24/07/2026
[fontresizer_tawhidurrahmandear_widget]
Main story

ക്ഷേത്രങ്ങളും മസ്ജിദുമടക്കം അഞ്ച് ആരാധനാലയങ്ങൾ പൊളിക്കാൻ ഉത്തരവ്; ജയ്പൂരിൽ അതീവ ജാഗ്രത, ഇന്റർനെറ്റ്

ജയ്പൂർ: ജയ്പൂരിലെ ജഗത്പുര മേഖലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശവും കനത്ത സുരക്ഷയും ഏർപ്പെടുത്തി. ജയ്‌പൂർ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നന്ദപുരി റോഡ് വികസിപ്പിക്കുന്നതിനായി റോഡിൻ്റെ അതിർത്തിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ആരാധനാലയങ്ങളാണ് അധികൃതർ പൊളിച്ചുമാറ്റുന്നത്. ഒരു പള്ളി, രണ്ട് ക്ഷേത്രങ്ങൾ, ഒരു സത്സങ് ഹാൾ, ഒരു മസാർ എന്നിവയാണ് ഈ നടപടിയിലൂടെ നീക്കം ചെയ്യുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി വലിയ തോതിലുള്ള മുൻകരുതലുകളാണ് മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. നടപടികളുടെ [&Read More

Main story

‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More

Kerala

പിണറായി വിജയൻ്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ? ജി. സുധാകരന്‍ രാഷ്ട്രീയ കോമാളിയെന്ന് എച്ച്.

ആലപ്പുഴ: അമ്പലപ്പുഴ മുൻ എംഎൽഎ ജി. സുധാകരനെതിരെ രൂക്ഷമായി വിമർശിച്ച് എച്ച്. സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുധാകരനുണ്ടോയെന്നും ‘ഞങ്ങളുടെ അവധാനത ദൗർബല്യമെന്ന് കരുതരുതെന്നും സലാം പറഞ്ഞു. പിണറായി വിജയനെ നനഞ്ഞകോഴിയെന്നും, കെ.എൻ. ബാലഗോപാലിനെ സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി. സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറക്കരുത്. 2021 [&Read More

Main story

‘തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്, നെതന്യാഹുവല്ല’; ഇറാനുമായുള്ള കരാർ ഇസ്രായേൽ അംഗീകരിക്കേണ്ടി വരുമെന്ന് ട്രംപ്

വാഷിങ്‌ടൺ: ഇറാനുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചർച്ചകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യാതൊരു പങ്കുമില്ലെന്നും, യുഎസ് ഉണ്ടാക്കുന്ന ഏത് കരാറും അംഗീകരിക്കുകയല്ലാതെ ഇസ്രായേലിന് മറ്റ് വഴികളില്ലെന്നും വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയത്. നെതന്യാഹുവിന് മറ്റ് ചോയ്‌സുകളൊന്നുമില്ല. ഞാനാണ് ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ മാത്രമാണ് തീരുമാനിക്കുന്നത്, നെതന്യാഹുവല്ല എന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ [&Read More

Crime

പിസ ഓർഡർചെയ്ത് വിളിച്ചുവരുത്തി; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു

ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ 28Read More

Main story

‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു വീട് വെച്ചു തരണം, വലുതാകുമ്പോൾ പൈസ തരാം’; അപേക്ഷയുമായി

തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനുവേണ്ടി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് ആറുവയസ്സുകാരി. പഠിച്ചു വലുതാകുമ്പോൾ വീട് വെക്കാൻ നൽകുന്ന പണം തിരികെ നൽകാമെന്ന ഉറപ്പോടെയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ റുവാനിയ ഈ അപേക്ഷ മുന്നോട്ടുവെച്ചിരിക്കുന്നത്. വിഴിഞ്ഞം എൽപി സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയ സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയോട് തൻ്റെ ആവശ്യം ഉന്നയിച്ചത്. തങ്ങൾ താമസിക്കുന്നത് പഴയ വീടാണെന്നും രാത്രി മഴ പെയ്യുമ്പോൾ പേടി കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും റുവാനിയ പറയുന്നു. ‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, [&Read More

Kerala

ചിരി മാഞ്ഞ് ‘ലാഫിങ് വില്ല’; സലിംകുമാറിൻ്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകൾ ഇല്ലാതെ

കൊച്ചി: പ്രിയ നടൻ സലിംകുമാറിൻ്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സലിംകുമാറിൻ്റെ മുൻകാല ആഗ്രഹപ്രകാരം യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെയായിരുന്നു സംസ്‌കാരം നടന്നത്. അസ്‌ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെയുള്ള മരണാനന്തര ചടങ്ങുകൾ ഒന്നുംതന്നെ ചെയ്യരുതെന്ന് അദ്ദേഹം നേരത്തെ നിർദേശിച്ചിരുന്നു. പ്രിയ നേതാക്കളും ബന്ധുക്കളും ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ച ശേഷമാണ് സലിംകുമാറിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി [&Read More

Kerala

‘പ്രളയത്തിൽ വീടിന്റെ മുറികളെല്ലാം ഞങ്ങൾക്ക് തുറന്നുതന്നു, എല്ലാവരെയും രക്ഷിച്ച ശേഷമാണ് അദ്ദേഹം ആ

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറുമായുള്ള മലയാളികളുടെ ഓർമകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹികമായ ഒരു വിഷയത്തിൽ നിന്നും അദ്ദേഹം ഒരിക്കലും മാറിനിന്നിട്ടില്ല. അത്തരത്തിൽ മലയാളികൾ എക്കാലവും ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലത്ത് അദ്ദേഹം മാതൃകയായ സംഭവം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർRead More

Main story

ഗൾഫ് സഖ്യകക്ഷികളുടെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ ആസ്ത‌ികൾ ഉപയോഗപ്പെടുത്താൻ യുഎസ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായ സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ ആസ്ത‌ികൾ ഉപയോഗപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മരവിപ്പിക്കപ്പെട്ട ആസ്‌തികൾ വിട്ടുനൽകണമെന്ന് ടെഹ്റാൻ ആവശ്യപ്പെടുമ്പോൾ, ഈ ഫണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വകമാറ്റാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിനായി ഇറാൻ്റെ ആസ്‌തികൾ വകമാറ്റുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി [&Read More

Kerala

ചന്തുവിനെയും ആരോമലിനെയും ചേർത്തുപിടിച്ച് വി.ഡി. സതീശൻ; സുഹൃത്തിനെ അവസാനമായി കാണാനെത്തി

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂർ ടൗൺഹാളിൽ ക്രമീകരിച്ചിരുന്ന പൊതുദർശന വേദിയിലാണ് മുഖ്യമന്ത്രിയെത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി, അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള വ്യക്തിബന്ധവും പങ്കുവെച്ചു. രാഷ്ട്രീയത്തിനതീതമായി സലിം കുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു വി.ഡി. സതീശൻ. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം സലിം കുമാർ സജീവമായി പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു സലിം [&Read More