24/07/2026
[fontresizer_tawhidurrahmandear_widget]
Entertainment

‘മതംമാറാന്‍ ഒരു നടിക്ക് 100 കോടി വാഗ്ദാനം ചെയ്തു, മാധവിക്കുട്ടിയുടേത് ലൗ ജിഹാദ്’;

കൊച്ചി: മതം മാറാൻ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകൻ വിജി തമ്പി. മുൻപ് പറഞ്ഞ വിവാദപരാമർശമാണ് വിജി തമ്പി വീണ്ടും ആവർത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിജി തമ്പി പറഞ്ഞു. “മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നുവെന്ന് [&Read More

India

‘സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‌ലിംകളെ ബഹിഷ്കരിക്കണം’; വിദ്വേഷ പ്രസ്‌താവനയുമായി ബിജെപി ന്യൂനപക്ഷ

മുംബൈ: കടുത്ത മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസ്‌താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ രംഗത്ത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്‌ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ഇവരുടെ ആഹ്വാനം. ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്‌താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും [&Read More

World

ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാന നിമിഷമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മറാത്താ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ രംഗത്ത്. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അഭിമാനകരമെന്നും ചരിത്രപരമെന്നുമാണ് ഈ വാർത്തയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിൽ കുറിച്ചത്. ഛത്രപതി ശിവാജി മഹാരാജിൻ്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. 350 വർഷങ്ങൾക്ക് മുമ്പ്, 1674 ജൂൺ [&Read More

India

അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം, അമിത് ഷാ വിളിച്ചതുകൊണ്ട് ഡൽഹിയിലേക്ക് ഓടുകയാണോ? യൂസുഫ്

ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. “അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ [&Read More

World

‘ബിബി, സൂക്ഷിക്കണം, അല്ലെങ്കിൽ ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾ ഒറ്റപ്പെടും’; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള ആക്രമണങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേൽ ഈ പോരാട്ടത്തിൽ ഒറ്റപ്പെട്ടേക്കാം എന്ന് നെതന്യാഹുവിന് താൻ മുന്നറിയിപ്പ് നൽകിയതായി ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി. ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുന്നത് ഇസ്രായലിനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും, മേഖലയിൽ വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ സംഘർഷങ്ങളെത്തുടർന്ന് [&Read More

Main story

‘മഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത’; തോട്ടിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ചേർത്തല ആഞ്ഞിലിപ്പാലത്ത് വ്യാപകമായി വീടുകളിൽ വെള്ളം കയറി. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ എഎസ് കനാലിലിറങ്ങി പ്രതിഷേധിച്ചു. നിർമാണങ്ങളിലെ പോരായ്മ മൂലം കനാൽ കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ 200Read More

Gulf

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങി

മസ്കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. എൻജിൻ റൂമിൽ വിള്ളലുണ്ടായി കപ്പലിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ബോട്ടുകളും സ്ഫോടനത്തിൽ തകർന്നതോടെ രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണ് നാവികർ. ഇവർ നിലവിൽ [&Read More

World

‘ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണം’; അടിയന്തര നിർദേശവുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി

തെഹ്‌റാൻ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ യാത്രാ നിർദേശവുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാ ഉപദേശം പുതുക്കിയിരിക്കുന്നത്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുൻപ് നൽകിയ മുന്നറിയിപ്പുകൾ എംബസി [&Read More

Kerala

‘ഈ പാറ്റയുടെ നേതാവിന് മുഖമുണ്ടോ? സിജെപിക്ക് ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ ഗതി

കൊച്ചി: അഭിജിത് ദീപ്‌കെ സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടിക്ക് ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ അവസ്ഥയാകുമെന്നും ഭാവിയിൽ ജനങ്ങൾ അവരെ ചൂലെടുത്ത് ഓടിക്കുമെന്നും മേജർ രവി. പ്രതിഷേധത്തിന് വന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ലെന്നും അണ്ണ ഹസാരെയെ മുന്നിൽ നിർത്തിക്കൊണ്ട് അരവിന്ദ് കെജ്‌രിവാൾ ചെയ്തപോലെയാണ് ഇവിടെയും നടക്കാൻ പോകുന്നതെന്നും മേജർ രവി പറയുന്നു. “അവിടെ വന്നിരിക്കുന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ല. കുറച്ച് ചെറുപ്പക്കാരെ പണ്ട് ആം ആദ്മി പാർട്ടിയെന്നും പറഞ്ഞുകൊണ്ട് അണ്ണ ഹസാരെ മുന്നിൽ നിർത്തിക്കൊണ്ട് അദ്ദേഹത്തെ കൊണ്ട് [&Read More

Kerala

വീടിന് മുന്നിലെ വെള്ളച്ചാൽ മൂടിയത് ചോദ്യം ചെയ്തു; കലാകാരിയെ ഇരുമ്പ് ചൂൽ കൊണ്ട്

കൊച്ചി: അയ്യംമ്പിള്ളിയിൽ യുവതിക്ക് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം. അയ്യംമ്പള്ളി സ്വദേശിയും കലാകാരിയുമായ ശ്രീജയുടെ കഴുത്തിൽ ഇരുമ്പ് ചൂല് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി സണ്ണിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നിലൂടെയുള്ള വെള്ളച്ചാൽ സണ്ണി മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്നാണ് ശ്രീജയുടെ പരാതി. പരിക്കേറ്റ ശ്രീജ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അതേസമയം, തന്നെ ബോധപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതായി മൊഴി നൽകിയിട്ടും പോലീസ് ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയെന്ന് ശ്രീജ ആരോപിക്കുന്നു. വധശ്രമത്തിന് [&Read More