കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് [&Read More
‘ഗൺമാൻമാരുടെ മർദനം: കേസ് അട്ടിമറിക്കാൻ നിർദേശിച്ചത് അജിത് കുമാർ’; എസ്ഐടിക്ക് മുന്നിൽ കരഞ്ഞ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നിർദേശപ്രകാരമാണെന്ന് എസ്ഐടിക്കു മുന്നിൽ കരഞ്ഞു കൊണ്ട് സമ്മതിച്ച് ഗ്രേഡ് എസ്ഐമാർ. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് പിഴവ് പറ്റിയെന്ന് സമ്മതിച്ചത്. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ഇതു സമ്മതിക്കാതിരുന്ന എസ്ഐമാർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ പിഴവ് ഏറ്റുപറയുകയായിരുന്നു. പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്കറിനെ പൊലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ജിതിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം, ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. കേസിൽ ആദ്യം സ്ക്രീൻഷോട്ട് പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ പോസ്റ്റ് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്നാണ് നടപടി. റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മറ്റു വ്യക്തികളുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. ഇതിനൊപ്പം, യൂത്ത് [&Read More
വെള്ളാപ്പള്ളി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് മന്ത്രിമാരായ ചെന്നിത്തലയും എം. ലിജുവും പിന്മാറി; ചടങ്ങ്
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും പിന്മാറി. വിശാല കെപിസിസി യോഗം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന അസൗകര്യം ഇരുവരും അറിയിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ട് ആലപ്പുഴയിൽ നടത്താനിരുന്ന പരിപാടി സംഘാടകർ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. കേരള കൗമുദിയുടെ 115Read More
കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചു; പ്രധാന അധ്യാപികക്കെതിരെ പരാതി
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ ഡോ. സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്എസിൽ മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി കടുത്ത പരാതി ഉയരുന്നു. സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെയാണ് ഗുരുതരമായ ഈ ആക്ഷേപം ഉയർന്നിട്ടുള്ളത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർഥികൾക്ക് യാതൊരു കാരണവശാലും ഇവിടെ അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക കടുത്ത നിലപാട് എടുത്തതായി പിടിഎ ഭാരവാഹി വ്യക്തമാക്കി. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ എത്തിയ മുപ്പതോളം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. അവിടെയുണ്ടായിരുന്ന മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും [&Read More
‘പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല’; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി നിലവിലെ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമാണെന്നും പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഈ ഫണ്ടുകൾ ലഭ്യമാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിലെ എസ്സിഇആർടി പുസ്തകങ്ങൾ ഉപയോഗിച്ച് തന്നെ കുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നാണ് ശുപാർശ. അതേസമയം, വിഷയത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നും വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. [&Read More
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ലൈനുകൾക്ക് സമീപം ഫുട്ബോൾ ആരാധകർ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരെ കർശന നിർദേശവുമായി കെഎസ്ഇബി. പലയിടങ്ങളിലും റോഡിന് കുറുകെയും ലൈനുകൾക്ക് അരികിലും കൊടികളും തോരണങ്ങളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ കടുത്ത അപകടങ്ങൾക്ക് കാരണമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇവ പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെടാനും പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനും ഇടയുണ്ട്. അടിയന്തര [&Read More
മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് തീർഥാടകർ മരിച്ചു. പാലക്കാട് സ്വദേശികളായ ട്രാവലർ ഡ്രൈവർ രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പത്തുപേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറും എതിർദിശയിൽ നിന്നുവന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.Read More
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ‘ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ [&Read More
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പട്ടികവർഗ വകുപ്പു വഴിയാണ് ഒന്നാം [&Read More