കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിജിലൻസിന് മൊഴി. യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്നും വിഹിതം തട്ടാൻ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നാണ് പുതിയ മൊഴി. ദീർഘകാലം കുട്ടനാട് യൂണിയൻ ഭാരവാഹിയായിരുന്ന പി.പി മധുസൂദനനാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ ജന്മദിന പരിപാടിക്ക് വിളിച്ചുവരുത്തി 25 ലക്ഷം രൂപ വായ്പ നൽകാമെന്നും, അതിൽ 10 ലക്ഷം രൂപ കണക്കിൽപ്പെടുത്താതെ തനിക്ക് നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി മധുസൂദനൻ [&Read More
കൊച്ചി: മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. വഖഫ് ബോർഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ 404 ഏക്കർ ഭൂമി പോർട്ടലിൽ ചേർത്തതിനെതിരെ ബിജെപി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി. വിഷയത്തിൽ അഞ്ച് ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസിലെ നിർദേശം. സംഭവത്തിൽ വഖഫ് ബോർഡ് നിലവിൽ നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് മറുപടി നൽകുമെന്നാണ് വിവരം. ഫാറൂഖ് [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക കരാർ ഈ വാരാന്ത്യത്തിൽ യൂറോപ്പിൽ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുഎസിന്റെ കടുത്ത ഭീഷണികൾക്ക് പിന്നാലെ ഇറാനെതിരായ സൈനിക ആക്രമണങ്ങൾ പിൻവലിച്ച് മണിക്കൂറുകൾക്കകമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. യൂറോപ്പിൽ നടക്കുന്ന ഒപ്പുവെക്കൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പങ്കെടുക്കുമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കുകയോ കൈവശം വെക്കുകയോ ഇല്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും, കരാർ അന്തിമമാകുന്നതോടെ [&Read More
തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്ന കാരണത്താൽ ഭാര്യയെ ക്രൂരമായി മർദിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെയാണ് വധശ്രമം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് ക്രൂരമായി അടിക്കുകയും ചെയ്തതായാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. മർദനമേറ്റതിനെ തുടർന്ന് പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.Read More
‘നിപയും കോവിഡും വരുന്നത് ഏത് സർക്കാരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല, രാഷ്ട്രീയ ഭേദമില്ലാതെ നേരിടണം’:
കണ്ണൂർ: നിപയും കോവിഡും ഒന്നും വരുന്നത് ഏത് ഗവൺമെന്റാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭരണം നോക്കിയല്ല പകർച്ചവ്യാധികൾ വരുന്നത്. പക്ഷേ അതിനെ നേരിടേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നും ടീച്ചർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേരിടാനാണ് ശ്രമിക്കേണ്ടത്. നിപയെ എതിരിടാനുള്ള സർക്കാർ ശ്രമങ്ങളെ അന്ന് ലോകം തന്നെ ആദരിച്ചപ്പോൾ അന്ന് പലരും പരിഹസിക്കുകയായിരുന്നു. നിലവിൽ കേരളത്തിലെ ആരോഗ്യ സംവിധാനം സുസജ്ജമാണ്. നിപയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും [&Read More
ന്യൂഡൽഹി: രാജ്യത്ത് വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ കേന്ദ്രസർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പി.സി.സി അധ്യക്ഷന്മാരുടേയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായ പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചനകൾ ശക്തമാകുന്നു. എന്നാൽ പാർട്ടിയിൽ മമത ബാനർജിക്കെതിരെ ഉയർന്നുവന്ന വിമത വിഭാഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. മമത ബാനർജിയെ മറികടന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിനും നിലനിൽപ്പില്ലെന്ന് മഹുവ വ്യക്തമാക്കി. പാർട്ടിയിൽ നിന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ മഹുവ, മമതയുടെ നേതൃത്വത്തെ പൂർണ്ണമായി പിന്തുണച്ചു. “യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നത് മമത ബാനർജി തന്നെയാണ്. [&Read More
മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ അപകടകരമായ രീതിയിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ ആണ് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഫ്ലാറ്റിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്ലാറ്റിന് പുറത്ത് ഒരു കുട്ടി തൂങ്ങിനിൽക്കുന്നത് ജസീലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ജസീൽ, മുകളിൽനിന്ന് താഴേക്ക് വഴുതിവീണ കുട്ടിയെ കൃത്യസമയത്ത് കൈകളിൽ താങ്ങിപ്പിടിക്കുകയായിരുന്നു. താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്ലാറ്റുകൾക്കപ്പുറത്താണ് സംഭവം നടന്നതെന്ന് [&Read More
‘സോമാലിയൻ റഫറിക്ക് തീവ്രവാദ ബന്ധം’; ഉമർ അർതാന് വിലക്കേർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്
മയാമി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചത് വലിയ വിവാദമാകുന്നു. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. നടപടി വലിയ ചർച്ചയായതോടെ റഫറിയെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചതിനെ ന്യായീകരിച്ച് യു.എസ് ഭരണകൂടം രംഗത്തുവന്നു. ടൂർണമെന്റിനായി ഫിഫ തെരഞ്ഞെടുത്ത 52 മത്സര റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ, യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.പി.ബി) [&Read More