24/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്.

ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സെറ്റബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ച് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. “യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് [&Read More

Kerala

‘എനിക്കെതിരെ ശബ്‌ദിച്ചാൽ കയ്യും കാലും വെട്ടിക്കളയും’; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പി.കെ ശശിയുടെ

പാലക്കാട്: തനിക്കെതിരെ ശബ്ദിച്ചാൽ കയ്യും കാലും വെട്ടിക്കളയുമെന്നും കണ്ണടിച്ചുപൊട്ടിക്കുമെന്നും സിപിഐഎം നേതാവ് പി.കെ ശശി ഭീഷണിപ്പെടുത്തിയതായി പരാതി. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിനായി ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും മണികണ്ഠൻ പറയുന്നു. അച്ചടക്ക നടപടിയെത്തുടർന്ന് പി.കെ ശശിയെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ശശിയുടെ വീടുൾപ്പെടുന്ന ഈ ബ്രാഞ്ചിൽ വോട്ട് കുറഞ്ഞതാണ് ഭീഷണിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തിൽ മണികണ്ഠൻ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് എന്നിവർക്ക് [&Read More

Main story

‘ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് മോശം വാക്കല്ല, ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണം’- കെ.ഇ.എൻ

കോഴിക്കോട്: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സമ്മേളന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, സിപിഎം [&Read More

Main story

‘നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, പക്ഷെ മോദിയെ കെട്ടിപ്പിടിച്ച ചിത്രം

കോഴിക്കോട്: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പല പ്രവർത്തികളും ബിജെപിക്ക് സഹായകരമാകുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി ആരും കെട്ടിപ്പിടിക്കാറില്ലെന്നും കൈകൊടുക്കുകയോ വണങ്ങുകയോ ആണ് പതിവെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടുവെന്നും കൂട്ടിച്ചേർത്തു. ഇതിൽ തനിക്ക് ആക്ഷേപമില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും [&Read More

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയും മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയുമായ മുരാരി ബാബു (64) അന്തരിച്ചു. അസുഖബാധിതനായി മൂന്ന് മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളിയിലെയും സ്വർണം കവർന്ന കേസിൽ കഴിഞ്ഞ ഒക്ടോബർ 21Read More

India

‘നാവികരെ കൊന്ന കൊലപാതകികളുമായി മോദി പുഞ്ചിരിച്ച് കൈകോർക്കും, ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ അദ്ദേഹത്തിന്

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത വിധം പ്രധാനമന്ത്രി വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ജലാശയത്തിൽ മൂന്ന് ദിവസത്തിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും ഉച്ചരിക്കാത്തത് നിർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. [&Read More

Kerala

സ്വർണ ബ്രേസ്‌ലെറ്റും ഫോണും നൽകി കുട്ടികളെ പീഡിപ്പിച്ചു; 25-കാരി സ്നേഹ വീണ്ടും പോക്സോ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്നേഹ മെർലിൻ (25) എന്ന യുവതിക്കെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവർ നേരത്തെയും ഒന്നിലധികം പോക്സോ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പീഡനത്തിനിരയായ 16Read More

Kerala

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി

തിരുവനന്തപുരം: സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കും. ബെന്നി തോമസ് രാജി വെച്ച ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിയമസഭാ തഎരഞ്ഞെടുപ്പിൽ മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫായി നിയമിച്ചത് വലിയ വിവാദമായിരുന്നു. പാർട്ടി ഭാരവാഹികളുടെ അപേക്ഷ തള്ളിയായിരുന്നു ഈ ബന്ധുനിയമനം. മുൻ എൽഡിഎഫ് സർക്കാരിന്റെ ബന്ധുനിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്ന [&Read More

Kerala

‘സുഗതൻ ഗുണ്ടയല്ല, ജനപ്രതിനിധിയാണ്; പോലീസ് നടത്തിയത് പട്ടിഷോ’: ആഭ്യന്തരമന്ത്രിയെ തള്ളി ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി മുൻ ഡിജിപിയും വട്ടിയൂർക്കാവ് കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സുഗതൻ ഗുണ്ടയല്ലെന്നും ജനപ്രതിനിധിയാണെന്നും വ്യക്തമാക്കിയ ശ്രീലേഖ, ആഭ്യന്തരമന്ത്രിയെ തള്ളിയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരമാണ് സുഗതനെതിരെ പോലീസ് കേസുകൾ എടുക്കുന്നതെന്ന് അവർ ആരോപിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിനെ സിപിഎം സർക്കാർ പ്രത്യേക താല്പര്യത്തോടെ നിയമിച്ചതാണെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നിയമനമെന്നും ശ്രീലേഖ പറഞ്ഞു. ഇത് ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കിലും [&Read More

Kerala

വ്യാജരേഖകളിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ബംഗ്ലാദേശികൾ ഹോട്ടൽ നടത്തിയ സംഭവത്തിൽ വൻ

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച്, വ്യാജരേഖകൾ ചമച്ച് സർക്കാർ ലൈസൻസുകളോടെ ഹോട്ടൽ നടത്തിവന്ന ബംഗ്ലാദേശ് പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഹാർബറിന് സമീപം രണ്ട് മാസത്തോളമാണ് ഇവർ ഹോട്ടൽ നടത്തിയത്. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസ് എന്നയാളുടെ പേരിൽ 2027 വരെ കാലാവധിയുള്ള ഭക്ഷ്യസുരക്ഷാ ലൈസൻസാണ് ഇവർ സംഘടിപ്പിച്ചിരുന്നത്. പശ്ചിമ ബംഗാൾ സ്വദേശികളെന്ന വ്യാജേനയാണ് ഇവർ കടമുറി വാടകയ്‌ക്കെടുത്തതെന്ന് കെട്ടിടമുടമ മജീദ് വ്യക്തമാക്കി. രണ്ട് മാസത്തെ കച്ചവടത്തിന് ശേഷം ഇവർ പെട്ടെന്ന് [&Read More