24/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ടാണല്ലോ ഫണ്ട് കിട്ടിയത്, ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യും’:

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാനം നിലവിൽ ബാധ്യസ്ഥരായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ ആലോചിക്കാനും ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും അതിന്റെ ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ഇതിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയെന്ത് ചെയ്യാനാകും എന്ന കാര്യം നിയോഗിക്കപ്പെട്ടിട്ടുള്ള ഉപസമിതി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. [&Read More

India

‘ഇറാന്‍ മിസൈലുകള്‍ നാളെ ഇന്ത്യയിലും എത്തിയേക്കാം, ഡല്‍ഹിയും മുംബൈയും ജാഗ്രതൈ’; ഹിസ്ബുല്ല ഭീഷണി

ന്യൂഡല്‍ഹി: ഹിസ്ബുല്ലയുടെ ഭീകരഭീഷണി അവസാനിക്കാതെ മധ്യപൂര്‍വേഷ്യയില്‍ സമാധാനമില്ലെന്നും ലബനാനിലെ സൈനിക നടപടികള്‍ തുടരുമെന്നും ഇസ്രയേല്‍ ഉപവിദേശകാര്യ മന്ത്രി ഷാരന്‍ ഹാസ്‌കല്‍. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ നാളെ ഇന്ത്യയിലും എത്തിയേക്കാമെന്നും അതിനാല്‍ ന്യൂഡല്‍ഹിയും മുംബൈയും ജാഗ്രത പാലിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹാസ്‌കല്‍ ഇസ്രയേലിന്റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയും ഇറാനും തമ്മില്‍ ജനീവയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനിരിക്കെയാണ് ഇസ്രയേലിന്റെ ഈ കടുത്ത നിലപാട്. ഇറാന്റെ ആണവപദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ ശേഷിയുമാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍, [&Read More

World

‘സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നുള്ള ഓപറേഷൻ വേണ്ട’; ജൂത റബ്ബിമാരുടെ എതിർപ്പിൽ തീരുമാനം പിൻവലിച്ച്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കടുത്ത സമ്മർദങ്ങൾക്കിടയിൽ ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ജൂത റബ്ബിമാരുടെ പ്രതിഷേധം. സൈന്യത്തിന്റെ അതീവ നിർണായകമായ ആർമർഡ് കോർപ്‌സിലേക്ക് വനിതാ സൈനികരെ ഉൾപ്പെടുത്താനുള്ള ഇസ്രയേൽ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ, തീവ്ര യാഥാസ്ഥിതിക ജൂത മതനേതാക്കളായ റബ്ബിമാർ പരസ്യ ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ഇനിമുതൽ ടാങ്ക് യൂണിറ്റുകളിലേക്ക് അയക്കില്ലെന്ന പുരോഹിതന്മാരുടെ ശക്തമായ ഭീഷണിയെ തുടർന്ന്, ഒടുവിൽ സൈന്യത്തിന് കടുത്ത നിലപാടുകളിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൈനിക ടാങ്കുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും [&Read More

Main story

‘എസ്‌ഐആറിനെതിരെ പ്രതിഷേധിച്ച യൂസുഫ് പത്താനെ പിന്തിരിപ്പിച്ചത് ഉവൈസി’; വെളിപ്പെടുത്തലുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്‌ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു [&Read More

Iran

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ; യുഎസുമായുള്ള കരാർ പ്രകാരം സ്വതന്ത്രമായി എണ്ണ

ദുബൈ : മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി താൽക്കാലിക കരാറിൽ ഒപ്പുവെക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചോർന്ന ഇടക്കാല കരാറിന്റെ പകർപ്പുകൾ പ്രകാരം, യുഎസുമായുള്ള ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ ഉടൻ നടപടികൾ സ്വീകരിക്കും. ഇതോടെ ഇറാന് നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി എണ്ണ വിൽക്കാൻ സാധിക്കും. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചടങ്ങിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് വിവരം. യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമാണത്തിനായി അമേരിക്ക കുറഞ്ഞത് 300 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് കരാറിലുണ്ട്. ഗൾഫ് [&Read More

Entertainment

‘രേണുവിന്റെ പേരിൽ 48 വീഡിയോകൾ ചെയ്തു, അതിൽ നിന്നുണ്ടാക്കിയ തുകയിൽ ഒരു പങ്ക്

കൊച്ചി: രേണു സുധിയുടെ പേരിൽ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയിൽ നിന്നും തരക്കേടില്ലാത്ത പൈസ അവർക്ക് കൊടുക്കുമെന്ന് യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. രേണുവിന്റെ പേരിൽ 48 കണ്ടന്റുകൾ താൻ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം നല്ല പൈസ തന്നെ കിട്ടിയെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. അവരെ വച്ച് കണ്ടന്റ് ചെയ്തിട്ടുള്ള മറ്റുള്ളവരും അങ്ങനെ ചെയ്താൽ രേണുവിന് അത് ​സഹായകരമാകുമെന്നും സായ് പറയുന്നു. “രേണു സുധിയുടെ ഒരുപാട് കണ്ടന്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കണ്ടന്റുകള്‍. [&Read More

Kerala

തൃശൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റിയില്ല; കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിച്ച് വിദ്യാർഥി

തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്ടറുടെ ക്രൂരത. ബസിൽ കയറാൻ വിദ്യാർഥി കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന ‘മെജോ മോൻ’ എന്ന സ്വകാര്യ ബസിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം വടക്കാഞ്ചേരി നഗരത്തിലെ സ്കൂളിലെ വിദ്യാർഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിരലിലെണ്ണാവുന്ന കുട്ടികൾ കയറിയപ്പോഴേക്കും കണ്ടക്ടർ ബാക്കി കുട്ടികളെ തടയുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് എസ്എഫ്ഐ പരാതി നൽകി. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത [&Read More

India

‘കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഇരകളുടെ വീടിന് പൂട്ടിടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്’; ടെലഗ്രാം

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ ടെലഗ്രാം ആപ്പ് നിരോധിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഇരകളുടെ വീടിന് പൂട്ടിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ പരിഹസിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളായി പഠനാവശ്യങ്ങൾക്കും നോട്‌സ്, ടെസ്റ്റ് സീരീസ്, ചർച്ചകൾ എന്നിവക്കും വേണ്ടി ടെലഗ്രാമിനെയാണ് ആശ്രയിക്കുന്നത്. ഈ സൗകര്യം ഇല്ലാതാക്കുന്നത് പേപ്പർ ചോർച്ചക്കുള്ള പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പേപ്പർ ചോർച്ച തടയാൻ പേപ്പർ [&Read More

India

കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചു; യുപിയിൽ ദലിത് യുവാവിനെ സഹപ്രവർത്തകർ തല്ലിക്കൊന്നു, 3

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ സഹപ്രവർത്തകരുടെ കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് 33Read More