24/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘വിനോദിനിക്ക് കുടിശ്ശികയുൾപ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നൽകും’; ഉറപ്പ് നൽകി മന്ത്രി ബിന്ദു

തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടർന്ന് കൈ നഷ്ടപ്പെട്ട വിദ്യാർത്ഥിനി വിനോദിനിക്ക് കുടിശ്ശികയുൾപ്പെടെയുള്ള ധനസഹായം തിങ്കളാഴ്ച തന്നെ ലഭ്യമാക്കുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി. ശിശുക്ഷേമ വകുപ്പ് നൽകിവന്നിരുന്ന ധനസഹായം മുടങ്ങിയ വിവരം ഇന്നാണ് ശ്രദ്ധയിൽപ്പെട്ടതെന്നും പരിമിതികൾ മറികടന്നും തുക കൈമാറാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനിതാ വികസന വകുപ്പ് സെക്രട്ടറിയെയും ഡയറക്ടറെയും വിവരമറിയിച്ചിട്ടുണ്ടെന്നും ഏതുവിധേനയും അടിയന്തരമായി ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് പല്ലശ്ശന ഒഴിവുപറ [&Read More

Main story

അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം

ഗുവാഹത്തി: അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാനാണ് നിർണായക നീക്കം. സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് പ്രഖ്യാപനം നടത്തിയത്. ആധാർ എൻറോൾമെൻ്റ് സംവിധാനത്തിൻ്റെ പ്രയോജനം അനധികൃത കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. പുതിയ നയം അനുസരിച്ച്, 18 വയസ്സിന് താഴെ ഉള്ള അപേക്ഷകർക്ക് [&Read More

Kerala

‘കെഎസ്ആർടിസി ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിക്കണം, ബസ് തടയാനില്ല’- രാഹുൽ ഈശ്വർ

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, പുരുഷന്മാർക്കും ഇതേ ആനുകൂല്യം നൽകണമെന്ന് മെൻസ് അസോസിയേഷൻ നേതാവ് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ പുരുഷന്മാർക്ക് യാതൊരു പരിഗണനയും നൽകാത്തതിൽ വിഷമവും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ജൂൺ 15Read More

Kerala

ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദു ഇനി നിയമസഭാ വാഹനത്തിന്റെ

തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ.എച്ച്. യദുവിന് പുതിയ ജോലി ലഭിച്ചു. കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് യദുവിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നോ അല്ലെങ്കിൽ ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് നൽകണമെന്നോ ആവശ്യപ്പെട്ട് യദു മുൻ സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമന ഉത്തരവ് [&Read More

India

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; മമത ബാനർജിക്കെതിരെ പോലീസ് കേസ്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. “ഒരു പ്രത്യേക സമുദായം ഒന്നിച്ചാൽ അത് മറ്റുള്ളവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് മമത മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായാണ് ആരോപണം. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് കൂടുതൽ അന്വേഷണത്തിനായി ഹാരെ [&Read More

Main story

‘പുതിയ കേസുകളില്ല, ഫലങ്ങൾ നെഗറ്റീവ്’: നിപയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തത വരുത്തി. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്‌ത ആദ്യ സമയത്ത് തന്നെ താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് അവിടെനിന്നും പോന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ കാര്യങ്ങളും ഒരേപോലെ നോക്കേണ്ടതുണ്ട്. നിപ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ [&Read More

India

‘ഹിന്ദു രാജ്യത്ത് താമസിച്ചിട്ടും ജയ് ശ്രീറാം എന്ന് പറയാൻ കഴിയുന്നില്ലേ’; യുപിയിൽ മുസ്‌ലിം

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രണ്ട് മുസ്‌ലിം യുവാക്കളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സുൽത്താൻപൂർ ജില്ലയിലെ ചന്ദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫരാമപൂർ പ്രദേശത്താണ് സംഭവം. അക്രമികൾ യുവാക്കളെ മർദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. അഞ്ചോ ആറോ പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. “ഹിന്ദു രാജ്യത്ത് താമസിച്ചിട്ടും ജയ് ശ്രീറാം എന്ന് പറയാൻ കഴിയുന്നില്ലേ” എന്ന് അക്രമികളിൽ [&Read More

India

‘ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്.

ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സെറ്റബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ച് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. “യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് [&Read More

Kerala

‘എനിക്കെതിരെ ശബ്‌ദിച്ചാൽ കയ്യും കാലും വെട്ടിക്കളയും’; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പി.കെ ശശിയുടെ

പാലക്കാട്: തനിക്കെതിരെ ശബ്ദിച്ചാൽ കയ്യും കാലും വെട്ടിക്കളയുമെന്നും കണ്ണടിച്ചുപൊട്ടിക്കുമെന്നും സിപിഐഎം നേതാവ് പി.കെ ശശി ഭീഷണിപ്പെടുത്തിയതായി പരാതി. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിനായി ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും മണികണ്ഠൻ പറയുന്നു. അച്ചടക്ക നടപടിയെത്തുടർന്ന് പി.കെ ശശിയെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ശശിയുടെ വീടുൾപ്പെടുന്ന ഈ ബ്രാഞ്ചിൽ വോട്ട് കുറഞ്ഞതാണ് ഭീഷണിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തിൽ മണികണ്ഠൻ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് എന്നിവർക്ക് [&Read More