24/07/2026
[fontresizer_tawhidurrahmandear_widget]
India

മമതയ്ക്ക് വൻ തിരിച്ചടി: എംപി സ്ഥാനം രാജിവെച്ച് സുഖേന്ദു ശേഖര്‍ റോയ്; തൃണമൂല്‍

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്‌ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്‌ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമുൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിൻ്റെ പടിയിറക്കം. ഇന്ന് രാവിലെ പാർലമെന്റിലെത്തിയാണ് സുഖേന്ദു ശേഖർ റോയ് രാജി സമർപ്പിച്ചത്. ബിജെപിയിൽ ചേരുമോ എന്ന് അദ്ദേഹം പരസ്യമായി [&Read More

India

അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; സൺ ടിവി 10 ലക്ഷം നഷ്ടപരിഹാരം

ചെന്നൈ: വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1996 ഏപ്രിലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖവുമായി ബന്ധപ്പെട്ട 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണക്കോടതി വിധി ജസ്റ്റിസ് കെ. കുമരേഷ് ബാബു ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. [&Read More

Main story

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് സ്വന്തമാക്കാൻ പദ്ധതിയിട്ട് ഡൊണൾഡ് ട്രംപ്; ലക്ഷ്യമെന്ത്?

വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ചാഗോസ് ദ്വീപുകൾ സ്വന്തമാക്കാൻ യു.എസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമ്പോഴാണ്, ഇതിനെ മറികടക്കാൻ ബദൽ നീക്കങ്ങളുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദ്വീപുകൾ നേരിട്ട് വാങ്ങുന്നതിനെക്കുറിച്ച്‌ യു.എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി ചർച്ചകൾ നടന്നതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. ചാഗോസ് ദ്വീപസമൂഹത്തിലെ ഡിയാഗോ ഗാർഷ്യയിൽ അമേരിക്കയുടെ നിർണ്ണായകമായ ഒരു സൈനിക താവളമുണ്ട്. ഇന്ത്യൻ [&Read More

Kerala

‘സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ കഴുകന്മാരെ പോലെ

കൊച്ചി: നടൻ സലിം കുമാറിൻ്റെ സംസ്‌കാരച്ചടങ്ങിൽ യുട്യൂബ് ചാനലുകൾ തള്ളിക്കയറിയ സംഭവത്തിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. സംസ്ക്‌കാരം നടക്കുന്നയിടത്ത് മൊബൈൽ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷപ്രതികരണവുമായെത്തിയത്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും [&Read More

Main story

‘ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി; അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ മൂന്ന് വർഷം

കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികളുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധികളും അപകടങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണതയ്‌ക്കെതിരെയാണ് പൊലീസിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ മകനും നടനുമായ ചന്തു ഓൺലൈൻ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചർച്ചയായിരുന്നു. മരണവീട്ടിലെ തിരക്കിനിടയിലേക്ക് തള്ളിക്കയറി [&Read More

World

ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണ വിലക്ക്; ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ

സൻആ: ചെങ്കടലിലൂടെയുള്ള ഇസ്രായേലിൻ്റെ കപ്പൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് യമനിലെ ഇറാൻ അനുകൂല സായുധ വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചു. ഇസ്രായേലുമായി ബന്ധമുള്ള മുഴുവൻ കപ്പലുകളും ചെങ്കടലിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും പരസ്‌പരം മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹൂതികളുടെ സൈനിക വക്താവ് യഹിയ അൽ സരി നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്. ഇസ്രായേലിന് നേരെ തങ്ങൾ വീണ്ടും സൈനിക ആക്രമണം നടത്തിയതായും ഹൂതികൾ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇസ്രായേലിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് [&Read More

Main story

‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്‌ലറെ ആരാധിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി, ലജ്ജാകരം’-

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരമായ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കയ്യേറ്റം ഒഴിപ്പിക്കൽ സേനയ്ക്ക് ഹൈഡ്ര (Read More

Main story

‘മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്’: പുകസ സംസ്ഥാന വൈസ് പ്രസിഡൻ്റ്

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. മുസ്‌ലിം ജനതയ്ക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് നൽകിയ കമന്റിലാണ് അശോകൻ ചരുവിൽ ഈ പ്രതികരണം നടത്തിയത്. 2016Read More

Kerala

കെഎസ്ആർടിസി സൗജന്യയാത്ര: ആദ്യ ഘട്ടം ഓർഡിനറിയിൽ മാത്രം; ജൂൺ 15 മുതൽ 100

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്‌ഥാനത്തിൽ ഓർഡിനറി ബസ്സുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തൽ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ട‌ം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. [&Read More

India

ക്ഷേത്രങ്ങളും മസ്ജിദുമടക്കം അഞ്ച് ആരാധനാലയങ്ങൾ പൊളിക്കാൻ ഉത്തരവ്; ജയ്പൂരിൽ അതീവ ജാഗ്രത, ഇന്റർനെറ്റ്

ജയ്പൂർ: ജയ്പൂരിലെ ജഗത്പുര മേഖലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശവും കനത്ത സുരക്ഷയും ഏർപ്പെടുത്തി. ജയ്‌പൂർ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നന്ദപുരി റോഡ് വികസിപ്പിക്കുന്നതിനായി റോഡിൻ്റെ അതിർത്തിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ആരാധനാലയങ്ങളാണ് അധികൃതർ പൊളിച്ചുമാറ്റുന്നത്. ഒരു പള്ളി, രണ്ട് ക്ഷേത്രങ്ങൾ, ഒരു സത്സങ് ഹാൾ, ഒരു മസാർ എന്നിവയാണ് ഈ നടപടിയിലൂടെ നീക്കം ചെയ്യുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി വലിയ തോതിലുള്ള മുൻകരുതലുകളാണ് മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. നടപടികളുടെ [&Read More