More

Kerala

ശബരിമല സ്വർണ്ണക്കൊള്ള; മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും തന്ത്രിയും കുറ്റക്കാരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക പാളി കടത്തിയതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്. നേരത്തെ 2019ലെ ദ്വാരപാലകപാളി കടത്തി സ്വർണം കവർന്ന കേസിന്റെ തുടർച്ചയായി 2025ൽ സ്വർണ പാളികൾ കടത്തിയ കേസ് അന്വേഷിച്ചാൽ മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 2025ൽ പി.എസ് പ്രശാന്തിന്റെ ഭരണകാലത്ത് ഹൈകോടതിയുടെ അനുമതി ഇല്ലാതെ സ്വർണ പാളികൾ പുറത്തു കൊണ്ടുപോയ സംഭവം പുറത്തു വന്നതോടെയാണ് ശബരിമലയിലെ വൻ സ്വർണക്കൊള്ളയുടെ ചുരുളഴിയുന്നത്. ഈ കേസിൽ ഭരണപരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അതിനാൽ [&Read More

Main story

ആദ്യം വോട്ട് വെട്ടി, പിന്നെ പാസ്‌പോര്‍ട്ട്; ആർ. രാജഗോപാലിനായി സുവേന്ദു അധികാരിയുടെ ഇടപെടൽ

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ടെലഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർ. രാജഗോപാലിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയ നടപടിയിൽ ഇടപെടണമെന്നും അത് തിരികെ ലഭിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള മുഖ്യമന്ത്രി കത്തയച്ചത്. മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജോലി നിർവഹണത്തെ ബാധിക്കുന്ന രീതിയിൽ പാസ്പോർട്ട് തടഞ്ഞുവെച്ചത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന വസ്തുത കത്തിൽ [&Read More

Kerala

അമ്മയ്ക്ക് ഫോൺ വാങ്ങാൻ അച്ചാർ വിറ്റ് 10 വയസ്സുകാരൻ: അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി

പാലക്കാട്: അവധിക്കാലത്ത് അമ്മയ്ക്കൊരു മൊബൈൽ ഫോൺ വാങ്ങി നൽകാൻ മലമ്പുഴയിൽ വഴിയോരക്കച്ചവടം നടത്തിയ 10 വയസ്സുകാരൻ അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി. ‘തേർഡ് ഐ ടെയിൽസ്’ എന്ന വ്ലോഗിലൂടെ പുറത്തുവന്ന അഭിജിത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രമുഖ ഡിജിറ്റൽ ഷോറും ശൃംഖലയായ ‘മൈജി’ കുട്ടിക്കൊരുക്കിയ ഹൃദയസ്പർശിയായ സമ്മാനമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. മലമ്പുഴയിലെ കലായി കഫേയ്ക്ക് മുന്നിൽ മാങ്ങ അച്ചാർ, വെള്ളരിക്ക, കാരറ്റ് എന്നിവ വിറ്റാണ് അഭിജിത്ത് പണം സമ്പാദിച്ചിരുന്നത്. കലായി കഫേ ഉടമയുടെ പൂർണ പിന്തുണയോടെയായിരുന്നു [&Read More

India

‘മനുഷ്യത്വരഹിതമായ ക്രൂരത’; മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരന് വധശിക്ഷ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65Read More

Main story

അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ‘പ്രതികള്‍ക്കു വേണ്ടി ഹാജരാകില്ല, ലംഘിച്ചാൽ 5 ലക്ഷം

അയോധ്യ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ കടുത്ത നിലപാടുമായി ഫൈസാബാദ് ബാര്‍ അസോസിയേഷന്‍. കേസില്‍ പ്രതികളായവര്‍ക്കു വേണ്ടി ഹാജരാകില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. ബാര്‍ അസോസിയേഷനിലെ ഏതെങ്കിലും അംഗങ്ങള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ജനറല്‍ ബോഡി മീറ്റിങ്ങില്‍ തീരുമാനമെടുത്തു. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കുറ്റാരോപിതരായ ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ അയോധ്യ വിട്ടുപോകണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. [&Read More