24/07/2026
[fontresizer_tawhidurrahmandear_widget]
World

‘നിരവധി ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായി’; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ തൊട്ടടുത്തിരുന്ന് നാവികരുടെ മരണത്തിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് സൈനിക ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ജി7 ഉച്ചകോടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തൊട്ടടുത്തിരുന്നാണ് മോദി സംസാരിച്ചത്. സംഘർഷം മേഖലയിലുടനീളമുള്ള രാജ്യങ്ങൾക്ക് വൻ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ വരുത്തിവച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം മേഖലയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളിൽ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള [&Read More

India

‘ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’ വിളിക്കണം’; യുപിയിലെ ബിജെപി ഓഫീസിൽ മുസ്‍ലിം വയോധികന്

ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി ഓഫിസിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മുസ്ലിം വയോധികനെക്കൊണ്ട് നിർബന്ധപൂർവം ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി ഉയർന്നു. ദുമരിയാഗഞ്ച് ടൗണിലെ ബി.ജെ.പി ഓഫിസിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ‘ബഡ മംഗൾ’ എന്ന വിശേഷദിവസത്തോടനുബന്ധിച്ച് നടന്ന പ്രസാദ വിതരണത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബി.ജെ.പി പ്രവർത്തകനായ ലവ്കുഷ് ഓജയാണ് വയോധികനോട് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടത്. വയോധികനോട്, തനിക്ക് ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’ എന്നും ‘ജയ് ശ്രീകൃഷ്ണ’ [&Read More

Cricket

‘ഗുജറാത്തിലെ നിന്റെ വീട് അവർ ബുൾഡോസർ അയച്ച് തകർക്കും’; പാർലമെന്റിൽ പ്രതിഷേധിച്ച യൂസുഫ്

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്‌ലിം [&Read More

India

പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ ചോർത്തി; അൽവാർ മിലിട്ടറി ക്യാമ്പിൽ നിന്ന് 20-കാരൻ പിടിയിൽ

ജയ്പൂർ: പാക് ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്തിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ ഈറ്റാറാണ സൈനിക ക്യാമ്പ് പരിസരത്തുനിന്നാണ് ജോധ്പൂർ സ്വദേശിയായ കുന്ദൻ ബിഷ്‌ണോയ്(20) അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവ്‌സിന്(പിഐഒ) വേണ്ടി സജീവ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടങ്ങളും അതിർത്തി കടത്തിവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി ‘ദൈനിക് ഭാസ്‌കർ’ റിപ്പോർട്ട് ചെയ്തു. ചാരപ്രവർത്തനത്തിലൂടെ ലഭിക്കുന്ന വൻ തുക ഉപയോഗിച്ച് [&Read More

World

‘ഞാനില്ലെങ്കിൽ ഇസ്രയേൽ ഇല്ല; കഴിയില്ലെങ്കിൽ ഹിസ്ബുല്ലയെ സിറിയ നേരിടട്ടെ’; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ട്രംപ്

പാരിസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രയേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വളരെയധികം ആളുകൾ കൊല്ലപ്പെടുന്ന രീതിയിലുള്ള പ്രചാരണം നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ജി 7 ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു. മറ്റുള്ളവരെയെല്ലാം കൊല്ലാതെ ഇസ്രയേലിന് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയില്ലെങ്കിൽ, ഹിസ്ബുല്ലയെ നേരിടാൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽRead More

India

‘2,500-ലധികം സംഘടനകൾ വഴി ആർ.എസ്.എസിന് വൻതോതിൽ പണം എത്തുന്നു; രാജ്യത്തെ നിയമം അനുസരിക്കണം’;

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) നിയമപരമായ പദവിയും സാമ്പത്തിക സ്രോതസുകളും വെളിപ്പെടുത്തണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രതികരണങ്ങൾ അപൂർണവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ നിയമം അനുസരിക്കാൻ സംഘടന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദത്തെ ന്യായീകരിക്കാൻ ഹിന്ദുമതം പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മോഹൻ ഭാഗവത് വാദിച്ചിരുന്നു. മുൻപ് നടത്തിയ പ്രസ്താവനയുടെ പഴയ [&Read More

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (Read More

India

സിജെപി രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നുവെന്ന് പവൻ കല്യാൺ; പാറ്റകളെന്ന് വിളിച്ചാലും യുവാക്കൾ

ന്യൂഡൽഹി: രാജ്യമൊട്ടാകെ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രസ്ഥാനത്തിനെതിരെയും അതിനെ പിന്തുണക്കുന്നവർക്കെതിരെയും കടുത്ത വിമർശനവുമായി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. സി.ജെ.പി പ്രസ്ഥാനവും അതിനെ പിന്തുണക്കുന്നവരും ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുകയാണെന്ന് പവൻ കല്യാൺ ആരോപിച്ചു. ന്യൂഡൽഹിയിൽ നടന്ന ജനസേന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് പവൻ കല്യാൺ ഈ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി. നടൻ പ്രകാശ് രാജും വിദ്യാഭ്യാസ പരിഷ്‌കർത്താവും [&Read More

Kerala

കെ.ടി.യു റാങ്കിങ്ങിൽ മികച്ച നേട്ടവുമായി എം.ഇ.എ എൻജിനീയറിങ് കോളേജ്; മലപ്പുറത്ത് ഒന്നാമത്

മലപ്പുറം: ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ റാങ്കിൽ തിളക്കവുമായി പെരിന്തൽമണ്ണ എം.ഇ.എ. എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) പുറത്തുവിട്ട 2026 ബാച്ചിന്റെ ബി.ടെക് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള കോളേജ് റാങ്കിങ്ങിൽ എം.ഇ.എ എൻജിനീയറിങ് കോളേജിന് മികച്ച നേട്ടം. മലപ്പുറം ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനത്തോടെ എം.ഇ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ പൊതുറാങ്കിങ്ങിൽ 30Read More

Entertainment

ഞാൻ നായകനാണെന്ന് അറിഞ്ഞാൽ പല നടിമാരും പിന്മാറുമായിരുന്നു, അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല

വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ നടനായും മലയാള സിനിമയിൽ ഇടംപിടിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്. ആരാധകർ കാത്തിരിക്കുന്ന ഇന്ദ്രൻസ്Read More