തിരുവനന്തപുരം: കേരള സർവകലാശാലാ ക്യാമ്പസുകളിൽ വിദ്യാർഥികളുടെ രാഷ്ട്രീയ പ്രവർത്തനം വിലക്കാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ കരട് നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എട്ടംഗ ഉപസമിതിയാണ് പ്രാഥമിക കരട് തയ്യാറാക്കിയത്. ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും രാഷ്ട്രീയ പാർട്ടികളുടെ ആഹ്വാനപ്രകാരമുള്ള സമരങ്ങളോ ധർണയോ ഉപരോധമോ പാടില്ലെന്നുമാണ് പ്രധാന നിർദേശങ്ങൾ. പെരുമാറ്റച്ചട്ട ലംഘനമുണ്ടായാൽ വിദ്യാർഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും പിഴയടക്കേണ്ടി വരുമെന്നും കരടിൽ വ്യക്തമാക്കുന്നു. എന്നാൽ, രാജ്യത്തുയർന്നു വന്ന വിദ്യാർഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണിതെന്നും നീക്കത്തിനെതിരെ [&Read More
‘ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റലുകൾക്ക് പണമില്ലേ?’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് വിദ്യാർത്ഥിനികൾക്കായി മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്ത ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥി സംവാദ പരിപാടിക്കിടെ ഗ്രാമത്തിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിനി തന്നോട് ചോദിച്ച ചോദ്യം ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ‘എക്‌സി’ലൂടെ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയത്. ‘സർക്കാരിന്റെ പക്കൽ ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, ഞങ്ങളുടെ ഹോസ്റ്റലുകൾക്ക് എന്തുകൊണ്ട് പണമില്ല? എന്നാണ് ഇൻഡോറിലെ പരിപാടിക്കിടെ ഒരു [&Read More
കൊല്ലത്ത് വധശ്രമക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം; എസ്.എച്ച്.ഓയുടെ തലയ്ക്ക് ഇഷ്ടികയ്ക്കടിച്ച്
കൊല്ലം: വധശ്രമക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മഫ്തിയിലെത്തിയ പൊലീസുകാരുടെ തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ചും മുഖത്ത് ടോർച്ചിനടിച്ചും യുവതികൾ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അടൂർ എസ്.എച്ച്.ഓ ജിനു ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതി റെജിനെ പിടിക്കാനാണ് പൊലീസ് സംഘം കരുനാഗപ്പള്ളിയിൽ എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ സംഘം പൊലീസാണെന്ന് റെജിനും വീട്ടുകാർക്കും മനസ്സിലായില്ല. [&Read More
ഡൽഹി: തലസ്ഥാനത്ത് വീണ്ടും കെട്ടിട നിർമാണത്തിനിടെ അപകടം. ഡൽഹി അലിപൂരിൽ നിർമാണത്തിലായിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ ലിന്റൽ ജോലികൾ പുരോഗമിക്കുന്നതിനിടെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തൊഴിലാളികൾ സുരക്ഷിതരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കോൺക്രീറ്റിന് താങ്ങായി നിർത്തിയിരുന്ന ഷട്ടറിങ് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസിന് പുറമെ നാല് ആംബുലൻസുകളും അഗ്നിശമന സേനയുടെ ഒരു യൂണിറ്റും ദുരന്തനിവാരണ സേനയും ഉടനടി സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.Read More
‘അയാൾ വാർത്തെടുത്തത് 51 ഡോക്‌ടർമാരെയും 1800 എഞ്ചിനീയർമാരെയും’; സൂര്യയയെ പ്രശംസിച്ച് ആർ. മാധവൻ
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ സൂര്യയുടെയും ആർ. മാധവന്റെയും സൗഹൃദവും പരസ്പരമുള്ള പിന്തുണയും എക്കാലത്തും സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. 2004Read More
ദുബൈ: വെള്ളിയാഴ്‌ച ജുമുഅ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. താമസസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് കാറോടിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ പിന്നീട് കാറിന്റെ ഡ്രൈവിങ് സീറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബൈയിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു അദ്ദേഹം. പരേതരായ മൊയ്‌തീൻ ഹാജി – മറിയം ദമ്പതികളുടെ [&Read More
‘ശ്വസിക്കുന്ന വായുവിന് മേൽ ജി.എസ്.ടി ചുമത്താൻ സാധിക്കുമായിരുന്നെങ്കിൽ ധനമന്ത്രി അതും ചെയ്യുമായിരുന്നു’; യു.പി.ഐ
മുംബൈ: നിശ്ചിത യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും എതിരെയുള്ള ‘ഡിജിറ്റൽ കെണി’യാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. എവിടെനിന്നോ ഉള്ള ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചതെന്നും, സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണെന്നും ആരോപിച്ച അദ്ദേഹം, പുതിയ ചാർജുകൾ നൽകരുതെന്ന് വ്യാപാരികളോട് പരസ്യമായി ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് രാജ് താക്കറെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഒക്ടോബർ 15 [&Read More
‘മാളുകളിലും തിയറ്ററുകളിലും അമിതവില ഈടാക്കിയാൽ കർശന നടപടി’: വിലവിവരപ്പട്ടിക നിർബന്ധമെന്ന് ജില്ലാ സപ്ലൈ
കൽപറ്റ: മാളുകളിലും മൾട്ടിപ്ലക്സ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും ഭക്ഷണസാധനനങ്ങൾക്കും അമിതവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. കൽപറ്റയിലെ സിനിമ തിയറ്ററുകളിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. ചായ, കാപ്പി, സ്നാക്സ്, പോപ്കോൺ തുടങ്ങിയ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കാത്ത സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതിയെ തുടർന്നുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. [&Read More
കോട്ടയം: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് അറിയിച്ച് റിയാലിറ്റി ഷോ താരം ശാരിക കെ.ബി. അഞ്ച് കീമോ തെറപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യനില വഷളായതിനാൽ ഇനിയൊരു കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ രേണുവിന്റെ സുഹൃത്ത് കൂടിയായ ശാരിക പറഞ്ഞു. രേണു സുധി കോട്ടയം മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ ആണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു. ‘റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. [&Read More
വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിതബുദ്ധി വ്യവസായത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ട് പുതിയ ‘എഐ ഫോഴ്‌സ്’ രൂപീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം നടത്തിയത്. എഐയെ അടുത്ത വ്യാവസായിക വിപ്ലവമായാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 25 ശതമാനം വരെ ഈ മേഖലയില്‍ ഉള്‍പ്പെട്ടേക്കാമെന്നും ചൈനയടക്കമുള്ള രാജ്യങ്ങളെ പിന്തള്ളി അമേരിക്ക ഈ രംഗത്ത് മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ വളര്‍ച്ച തടയാനോ നശിപ്പിക്കാനോ ഉള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും [&Read More