22/10/2026
[fontresizer_tawhidurrahmandear_widget]
Kerala

‘മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോൺസർമാർ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച്

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിലെ അജ്ഞാത വ്യക്തി ആരാണെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവരുമായി മുഖ്യമന്ത്രിക്ക് എന്ത് തരം ചങ്ങാത്തമാണുള്ളതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കും തിരികെയും നടത്തുന്ന ചാർട്ടേഡ് വിമാനയാത്രയ്ക്ക് വൻ തുക ചിലവുണ്ടെന്നും ഈ തുക ആര് നൽകിയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പലരും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അതിനുശേഷവും അദ്ദേഹത്തെ ആളറിയാതെ സഹായിക്കുന്നവരുണ്ടെന്നും [&Read More

Entertainment

‘വിജയ്‌യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി, പിന്നീട് വന്ന അവസരങ്ങളും വേണ്ടെന്ന് വെച്ചു’; കാരണം

വിജയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ എന്തുകൊണ്ട് താൻ നിരസിച്ചു എന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉർവശി. മാത്രമല്ല, വിജയ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയ രസകരമായ അനുഭവവും താരം പങ്കുവെച്ചു. ‘ദ മോളിവുഡ് ഷോ ടൈം’ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്. നാഗർകോവിലിൽ വെച്ച് നടന്ന ഒരു സിനിമാ ഷൂട്ടിങ്ങിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്ന് ഉർവശി ഓർക്കുന്നു. “ഞാൻ അന്ന് മുകളിലത്തെ [&Read More

Kerala

‘ഒരു തെറ്റും ചെയ്തിട്ടില്ല, ഇഡി റിപ്പോർട്ടിലെ അന്വേഷണം പൊതുസമൂഹം ചർച്ച ചെയ്യും’: മുഹമ്മദ്

തിരുവനന്തപുരം: ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും തനിക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തത്. [&Read More

India

‘അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? മോദിയെ കണ്ടാണ് മെലോണി മുസ്‌ലിങ്ങളോട് പെരുമാറാൻ

ന്യൂഡൽഹി: സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ. സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കുന്നത് മെലോണിക്ക് ഇഷ്ടമല്ലെന്നും, ബിക്കിനിയും അടിവസ്ത്രവും ധരിച്ച് പുറത്തിറങ്ങുന്നതിനോടാണ് അവർക്ക് താത്പര്യമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “മെലോണിക്ക് ബുർഖയും നിഖാബും ഇഷ്ടമല്ല. ബ്രായും ബിക്കിനിയും ധരിച്ച് സ്ത്രീകൾ പരസ്യമായി ഇറങ്ങുന്നതാണ് അവർക്ക് ഇഷ്ടം. ഒരു സ്ത്രീ മൂടുപടം ധരിച്ച് മാന്യമായി വസ്ത്രം ധരിക്കുന്നത് അവർക്ക് അംഗീകരിക്കാനാകുന്നില്ല, ഇത് തികച്ചും [&Read More

Sports

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ കൊച്ചിയിൽ; കുത്തിവെപ്പ് സർട്ടിഫിക്കറ്റിനെച്ചൊല്ലി വിമാനത്താവളത്തിൽ ആശയക്കുഴപ്പം

കൊച്ചി: ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ മത്സരത്തിൽ പങ്കെടുക്കാനായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോയും സംഘവും കൊച്ചിയിലെത്തി. ഇന്ന് രാവിലെ 9.55Read More

Main story

‘കുളിച്ച് ഭക്ഷണം കഴിച്ച് വന്നിരിക്കുന്ന നിരാഹാര സമരം, സനൽകുമാർ മറ്റൊരു ആറാട്ടണ്ണൻ’; പരിഹസിച്ച്

തിരുവനന്തപുരം: പ്രശസ്ത നടിയെ വേട്ടയാടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയും, ഇതിന് ആസ്പദമായി സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ നാടകത്തിനെതിരെയും രൂക്ഷവിമർശനവുമായി ചലച്ചിത്രപ്രവർത്തകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലായ ‘ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും’ എന്ന പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ കിടന്നിട്ടും തിരുത്താത്ത സന്തോഷ് വർക്കിയുടെ (ആറാട്ടണ്ണൻ) അതേ മനോവൈകൃതവും മാനസിക രോഗാവസ്ഥയുമാണ് ഇപ്പോൾ സനൽകുമാർ ശശിധരനുമുള്ളതെന്ന് അഷ്റഫ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ അവാർഡുകൾ നിരത്തിവെച്ച് സനൽ നടത്തുന്ന സമരം ഒരു [&Read More

India

അന്നദാനത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് പൊള്ളലേറ്റ യുവതി മരിച്ചു

വിജയവാഡ: ഗണേശോത്സവത്തോട് അനുബന്ധിച്ച് നടക്കാനിരുന്ന അന്നദാനത്തിനായി തയ്യാറാക്കിയ ചൂടുള്ള സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വിജയവാഡ സ്വദേശിനി സുജാത (46) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അന്നദാനത്തിനുള്ള ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. അടുപ്പിൽ നിന്ന് തിളച്ച സാമ്പാറടങ്ങിയ ചെമ്പ് മറ്റൊരാളുടെ സഹായത്തോടെ മാറ്റിവെക്കാൻ ശ്രമിക്കുന്നതിനിടെ സുജാതയുടെ ബാലൻസ് നഷ്ടപ്പെടുകയും ചെമ്പിലേക്ക് മുഖംകുത്തി വീഴുകയുമായിരുന്നു. സാരമായി പൊള്ളലേറ്റ സുജാതയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അപകടമരണത്തിന് കേസെടുത്ത് [&Read More

Kerala

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഇ.ഡി കത്തിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. എസ്.ഐ.ടി രൂപീകരിച്ചായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നേതൃത്വം വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടിയായി 3.28 [&Read More

Kerala

അനധികൃതമായി മദ്യം കൈവശംവച്ച കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. സെപ്റ്റംബർ 17Read More

Main story

ലണ്ടനിലെ ആഡംബരങ്ങൾ ഉപേക്ഷിച്ച് മധുരൈ ഗ്രാമത്തിൽ ലളിത ജീവിതം, മണിക്കൂറുകളോളം കറന്റില്ലാത്ത കൊച്ചു

മധുരൈ: ബോളിവുഡിലെ തിരക്കേറിയ താരമാണ് കത്രീന കൈഫ്. കോടികൾ മുടക്കിയുള്ള ആഡംബര ജീവിതവും വലിയ ബ്രാൻഡുകളും സിനിമകളുമൊക്കെയായി തിളങ്ങി നിൽക്കുമ്പോൾ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് അവരുടെ അമ്മ സൂസൻ ടർക്കോട്ട് നയിക്കുന്നത്. ലണ്ടനിൽ ജീവിച്ചിരുന്ന സൂസൻ 2008ൽ എല്ലാം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിയത് ചാരിറ്റി പ്രവർത്തനം ലക്ഷ്യമിട്ടാണ്. തുടക്കം ചെറിയ ട്യൂഷൻ ക്ലാസുകളിൽ നിന്നായിരുന്നു. ‘റിലീഫ് പ്രോജക്ട്സ് ഇന്ത്യ’ എന്ന പേരിൽ ഒരു എൻ.ജി.ഒ ആരംഭിച്ചായിരുന്നു തുടക്കം. ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന [&Read More