24/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘ഇന്ത്യൻ യുവാക്കൾ വിദേശകരങ്ങളിലെ കളിപ്പാവകളാകില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കൾ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളായി മാറില്ലെന്ന് നിതിൻ നബിൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ രാഷ്ട്രനിർമാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുവതലമുറയുടെ ദിശ നിർണയിക്കാൻ ആർക്കും കഴിയില്ലെന്നും നിതിൻ നബിൻ വ്യക്തമാക്കി. “ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, യുവാക്കൾ പോസിറ്റീവ് രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും [&Read More

Main story

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ചോദ്യമുനയിലേക്ക് പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും; കൂടുതൽ

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ആരാണ് സ്ക്രീൻ ഷോട്ട് നൽകിയതെന്നും വ്യാപകമായി പ്രചരിപ്പിക്കാൻ നിർദേശം നൽകിയത് ആര് എന്നതിലുമാണ് അന്വേഷണം നടത്തുക. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് വർഗീയ പ്രചാരണവും മതവിദ്വേഷ പ്രചാരണവും [&Read More

Main story

മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് വിട

മലയാളികളുടെ പ്രിയനടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രാത്രിയോടെയായിരുന്നു അന്ത്യം.ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കരുത്തുറ്റ സ്വഭാവനടനായി മാറിയ പ്രതിഭയായിരുന്നു സലിംകുമാർ. 2010Read More

World

അയർലൻഡിൽ ഇസ്രയേൽ മന്ത്രിമാർക്ക് വിലക്ക്; ഇ.യു ഉപരോധത്തിനും നീക്കം

ഡബ്ലിൻ: ഫലസ്തീൻ ജനതയ്‌ക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ പ്രസ്താവനകളുടെയും നടപടികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ നടപടിയുമായി അയർലൻഡ്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷ നേതാക്കളായ രണ്ടു മന്ത്രിമാരുടെയും പ്രകോപന പരാമർശങ്ങളും ഇടപെടലുകളും ഫലസ്തീനിൽനിന്ന് ഫലസ്തീനികളെ പൂർണമായി തുടച്ചുനീക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാട്ടി മോണ്ടിനെഗ്രോയിൽ നടന്ന യുറോപ്യൻ യൂണിയൻRead More

Iran

യുഎസ് വ്യോമ കമാൻഡ് സെന്റർ ഇറാൻ ആക്രമണത്തിൽ തരിപ്പണമായി; ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങൾ നിയന്ത്രിച്ച

ദോഹ: പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ കമാൻഡ് ആസ്ഥാനം ഇറാൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഖത്തറിലെ ‘കംബൈൻഡ് എയർ ഓപറേഷൻസ് സെന്റർRead More

Main story

ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റേയും എൻ. പ്രശാന്തിന്റേയും സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പുവെച്ചു. മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ ഇവർക്കെതിരെ മുൻപ് സ്വീകരിച്ച അച്ചടക്കനടപടി പുനഃപരിശോധിക്കാൻ പുതിയ സർക്കാർ അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥർ ഭരണപരമായ കാര്യങ്ങളെ വിമർശിച്ചതിൻ്റെ പേരിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടികൾ എടുത്തത് അനാവശ്യമാണെന്നാണ് പുതിയ സർക്കാരിന്റെ നിലപാട്. കൂടാതെ, സംസ്‌ഥാനത്ത് നിലവിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രണ്ട് [&Read More

World

ഫലസ്തീൻ കുടുംബത്തിന്റെ കാറിന് നേരെ ഇസ്രയേൽ വെടിവെപ്പ്; വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള

റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്‌തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ബെത്ലഹേം സർവകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുൽ അസീസ് അബു ഹൈക്കലിൻ്റെ മകൻ സാം ഫഹദ് അബു ഹൈക്കൽ ആണ് മരിച്ചത്. വെടിവെപ്പിൽ കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോൺ നഗരത്തിന് തെക്കുള്ള ടെൽ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച്‌ച വൈകിട്ടോടെയായിരുന്നു സംഭവം. ഹെബ്രോണിലുള്ള കുഞ്ഞിൻ്റെ മുത്തശ്ശിയെ സന്ദർശിക്കാൻ ബെത്ലഹേമിൽനിന്ന് വാഹനത്തിൽ വരികയായിരുന്നു കുടുംബം. ടെൽ റുമൈദ മേഖലയിൽ ഇസ്രായേൽ സൈനിക [&Read More