റായ്പൂർ: പെൻഷൻ കൈപ്പറ്റുന്നതിനായി 90 വയസ്സുള്ള അമ്മായിയമ്മയെ ചുമലിലേറ്റി യുവതി കാട്ടുപാതയിലൂടെ നടന്നത് ഒൻപത് കിലോമീറ്റർ. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലുള്ള മെയിൻപത് മേഖലയിലാണ് ഈ സംഭവം നടന്നത്. വനപ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും കത്തുന്ന വെയിലിൽ വൃദ്ധയെ ചുമന്നുകൊണ്ട് സുഖ്മാനിയ ബായി എന്ന യുവതി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിദൂര ഗ്രാമീണ മേഖലകളിലെ ക്ഷേമപദ്ധതി വിതരണത്തിന്റെ ദയനീയമായ യാഥാർത്ഥ്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. മോശം ഗതാഗത സൗകര്യങ്ങൾ കാരണം ദുർഘടമായ പാതകളിലൂടെ ദീർഘദൂരം കാൽനടയായി സഞ്ചരിക്കേണ്ട [&Read More
എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. Read More
‘എത്ര പണം ചിലവായാലും സർക്കാരോ സ്വന്തം നിലയ്ക്കോ ചികിത്സിക്കും’; ഐറിന് മുഖ്യമന്ത്രിയുടെ വാക്ക്
ഒമാനിൽവെച്ച് ശരീരമാസകലം പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പത്തുവയസ്സുകാരി ഐറിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ സഹായഹസ്തം.Read More
‘മരിച്ചാലും രക്തപതാക പുതപ്പിക്കരുത്, സുധാകരൻ കൊടും വഞ്ചകൻ’; സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിൽ
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനം. സുധാകരൻ കൊടുംവഞ്ചകനാണെന്നും അദ്ദേഹം മരിച്ചാൽ പോലും ഭൗതികശരീരത്തിൽ രക്തപതാക പുതപ്പിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. സുധാകരൻ അന്തരിച്ചാൽ പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടരുതെന്നും, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സുധാകരന് പുറമെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത അതൃപ്തിയാണ് ഉയർന്നത്. [&Read More
‘ഡിഎംകെയുടെ കാരുണ്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രവർത്തിക്കുന്നത്’; വിജയ് തരംഗം അധികകാലം നിലനിൽക്കില്ലെന്ന് എം.കെ
ചെന്നൈ: തമിഴ്നാട്ടിൽ അടുത്തിടെ ഭരണത്തിലേറിയ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിനെതിരെയും നടൻ വിജയിക്കെതിരെയും രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് നിലവിലുള്ളത് ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് വെറുമൊരു ‘സിനിമാ സുനാമി’ മാത്രമാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു. പുതിയ സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് നിലവിലെ ഭരണ മുന്നേറ്റമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോപിച്ചു. രാഷ്ട്രീയ ബോധ്യമല്ല, മറിച്ച് ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള [&Read More
‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു’; ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്
കൊച്ചി: നടി അൻസിബ ഹസ്സന് പിന്നാലെ നടൻ ടിനി ടോമിനെതിരെ താരസംഘടനയായ ‘അമ്മ’യ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പ്. സംഘടനയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണ് നീനാ കുറുപ്പിന്റെ പരാതി. കഴിഞ്ഞദിവസം ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നുമാണ് അൻസിബ ആരോപിച്ചത്. ടിനി ടോമിന്റെ [&Read More
മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്പെൻഷൻRead More
ന്യൂഡൽഹി: രാജ്യത്ത് പത്ത് ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില വർധിപ്പിച്ചതോടെ പെട്രോൾ, ഡീസൽ നിരക്കുകളിൽ വലിയ രാഷ്ട്രീയ യുദ്ധം മുറുകുകയാണ്. പുതിയ വർധനയോടെ ലിറ്ററിന് ആകെ അഞ്ചു രൂപയാണ് കൂടിയത്. എന്നാൽ രാജ്യമൊട്ടാകെ വില വർധിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന കണക്കുകളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നത്. ബിജെപി ഭരിക്കുന്ന [&Read More
സ്ത്രീകൾക്കുള്ള യാത്രാസൗജന്യം: ഗുണം 7 ജില്ലകൾക്ക് മാത്രം; മലപ്പുറത്തും എറണാകുളത്തും കെഎസ്ആർടിസി ‘ഇല്ല’
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ ബസ് യാത്രയുടെ ആനുകൂല്യം ഭൂരിഭാഗം ജില്ലകൾക്കും പൂർണമായി ലഭിക്കില്ലെന്ന് കണക്കുകൾ. കെഎസ്ആർടിസി സർവീസുകൾ സജീവമായ ഏഴു ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമാണ് ഇതിന്റെ പ്രധാന ഗുണം ലഭിക്കുക. മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള ഏഴു ജില്ലകളിൽ പൊതുഗതാഗതത്തിലെ കെഎസ്ആർടിസി വിഹിതം 25 ശതമാനത്തിലും താഴെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് കാര്യമായ രീതിയിൽ കെഎസ്ആർടിസി സർവീസുകളുള്ളത്. ഇതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിഹിതമുള്ളത് (60.50%). [&Read More
‘ടിനി ടോം എന്നെ ജിഹാദിയാക്കി; ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ചു’: അൻസിബ
കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നാണ് അൻസിബ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള കാരണം ടിനി ടോമാണെന്നും അവർ പറഞ്ഞു. താൻ ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ടിനി ടോം പ്രചരിപ്പിച്ചതായി അൻസിബ ആരോപിച്ചു. ‘ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ ഉൾപ്പെടെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു. ‘അമ്മ’യിലെ പല അംഗങ്ങളോടും ടിനി ടോം [&Read More