ഡൽഹി: തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സ്ഥിരം വേദി ഇനിമുതല്‍ ജന്തര്‍ മന്തര്‍ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.ഡൽഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങൾ നിശ്ചയിച്ച് ഡൽഹി പോലീസ്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കാൻ ബദൽ വേദികൾ കണ്ടെത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.പ്രതിഷേധ വേദിയെന്ന നിലയില്‍ ജന്തര്‍ മന്തറിന് നല്‍കിയിരുന്ന അംഗീകാരം [&Read More
‘ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല’: നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6Read More
‘അവരുടെ വോട്ടുകൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായത്’; ആദിവാസി വീടുകൾ തകർത്തതിൽ ബിജെപി സർക്കാരിനെതിരെ
ന്യൂഡൽഹി: മധ്യപ്രദേശിലെ സീഹോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആദിവാസി കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് ചെയ്തവരെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ആരോപിച്ച ചൗഹാൻ, ഇവരുടെ വോട്ട് കൊണ്ടാണ് തങ്ങൾ ജയിക്കുന്നതെന്നും ഇവരുടെ വോട്ട് കൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായതെന്നും തുറന്നടിച്ചു. ഇത് തന്നെ [&Read More
‘ഞങ്ങളെ തല്ലിച്ചതച്ചു, സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു’; ഡൽഹി പോലീസിന്റെ കസ്റ്റഡി പീഡനത്തിനെതിരെ അഭിഭാഷകൻ
ന്യൂഡൽഹി: ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ പോലീസിന്റെ കസ്റ്റഡിയിലായവർക്ക് നേരിടേണ്ടി വന്ന ഭീകരമായ അനുഭവങ്ങളും പീഡനങ്ങളും പുറത്ത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത എഴുനൂറിലധികം പേരെ പോലീസ് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ഫോണുകൾ പിടിച്ചെടുത്ത് നഗരത്തിൽ നിന്ന് 30 മുതൽ 40 കിലോമീറ്റർ വരെ അകലെയുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തതായാണ് വിവരങ്ങൾ. ഞായറാഴ്ച വൈകുന്നേരത്തോടെ അഭിഭാഷകരും സാമൂഹിക പ്രവർത്തകരും അടക്കമുള്ളവർ കസ്റ്റഡിയിലുള്ളവർക്ക് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ട് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി എസ്.ഒ.എസ് സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. [&Read More
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തലസ്ഥാന നഗരിയെ ജയിൽ സമാനമായ അവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഡൽഹിയിൽ ആർഎസ്എസ്Read More
ഗ്യാനേഷിനെതിരായ പ്രതിഷേധം: ചലോ ഡല്‍ഹി മാര്‍ച്ചിന് മുന്നോടിയായി മെട്രോ സ്റ്റേഷനുകള്‍ അടച്ച് സര്‍ക്കാര്‍
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി ദൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടു. ജൻപഥ്, മണ്ഡി ഹൗസ്, ബരാഖംബ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക് എന്നീ സ്റ്റേഷനുകളിലാണ് വൈകിട്ട് നാല് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. അതേസമയം ഈ സ്റ്റേഷനുകളിൽ ട്രെയിൻ മാറിക്കയറാനുള്ള സൗകര്യം ലഭ്യമായിരിക്കും. കോൺഗ്രസ് [&Read More
’56 ഇഞ്ചുകാരൻ്റെ പൊലീസിനും പട്ടാളത്തിനും മുന്നിൽ ഒരിഞ്ച് പിന്മാറരുത്; അധികാരത്തിന്റെ ദണ്ഡിന് മുന്നിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിനും പട്ടാളത്തിനും മുന്നിൽ പതറാതെ പോരാടാൻ സമരമുഖത്തുള്ള മകൾക്ക് ഉമ്മയുടെ ശക്തമായ പിന്തുണ. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാവുമായ ഹൈഫയ്ക്കാണ് മാതാവും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റുമായ പിടിപി സാജിത ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. “56 ഇഞ്ചുകാരൻ്റെ പൊലീസിൻ്റേയും പട്ടാളത്തിൻ്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണം. അധികാരത്തിൻ്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ചുതകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം,” എന്ന് സാജിത കുറിപ്പിൽ വ്യക്തമാക്കി. [&Read More
ന്യൂഡല്‍ഹി: രാജ്യത്തെ വോട്ട് മോഷണം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കാണാന്‍ അനുമതി തേടിയ പ്രതിപക്ഷ നേതാക്കളുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. വിഷയം ഭരണപരമായ തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ തലത്തില്‍ ഔദ്യോഗികമായി ഹരജി സമര്‍പ്പിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയില്‍ കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ച് ചീഫ് [&Read More
ഹൈദരാബാദ്: പ്രമുഖ സ്റ്റാന്‍ഡ് അപ് കോമഡി താരം കുനാല്‍ കമ്രയുടെ കോമഡി ഷോക്കിടെ പ്രതിഷേധവുമായി എത്തിയ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഹൈദരാബാദ് ടിജിഎസ്ആര്‍ടിസി കലാഭവനില്‍ ഇന്നലെ നടന്ന ‘സ്റ്റാന്‍ഡിങ് അപ്പ്’ ഷോ തടസ്സപ്പെടുത്താൻ ശ്രമിച്ച 15 പ്രവര്‍ത്തകരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. ഹിന്ദു ദൈവങ്ങളെക്കുറിച്ച് കുനാല്‍ കമ്ര അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വിഎച്ച്പിയും ബജ്രംഗ് ദളും പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദള്‍ നേരത്തെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. [&Read More