തെഹ്റാൻ: പരിമിതികളെ സ്നേഹം കൊണ്ട് മറികടന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മകനിലേക്ക് എത്തിക്കുന്ന ഒരു ഇറാനിയൻ പിതാവിന്റെ വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. കാഴ്ചയില്ലാത്ത ഒൻപത് വയസ്സുകാരനായ അലിറേസയ്ക്ക് വേണ്ടിയാണ് പിതാവ് അർദെഷീർ ബാബെയ് ജാനി ഈ അത്ഭുതലോകം ഒരുക്കിയത്. പച്ചപ്പുല്ലിലെ ചടുലമായ നീക്കങ്ങൾ മകന് അനുഭവിച്ചറിയാൻ ഈ പിതാവ് കണ്ടെത്തിയ വഴി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കീഴടക്കുന്നത്. ഒരു സാധാരണ കാർഡ്‌ബോർഡ് കഷ്‌ണം ഉപയോഗിച്ച് നിർമിച്ച ടാക്ടിക്സ് ബോർഡാണ് ഈ വിസ്മയത്തിന് പിന്നിൽ. കളി നടക്കുമ്പോൾ [&Read More
‘ഒന്നുകിൽ മുസ്ലിം വർഗീയവാദിയെന്ന് പറയണം, അല്ലെങ്കിൽ ആർഎസ്എസുകാരനെന്ന് പറയണം; എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കണം
തിരുവനന്തപുരം: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ എവിടെയെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കണമെന്ന് കെ.എം. ഷാജി എം.എൽ.എ. ‘എന്റെ കാര്യത്തിൽ സിനിമയിൽ പറയുന്നത് പോലെ ‘എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കണം ദാസാ’ എന്നാണ് പറയാനുള്ളത്. ഒന്നുകിൽ മുസ്ലിം വർഗീയവാദിയെന്ന് പറയണം. അല്ലെങ്കിൽ ഞാൻ ആർ.എസ്.എസുകാരനെന്ന് പറയണം. അതുമല്ലെങ്കിൽ മോദി ഭക്തനാണെന്നോ തങ്ങൾ ഭക്തനാണോ എന്നൊക്കെ ഒന്ന് തീരുമാനമാക്കണം’ Read More
മക്കളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ചു, പെൺകുട്ടികളോട് അസഭ്യം പറഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരെ
കോഴിക്കോട്: പാളയത്ത് സ്വകാര്യ നൈറ്റ് സർവീസ് ബസ് ജീവനക്കാർ യാത്രക്കാരനായ വയോധികനെ മക്കളുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചു. മർദനത്തിൽ പരുക്കേറ്റ കൂട്ടത്തായി സ്വദേശി സത്യപാലനെ (67) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50Read More
ന്യൂഡൽഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വേനൽ അവധിക്ക് ശേഷമേ കേസ് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. എന്താണ് തിടുക്കം?” എന്ന് കോടതി ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേശ് കുമാർ യാദവുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീരാം ജന്മഭൂമി [&Read More
‘ഓസിന് പോവുകയും വേണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവനെ ഇരിക്കാൻ സമ്മതിക്കുകയുമില്ലേ’; കെഎസ്ആർടിസിയിലെ ദുരനുഭവം
തിരുവനന്തപുരം: കേരളത്തിലെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ് രംഗത്ത്. തമിഴ്‌നാട്ടിൽ യാത്രക്കാർക്ക് ലഭിക്കുന്ന മര്യാദയോ പരിഗണനയോ കേരളത്തിൽ തനിക്ക് ലഭിച്ചില്ലെന്ന് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു. ബസ് യാത്രയ്ക്കിടെ ഒരു കുപ്പി വെള്ളം വാങ്ങാനായി പുറത്തിറങ്ങി തിരികെ കയറിയപ്പോഴേക്കും തന്റെ സീറ്റിൽ മറ്റൊരു കുടുംബം വന്നിരുന്നതായി യുവാവ് വ്യക്തമാക്കുന്നു. എന്നാൽ സീറ്റ് തിരികെ ചോദിച്ചപ്പോൾ നൽകാൻ അവർ തയ്യാറായില്ല. ഇത് തന്റെ സീറ്റാണെന്ന് [&Read More
ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജനം അതിനായി തിരയുകയാണെന്നും പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. പുതുക്കോട്ടയിൽ നടന്ന ഒരു വിവാഹചടങ്ങിൽ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ പരാമർശം. ‘തമിഴ്നാട്ടിൽ ഒരു കാലത്ത് കൃത്യമായൊരു ഭരണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ഭരണം എങ്ങോട്ട് പോയി എന്ന് ജനങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാമർശിച്ച്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സഭയിൽ കാണാനില്ലെന്നും ഉദയനിധി സ്വന്തം ‘അപ്പനെ’ [&Read More
‘മറ്റൊരു കക്ഷിയും ഇടപെടരുത്’, ഹോർമുസ് 30 ദിവസം പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലെന്ന് അരാഗ്ചി
തെഹ്റാൻ: ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്ക് 30 ദിവസം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി. ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിൽ എല്ലാ കക്ഷികളും ഇടപെടരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അഭ്യർത്ഥിച്ചു. ബാഗ്‌ദാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അരാഗിയുടെ പ്രതികരണം. അവലംബിച്ച വാർത്തകൾ പ്രകാരം ഇരു പക്ഷവും ആക്രമണം നടന്ന ജൂൺ 26 മുതൽ 28 വരെ, രണ്ട് വ്യത്യസ്ത സമയപരിധികളിലായി ആകെ 48 ഇന്ധന കപ്പലുകൾ കടലിടുക്ക് [&Read More
ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ [&Read More
അമേരിക്കയിലെ തടങ്കൽ കേന്ദ്രങ്ങളിൽ മരണങ്ങൾ പെരുകുന്നു; അടിയന്തര സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎൻ
വാഷിങ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിൽ തടവുകാരുടെ മരണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. തടങ്കൽ കേന്ദ്രങ്ങളിലെ മോശം സാഹചര്യങ്ങൾ, സുതാര്യതയില്ലായ്മ, കുടിയേറ്റക്കാരോടുള്ള പെരുമാറ്റം എന്നിവയിൽ അടിയന്തരമായി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (Read More
കൊച്ചി: ഒറ്റദിവസം കൊണ്ട് അഞ്ച് പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രദർശനം എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്തരമൊരു ആത്മീയ യാത്ര സാധ്യമാക്കിത്തന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്ക് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ ഉണ്ണി മുകുന്ദൻ കുറിപ്പും യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു. ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം: ‘ചില ദിവസങ്ങൾ നമ്മൾ എന്ത് ചെയ്തു എന്നതുകൊണ്ടല്ല, [&Read More