കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി കാണിച്ച് ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ബി.ജെ.പി പരാതി നൽകി. ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാറാണ് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായെ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. [&Read More
‘ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ളയാൾ; ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ട്’:
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചെന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് പിന്തുണയുമായി കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ള ആളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനശൈലി കണ്ടതിനു ശേഷം കഴിഞ്ഞ നവംബറിൽ താൻ അദ്ദേഹത്തിന് കത്തയച്ചിരുന്നതായി മീണ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ [&Read More
കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം പോസ്റ്റും പ്രകോപനമായി; കീർത്തനയെ കുത്തിയതിന് പിന്നിലെ കാരണം
കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എം.ഡി.എം.എ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കീർത്തനയുള്ളത്. ആക്രമണം നടത്തിയ കീർത്തനയുടെ പങ്കാളി കൂടിയായ പ്രതി ജിനീഷിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതും കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതുമാണ് ആക്രമണത്തിന് പ്രേരകമായതെന്നാണ് പ്രതി ജിനീഷ് പൊലീസിന് നൽകിയ മൊഴി. ആറിലേറെ തവണ ഇയാൾ കീർത്തനയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും വയറിനും കാലിനുമാണ് കുത്തേറ്റത്. [&Read More
‘മുട്ടിൽ മരംമുറി കേസ് ഒതുക്കിത്തീർക്കാൻ നോക്കി; കേസുകൾ വേണ്ടെന്നുവെക്കാൻ എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു’:
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് നൽകിയ വിശദീകരണം വെറും പൊള്ളയാണെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. മുറിച്ചു കടത്തിയ മരവും ലോറിയും കണ്ടുകെട്ടാൻ വൈകിയതിന് സ്റ്റേ ഓർഡർ തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന് അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ച കുറ്റപത്രം മണിക്കൂറുകൾക്കകം തിരികെ നൽകിയത് കേസ് എത്രമാത്രം ദുർബലമാണെന്ന് [&Read More
‘ഗ്യാനേഷിനെക്കൊണ്ട് വൃത്തികെട്ട കളി കളിപ്പിച്ചു; എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് മോദി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധികാര ദുർവിനിയോഗം പൂർണ്ണമായി വെളിപ്പെട്ടുവെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. ഗ്യാനേഷിനെ മുന്നിൽ നിർത്തി ഇത്തരം വൃത്തികെട്ട കളി കളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അധികാര സ്ഥാനങ്ങൾ തകരാൻ പോകുകയാണെന്നും എം.എ ബേബി പറഞ്ഞു. ധർമ്മേന്ദ്ര പ്രാധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപി സർക്കാർ എങ്ങനെയൊക്കെയാണ് ഇന്ത്യൻ ഭരണം കൈപ്പിടിയിലൊതുക്കിയതെന്നതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും [&Read More
‘ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിച്ചു’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ജിജി തോംസൺ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതയും ആരോപിക്കപ്പെട്ട് ഗ്യാനേഷ് കുമാർ കടുത്ത രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ. താൻ കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന 2015Read More
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകിട്ട് 5 വരെ ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണവും റോഡരികിൽ പാർക്ക് ചെയ്യുന്നതിന് സമ്പൂർണ വിലക്കുമുണ്ട്. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.Read More
ന്യൂഡൽഹി: വിവാഹമോചനം ചെയ്യാൻ ഭർത്താവ് മുത്തലാഖ് ചൊല്ലിയതിന് 2019 മുതൽ കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കണക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് ആണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സുപ്രീം കോടതിയെ [&Read More
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം: സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; സെക്രട്ടറിഎം.പി
തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വത്തെ സർക്കാർ പ്രഖ്യാപിച്ചു. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകൾ എന്നിവയുൾപ്പെടെ വിവിധ കലാRead More
‘സ്വകാര്യ ബസുകൾ മദയാനയെപ്പോലെ, അവർക്ക് പൊലീസിനെയും നിയമത്തെയും ഭയമില്ല’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ വിമർശനം. റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലെന്നും കോടതി പറഞ്ഞു. എന്തും ചെയ്യാമെന്നാണ് അവരുടെ [&Read More