22/10/2026
[fontresizer_tawhidurrahmandear_widget]
Kerala

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ അംബാനിയുടെ വക വഴിപാട്; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നിർവ്വഹിച്ചു. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് പ്രധാനമന്ത്രിക്കായി നടത്തിയത്. അനിഴം നക്ഷത്രത്തിലാണ് ഈ വഴിപാടുകൾ പൂർത്തിയാക്കിയത്. കൂടാതെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പാൽപ്പായസം വഴിപാടും നടത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിക്കായി ഈ പൂജകളും വഴിപാടുകളും സമർപ്പിച്ചത്. അംബാനിയുടെ മകൻ അനന്ത് അംബാനി ഏപ്രിൽ രണ്ടിന് രാജരാജേശ്വര ക്ഷേത്രത്തിൽ നേരിട്ടെത്തി ദർശനം നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികളും ജീവനക്കാരും [&Read More

Main story

‘മഞ്ജു വാരിയർ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണ് എന്നാണ് സനൽ പറയുന്നത്; മഞ്ജു ആ

തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് സംവിധായകൻ സനൽകുമാർ ശശിധരനെ കർശനമായി താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ നടി മഞ്ജു വാരിയർ കോടതിക്ക് കൈമാറിയതായി വെളിപ്പെടുത്തി നടി മാലാ പാർവതി. മഞ്ജുവും സഹോദരൻ മധുവും സനലിന് താക്കീത് നൽകുന്ന ശബ്ദരേഖകളാണ് കുടുംബം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സ്വന്തം മര്യാദയ്ക്ക് ചേരാത്തതിനാലാണ് ഈ ഓഡിയോ ക്ലിപ്പുകൾ പൊതുസമക്ഷത്തിൽ പുറത്തുവിടാത്തതെന്ന് മഞ്ജു വാരിയർ തന്നോട് വ്യക്തമാക്കിയതായും മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ [&Read More

India

കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഐക്യരാഷ്ട്രസഭയെ സമീപിച്ച് മഹുവ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളകളിൽ മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് മതത്തിന്റെ പേരിൽ ഒഴിവാക്കിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള സ്പെഷ്യൽ റാപ്പർട്ടർ പ്രൊഫസർ നിക്കോളാസ് ലെവ്രാറ്റിനാണ് അവർ കത്തയച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അമിത് ഷായുടെ മൂന്ന് സന്ദർശനവേളകളിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനോ [&Read More

Kerala

‘ഷാപ്പുകൾക്ക് ദൂരപരിധി 400 മീറ്റർ, തമ്പ്രാക്കളുടെ ബാറിന് 50 മീറ്റർ’; പിണറായി ഭരണത്തെ

വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി [&Read More

World

പാകിസ്താനിൽ ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം: 15 മരണം, 50-ലേറെ പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ജുമുഅ നമസ്കാരത്തിനിടെ പള്ളിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു.50Read More

India

യുപിയിൽ സർക്കാരാശുപത്രിയിൽ വൻ സുരക്ഷാവീഴ്ച; ഡോക്ടറുടെ കസേരയിലിരുന്ന് രോഗികളെ പരിശോധിച്ച് ഡ്രൈവർ, അന്വേഷണത്തിന്

കാൺപൂർ: കോടതിയിൽ ഹാജരാകാൻ പോയ ഡോക്ടറുടെ അഭാവത്തിൽ ഔദ്യോഗിക കസേരയിലിരുന്ന് രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ ഡ്രൈവർ പിടിയിലായി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കാൻഷിറാം സർക്കാർ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിച്ച ഗുരുതര സുരക്ഷാവീഴ്ചയും ക്രമക്കേടും നടന്നത്. സംഭവത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റമാദേവി ചൗരഹയ്ക്ക് സമീപമുള്ള കാൻഷിറാം ആശുപത്രിയിലെ ഒ.പി മുറിയിലിരുന്ന് ഒരു വ്യക്തി രോഗികളുമായി സംസാരിക്കുന്നതും കുറിപ്പടികൾ എഴുതി നൽകുന്നതും വ്യക്തമാക്കുന്ന വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More

Kerala

വീട് ഡൽഹി സ്വദേശിയുടേതെന്ന് വാദം; നികുതി അടച്ചത് ആന്റോ: ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി

സുൽത്താൻ ബത്തേരി: അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. വീടും മദ്യവും തമ്മിൽ തനിക്ക് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2020 മുതൽ ഡൽഹി സ്വദേശിയുടെ പേരിലാണെന്നായിരുന്നു ആന്റോയുടെ അഭിഭാഷകരുടെ വാദം. എന്നാൽ, 2025Read More

Kerala

6 ലക്ഷം റേഷൻ കാർഡുകൾ സർക്കാർ മരവിപ്പിക്കും; ഈ കാർഡ് ഉടമകൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ ‘സ്‌മാർട്ട് പിഡിഎസ്’ പദ്ധതി അടുത്ത മാസത്തോടെ നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് 6 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാകാൻ സാധ്യത. തുടർച്ചയായി 6 മാസത്തിലധികം റേഷൻ വാങ്ങാത്ത കാർഡുകളാണ് പ്രാഥമികമായി മരവിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കാർഡുകളിൽ മാത്രമായി 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൻ്റെ നവീകരണവും ഡിജിറ്റലൈസേഷനും ലക്ഷ്യമിടുന്ന സ്‌മാർട്ട് പിഡിഎസ് നടപ്പിലാക്കാൻ 2024Read More

India

ചിഹ്നം മരവിപ്പിച്ച നടപടിയിൽ കടുത്ത അമർഷം; പുതിയ പേരും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽനിന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ‘പൂക്കളും പുല്ലും’ അടങ്ങിയ ചിഹ്നവും താൽക്കാലികമായി നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിന് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് മറുപടി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ പാർട്ടി ശക്തമായ അമർഷം രേഖപ്പെടുത്തി. തുടർന്ന് പാർട്ടിയുടെ പുതിയ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് [&Read More

India

ഡൽഹിയിൽ ഫലസ്തീൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാനും അദ്ദേഹത്തോടൊപ്പം ചർച്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. ഡൽഹിയിൽ വെച്ചാണ് അംബാസഡറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം കുറിച്ചു. ഫലസ്തീനിലെ നിലവിലെ യുദ്ധസാഹചര്യങ്ങളിലും അതിരൂക്ഷമായ പ്രതിസന്ധികളിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തുടർന്നുപോരുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. ചർച്ചയ്ക്ക് പിന്നാലെ [&Read More