ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ഡിഎംകെ. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ ടിവികെയോടൊപ്പം ചേർന്ന പശ്ചാത്തലത്തിലാണ് വിമർശനം. രാഹുൽ ഗാന്ധി രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ലേഖനത്തിൽ പരിഹസിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകൾ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതായി മുരശൊലിയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ [&Read More
‘ഗുരുതരമായ സ്വകാര്യതാ ലംഘനം നടത്തുന്നു, തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഓൺലൈൻ പാപ്പരാസികൾക്കെതിരെ ഫാത്തിമ
കോഴിക്കോട്: പൊതുപരിപാടികളുടെ മറവിൽ ഓൺലൈൻ പാപ്പരാസികൾ തന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നതായും, ഇത് തുടർന്നാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക മാധ്യമങ്ങളെന്ന വ്യാജേന, യാതൊരു തിരിച്ചറിയൽ അടയാളവുമില്ലാതെ എത്തുന്ന ചിലർ അനുവാദമില്ലാതെ സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും പകർത്തി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാട്ടി. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെപ്പോലും തെറ്റായ ക്യാപ്ഷനുകൾ നൽകി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ലാഭമുണ്ടാക്കാനാണ് ഇവർ [&Read More
‘വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം’: വെള്ളാപ്പള്ളിക്ക് പി. ശശിയുടെ വക്കീല്‍ നോട്ടീസ്
കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ, എൽ.ഡി.എഫ് സർക്കാറിൽ പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയുടെ വക്കീൽ നോട്ടീസ്. ശശി നിയന്ത്രിച്ച ഓഫിസാണ് രണ്ടാം പിണറായി സർക്കാരിന്റെ അന്തകനെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നെ തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമാണിതെന്നും ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ശശിയുടെ ആവശ്യം. അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി [&Read More
‘ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ല’
ന്യൂഡൽഹി: ആർ.എസ്.എസിന് രജിസ്ട്രേഷൻ ആവശ്യമില്ലെന്നും സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ലെന്നും സർ സംഘ്‌ചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ആർ.എസ്.എസിനോട് രജിസ്റ്റർ ചെയ്യാനും സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അയച്ച തുറന്നകത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുപോലെ രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. സർക്കാർ ഫണ്ട് ആവശ്യമുള്ളവർക്ക് മാത്രമാണ് രജിസ്ട്രേഷൻ വേണ്ടത്” Read More
തിരുവനന്തപുരം: ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായതായി മുൻമന്ത്രി പി. രാജീവ് വെളിപ്പെടുത്തി. ഈ മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റി. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നുവെന്നും പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ [&Read More
‘ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങളെ കാണുന്നത്, പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല’; ഇറാൻ–യുഎസ്
ടെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ യുഎസും ഇറാനും ഒപ്പുവച്ചെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. കരാർ ട്രംപിന്റെ തീരുമാനമാണെന്നും ഇസ്രയേലിന് തങ്ങളുടേതായ താൽപര്യങ്ങളുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. യുഎസിനായി പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനുവേണ്ടി സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫുമാണ് ധാരണാപത്രത്തിൽ വെർച്വലായി ഒപ്പിട്ടത്. ഇതിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. താനും ട്രംപും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമുള്ളവരല്ലെന്നാണ് വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞത്. മികച്ച [&Read More
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരുവിധ സാമ്പത്തിക മാനദണ്ഡങ്ങളോ യോഗ്യതകളോ ഇല്ലാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ [&Read More
മുംബൈ: ഒമാൻ ഉൾക്കടലിലെ കപ്പലുകളെ യു.എസ് ആക്രമിക്കുകയും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ (റിട്ട) ജി.ഡി ബക്ഷി രംഗത്ത്. മുമ്പ് ഇറാനിലെ മിനാബ് സ്‌കൂളിൽ ആക്രമണം നടന്നപ്പോൾ നമ്മൾ മിണ്ടാതിരുന്നതുകൊണ്ട് യു.എസ് ഇപ്പോൾ നമ്മുടെ മൂന്ന് നാവികരെ കൊലപ്പെടുത്തിയെന്ന് ജി.ഡി. ബക്ഷി അഭിപ്രായപ്പെട്ടു. വൺ ഇന്ത്യ ഹിന്ദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മിനാബ് സ്കൂളിൽ ബോംബാക്രമണം നടന്നപ്പോൾ നമ്മൾ ഒന്നും മിണ്ടാതിരുന്നതുകൊണ്ട് ഇന്ന് [&Read More
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യം, വിദ്യാർഥികൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ സൗജന്യ
പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യമാണെന്ന് കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. യു.ഡി.എഫ് പ്രകടനപത്രികയിലെ പദ്ധതിയാണിത്. അത് നടപ്പാക്കാൻ യു.ഡി.എഫ് ബാധ്യസ്ഥരാണ്. വിദ്യാർഥികളുടെ കാര്യത്തിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണമെന്നും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കിയെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായി തള്ളി. വ്യാജ വാർത്തകൾ [&Read More