റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്‌തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ബെത്ലഹേം സർവകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുൽ അസീസ് അബു ഹൈക്കലിൻ്റെ മകൻ സാം ഫഹദ് അബു ഹൈക്കൽ ആണ് മരിച്ചത്. വെടിവെപ്പിൽ കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോൺ നഗരത്തിന് തെക്കുള്ള ടെൽ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച്‌ച വൈകിട്ടോടെയായിരുന്നു സംഭവം. ഹെബ്രോണിലുള്ള കുഞ്ഞിൻ്റെ മുത്തശ്ശിയെ സന്ദർശിക്കാൻ ബെത്ലഹേമിൽനിന്ന് വാഹനത്തിൽ വരികയായിരുന്നു കുടുംബം. ടെൽ റുമൈദ മേഖലയിൽ ഇസ്രായേൽ സൈനിക [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ [&Read More
തമിഴ്നാട് ബി.ജെ.പിയിൽ കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 16 നേതാക്കൾ
ചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ തമിഴ്നാട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരുൾപ്പെടെ 16 മുതിർന്ന ഭാരവാഹികൾ പാർട്ടിയിൽനിന്നു രാജിവച്ചു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘അണ്ണാമലൈ മക്കൾ ഇയക്ക’ത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഭാരവാഹികൾ കൂട്ടത്തോടെ ബി.ജെ.പി വിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയെ സ്വീകരിക്കാൻ കരു [&Read More
‘സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുമെന്ന് പരിഹസിച്ചവർക്കുള്ള മറുപടി’; ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിവന്ന പരസ്യ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വേണ്ടി ഒരാഴ്‌ച കൂടി കാത്തിരിക്കുമെന്നും, അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ പുനരാരംഭിക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. “സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജന്തർമന്തറിൽ കണ്ട ജനപങ്കാളിത്തം. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കും [&Read More
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമായി നടപ്പാക്കിത്തുടങ്ങി. നേരത്തെ തന്നെ ഈ വിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കർശന പരിശോധനകളിലേക്ക് കടക്കുന്നത്. നടപടികൾ ആരംഭിച്ചതായും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പ്രവേശന കവാടങ്ങളിലും വിലക്ക് പൂർണ്ണമായി നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആറുവരിപ്പാത തുറന്ന സമയത്തുതന്നെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിയന്ത്രണമുണ്ടെന്ന് കാണിച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും [&Read More
ന്യൂഡൽഹി: കുട്ടികളുടെ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ കമ്പനിയായ ഫസ്റ്റ്ക്രൈക്ക് (Read More
‘നന്നായി പുഴുങ്ങി എടുത്തിട്ടുണ്ട്’; പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് ഒളിപ്പിച്ചത് കുക്കറിൽ; ചോറിനൊപ്പം കഞ്ചാവും
കുന്നംകുളം: പോലീസിന്റെ ലഹരിവിരുദ്ധ പരിശോധനയ്ക്കിടെ കുക്കറിലെ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അടുപ്പുട്ടി സ്വദേശിയായ ബിനീഷിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയയെ ലക്ഷ്യമിട്ട് പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പ്രതി പിടിയിലായത്. മുൻപ് ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് ബിനീഷിന്റെ വീട്ടിലും അന്വേഷണസംഘം എത്തിയത്. പോലീസ് വീട്ടിലേക്ക് വരുന്നത് കണ്ട പ്രതി, തന്റെ [&Read More
‘മോദി നയിക്കുന്ന ഇന്ത്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് ബൂമറാംഗായി തിരിച്ചടിക്കും’: പുടിൻ
സെന്റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനോ ഭീഷണികൾ ഉയർത്താനോ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും സ്വതന്ത്രമായ [&Read More
പത്രക്കടലാസിൽ ഭക്ഷണപ്പൊതി വാങ്ങാറുണ്ടോ? ഗുരുതര ആരോഗ്യ അപകടങ്ങളെന്ന് മുന്നറിയിപ്പ്; ഉപയോഗം നിർത്താൻ നിർദേശം
ന്യൂഡൽഹി: ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനും വിളമ്പുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദേശം നൽകി. ഈ രീതി ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുംബൈയിലെ പ്രമുഖ വടാപാവ് വിൽപ്പനക്കാരൻ പത്രക്കടലാസിൽ ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ വെസ്റ്റേൺ റീജിയണും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷനും സംയുക്തമായി എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കർശന മുന്നറിയിപ്പ്. പത്രങ്ങളിലെ അച്ചടി മഷിയിൽ [&Read More
കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് [&Read More