24/07/2026
[fontresizer_tawhidurrahmandear_widget]
World

‘സോമാലിയൻ റഫറിക്ക് തീവ്രവാദ ബന്ധം’; ഉമർ അർതാന് വിലക്കേർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്

മയാമി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചത് വലിയ വിവാദമാകുന്നു. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. നടപടി വലിയ ചർച്ചയായതോടെ റഫറിയെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചതിനെ ന്യായീകരിച്ച് യു.എസ് ഭരണകൂടം രംഗത്തുവന്നു. ടൂർണമെന്റിനായി ഫിഫ തെരഞ്ഞെടുത്ത 52 മത്സര റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ, യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.പി.ബി) [&Read More

Main story

ഇറാൻ ആക്രമണം; കടലിൽ വീണ യുഎസ് നാവികരെ രക്ഷിച്ച് ഇന്ത്യക്കാരന്റെ ഡ്രോൺ ബോട്ട്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ യു.എസിന്റെ സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിൽ ഇന്ത്യൻ വംശജന്റെ കയ്യൊപ്പ്. രണ്ട് മണിക്കൂറോളം കടലിൽ കഴിഞ്ഞ പൈലറ്റുമാരെ കണ്ടെത്തി കരയ്‌ക്കെത്തിച്ച ‘കോർസെയർ’ (Read More

World

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി; ഹോർമുസ് കടലിടുക്ക് അടച്ചു

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാനിൽ യു.എസ് സൈന്യം നടത്തിയ രണ്ടാം ദിവസത്തെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഗൾഫ് മേഖലയിലെ 18 യു.എസ് സൈനിക താവളങ്ങളിൽ ഇസ്‌ലമിക് റെവല്യൂഷണറി ഗാർഡ് രണ്ടു ഘട്ടങ്ങളിലായി മിസൈൽRead More

Main story

‘അൻസിബയ്ക്ക് പിന്നിൽ മതവർഗീയവാദികൾ, 10 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകും’: ലക്ഷ്മിപ്രിയ

കൊച്ചി: അൻസിബ ഹസൻ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല താനെന്ന് നടി ലക്ഷ്‌മിപ്രിയ. അൻസിബയുടെ ആരോപണത്തിന് പിന്നിൽ കൃത്യമായ അജൻഡയുണ്ട്. ഈ നടിക്കുപിന്നിൽ മതRead More

Main story

‘രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ’; നെഹ്‌റുവിനെ മോദിയുമായി താരതമ്യം ചെയ്യാനാകില്ല: ശരദ് പവാർ

മുംബൈ: രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്യാനാകില്ലെന്ന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. രാഷ്ട്രനിർമാണത്തിലും സ്വാതന്ത്ര്യസമരത്തിലും നെഹ്റു നൽകിയ സംഭാവനകളും അദ്ദേഹത്തിൻ്റെ ത്യാഗങ്ങളും ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പാർട്ടിയുടെ 27Read More

World

ഹിജാബ് ധരിക്കാത്തവരെ ജയിലിലടച്ചു: താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ വെടിവെപ്പ്; രണ്ട് പേര്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്. ഇസ്‌ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് താലിബാനും പൊലീസും സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് താലിബാന്‍ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ [&Read More

India

പീഡനക്കേസ് പ്രതി ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ; അനുമതി നൽകി

ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ ചില പ്രത്യേക സൗകര്യങ്ങൾ തുടരാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ജോധ്പൂർ സെൻട്രൽ ജയിൽ അധികൃതർക്കാണ് കോടതി ഈ നിർദേശം നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം, പ്രത്യേക കിടക്ക, കിടക്കവിരി എന്നിവ ഉപയോഗിക്കാൻ ആശാറാമിന് ഇതിലൂടെ അനുമതി ലഭിക്കും. ജസ്റ്റിസ് സഞ്ജീവ് പ്രകാശിന്റെ സിവിൽ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജയിലിനുള്ളിലായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു തടവുകാരന്റെ മൗലികാവകാശങ്ങൾ [&Read More

Main story

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിലെത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും [&Read More

Main story

‘പാകിസ്താനിലേക്ക് ഇനി ഒരു തുള്ളി വെള്ളം പോലും ഒഴുകില്ല’; സിന്ധു നദീജല കരാറിൽ

ഇന്ത്യയും പാകിസ്ത‌ാനും തമ്മിലുള്ള നദീജല പങ്കിടലിൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ രംഗത്തെത്തിയിരിക്കുകയാണ്. സിന്ധു നദിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും ഇനി പാകിസ്താനിലേക്ക് ഒഴുകുന്നില്ല എന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നാലെ, പാകിസ്താനിലേക്കുള്ള ജലപ്രവാഹം തടയാനുള്ള നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നീക്കങ്ങൾ [&Read More