ഷാർജ: മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മാതാവ്: സുലൈഖ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.Read More
‘അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ!’: സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി
തിരുവനന്തപുരം: തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ആരോപണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യാത്ര സർക്കാരിന്റെ ചെലവിലല്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും വ്യക്തമാക്കിക്കൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. സംസ്ഥാന സർക്കാർ 100 ദിവസം പൂർത്തിയാക്കുന്ന വേളയിൽ ജനങ്ങൾ പവർക്കട്ടിൽ വലയുമ്പോൾ മന്ത്രിയും ഭരണകക്ഷി നേതാക്കളും അമേരിക്കയിൽ ഉല്ലാസയാത്ര നടത്തുകയാണെന്ന തരത്തിൽ ഇടത് സൈബർ ഇടങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതിനാണ് മന്ത്രി കൃത്യമായ വിശദീകരണം നൽകിയത്. കുടുംബസമേതം [&Read More
കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെവി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്ന് കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുൻപ് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും [&Read More
‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’, ‘ജസാക്കല്ലാഹ്’ പ്രയോഗങ്ങൾക്കെതിരെ പരാതി: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്
കൊൽക്കത്ത: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ ‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചെന്ന പരാതിക്ക് പിന്നാലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. പശ്ചിമ ബംഗാൾ കേഡറിലെ 2021 ബാച്ച് ഐപിഎസ് ഓഫീസറായ ബുഷ്റ ബാനോയെയാണ് ഖരഗ്‌പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) പദവിയിൽ നിന്ന് മാറ്റി സ്റ്റേറ്റ് ആംഡ് പോലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായി നിയമിച്ചത്. സെപ്റ്റംബർ 13Read More
കോഴിക്കോട്: തനിക്കെതിരെയുള്ള പഴയ ഹവാല ആരോപണം പൊളിഞ്ഞപ്പോൾ ഇഡി ഇപ്പോൾ പുതിയ കഥകൾ മെനയുകയാണെന്ന് എംഎൽഎ പി.എ മുഹമ്മദ് റിയാസ്. സമൂഹത്തിൽ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമങ്ങളോട് പറഞ്ഞു. മെയ് 27Read More
ബെലഗാവി: കർണാടകയിലെ ബെലഗാവി നഗരമധ്യത്തിലുള്ള ചാവട്ട് ഗല്ലിയിൽ പുലർച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ശാരദ ഗജാനൻ ധമോനെ (48), പ്രിയ ഗജാനൻ ധമോനെ (27), ഗംഗ ഗജാനൻ ധമോനെ (24), ഭാരതി രാജാറാം ധമോനെ (50) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഗജാനൻ രാജാറാം ധമോനെ, റോഷൻ ഗജാനൻ ധമോനെ എന്നിവർക്കാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ ഇവരുടെ പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു. [&Read More
‘ഇഡിയുടെ ചരിത്രത്തിലെ ഏറ്റവും വ്യക്തമായ തെളിവുള്ള കേസ്; കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു,
ന്യൂഡൽഹി: ഇഡി ശുപാർശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്ന് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണ്. ഇഡിയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണ് ഇതെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇത് സമ്മതിച്ചതുമാണ്. കേസിൽ രേഖ മാത്രം ആയിരുന്നെങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കാമായിരുന്നു. എന്നാൽ രേഖയിൽ പറയുന്ന [&Read More
കാലിഫോർണിയ: നിർമിത ബുദ്ധി അഥവാ എഐ വളർന്നുവരുന്ന ഈ കാലത്ത്, ഏത് തൊഴില മേഖലയായിരിക്കും ആദ്യം ഇല്ലാതാവുക എന്ന ചോദ്യത്തിന് വേറിട്ട മറുപടിയുമായി ആഗോള ചിപ്പ് നിർമാണ ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്. സെക്വോയ ക്യാപിറ്റൽ അടുത്തിടെ പുറത്തുവിട്ട അഭിമുഖത്തിലാണ് ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കിയത്. എഐ ഒരു പ്രത്യേക ജോലിയെയും പൂർണ്ണമായി ഇല്ലാതാക്കില്ലെന്ന് ജെൻസൻ ഹുവാങ് ഉറപ്പിച്ചു പറയുന്നു. “നിങ്ങൾക്ക് എഐ കാരണം ജോലി നഷ്ടപ്പെട്ടേക്കാം അല്ലെങ്കിൽ നഷ്ടപ്പെടാതിരിക്കാം, എന്നാൽ എഐ [&Read More
കൊച്ചി: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണക്രമത്തിൽ നിന്ന് ആദ്യം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചോറ്. രാത്രിയിൽ ചോറ് കഴിക്കുന്നത് തടി കൂട്ടുമെന്ന ധാരണയിൽ പലരും ഇത് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാൽ രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ വ്യക്തത വരുത്തുകയാണ് പ്രമുഖ പോഷകാഹാര വിദഗ്ദ്ധർ. രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം വർദ്ധിക്കില്ലെന്ന് പോഷകാഹാര വിദഗ്ദ്ധയായ രൂപാലി ദത്ത വ്യക്തമാക്കുന്നു. ഭക്ഷണത്തിന്റെ സമയത്തേക്കാൾ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള കാർബോഹൈഡ്രേറ്റ് ഉപഭോഗവും ഉപയോഗിക്കപ്പെടുന്ന ഊർജ്ജവുമാണ് [&Read More
തിരുവനന്തപുരം: യാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്ക് നാല് ദിവസത്തെ =ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗം ലക്ഷദ്വീപിലെത്തി വിവിധ ദ്വീപുകളും കാഴ്ചകളും കണ്ട് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ താല്പര്യപ്രകാരം ഹോംസ്റ്റേകളോ റിസോർട്ടുകളോ താമസത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കും. അഗത്തി എയർപോർട്ടിൽ ഇറങ്ങുന്ന സഞ്ചാരികളെ സ്വീകരിച്ച് താമസസ്ഥലത്തേക്ക് എത്തിക്കുന്നതോടെയാണ് പ്ലാൻ ആരംഭിക്കുന്നത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അന്ധൻ [&Read More