ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ 1 മുതൽ 3 വരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള തൻ്റെ മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ഈ അനുമതി നൽകിയത്. മേയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. മാതൃസഹോദരന്റെ മരണാനന്തര [&Read More
‘അക്കൗണ്ട് തടഞ്ഞത് ബുദ്ധിശൂന്യം, കോക്രോച്ച് ജനതാ പാർട്ടി വെറും ട്രെൻഡല്ല, പുകയുന്ന ജനരോഷം’;
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മ അതിവേഗം വളരുകയാണ്. ഇവരുടെ പ്രധാന സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ചെങ്കിലും, അതിന് പകരമായി ആരംഭിച്ച പുതിയ അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. സിജെപിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിന് പൂട്ടിട്ട നടപടി രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ കോൺഗ്രസ് എംപി ശശി തരൂരും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയെ തികച്ചും ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂർ, [&Read More
‘പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ല, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കണം; സതീശൻ ‘മേനോൻ’ ആയത് യാദ്യച്ഛികമല്ല’
കൊച്ചി: വി.ഡി. സതീശൻ പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ആർ.ബിന്ദു. സാധാരണക്കാരുടെ പ്രശ്നത്തിന് ഒന്നാമത് പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു. ഇതുവരെ വി.ഡി സതീശനായിരുന്ന നമ്മുടെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാവേളയിൽ വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവല യാദൃഛികതയാണ് എന്ന് താൻ കരുതുന്നില്ലെന്നും ബിന്ദു പറഞ്ഞു. ‘പലവിധ സാമുദായിക ചേരികളെ പ്രയോജനപ്പെടുത്തി, എല്ലാ സാമുദായിക സംഘടനകളുമായി [&Read More
പത്താൻകോട്ട്: പഞ്ചാബിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും അർധസൈനിക വിഭാഗങ്ങളുടെയും നിർണായകമായ തന്ത്രപ്രധാന വിവരങ്ങളും നീക്കങ്ങളും പാകിസ്താന് ചോർത്തി നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക്ക് ധരിവാൾ സ്വദേശിയായ ബിട്ടു എന്ന ബൽജിത് സിങ്ങാണ് പിടിയിലായത്. സൈനിക വാഹനങ്ങളുടെയും സുരക്ഷാ സേനകളുടെയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ബിട്ടു ദേശീയപാത 44Read More
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയ്യാറാകാതെ സിപിഎം നേതൃത്വം. അംഗത്വം പുനഃസ്ഥാപിച്ചു കിട്ടാൻ ബിനീഷ് അപേക്ഷ സമർപ്പിച്ചെങ്കിലും പാർട്ടി അത് പരിഗണിച്ചില്ല. ബിനീഷ് കോടിയേരിയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി നാല് തവണ എകെജി സെൻ്ററിലേക്ക് കത്തയച്ചെങ്കിലും അതിന്മേൽ അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എസ്എഫ്ഐ പ്രവർത്തകനായിരിക്കെയാണ് ബിനീഷിന് സിപിഎം പാർട്ടി അംഗത്വം ലഭിക്കുന്നത്. എകെജി സെൻ്റർ ബ്രാഞ്ചിലായിരുന്നു അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നത്. എന്നാൽ, ലഹരിക്കേസുമായി [&Read More
‘സമയം നല്ലതല്ല’, പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും’; മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നാടകീയ പ്രസ്താവനയുമായി
ന്യൂയോർക്ക്: തൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ പ്രതിസന്ധി കാരണം താൻ ഇപ്പോൾ ആകെ അനിശ്ചിതാവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ പരിഹാസം കലർന്ന മറുപടി. താൻ ഈ ചടങ്ങിൽ സന്നിഹിതനാകാൻ മകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിത് ഒട്ടും അനുയോജ്യമായ സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു… എന്നാൽ ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് [&Read More
‘നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; ചില ചോദ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്’: പാർലമെന്ററി സമിതിക്ക് എൻടിഎ
ന്യൂഡൽഹി: രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിചിത്രവാദവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പൂർണമായി ചോർന്നിട്ടില്ലെന്നും, എന്നാൽ ചില ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുൻപ് പുറത്തുവന്നിരുന്നുവെന്നും എൻടിഎ പാർലമെന്ററി സമിതിയെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻടിഎ അധികൃതരെയും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിശദീകരണം നൽകാനായി വിളിച്ചുവരുത്തിയപ്പോഴാണ് ഏജൻസി തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത ചോദ്യങ്ങൾക്ക് മുന്നിലും പരീക്ഷാ പേപ്പർ പൂർണമായി ചോർന്നെന്ന [&Read More
ചെന്നൈ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കാൻ പോന്ന ഒരു അണിയറക്കഥയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ എൻ.ആർ.ഐ വ്യവസായിയും കോസ്റ്റൽ എനർജൻ പവർ ലിമിറ്റഡിന്റെ പ്രൊമോട്ടറുമായ അഹമ്മദ് ബുഹാരി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ പൂർണമായി കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതി എല്ലാ നടപടികളും ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട് ബുഹാരിക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ വാർത്തയ്ക്കു പിന്നാലെ അതിനേക്കാൾ വലിയൊരു കോർപറേറ്റ് അട്ടിമറിയുടെ കഥയാണു പുറത്തുവരുന്നത്. കേവലം ഒരു [&Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ചുമത്തിയിരുന്ന ഗുരുതരമായ വ്യോമയാന നിയമത്തിലെ വകുപ്പ് പൊലീസ് ഒഴിവാക്കി. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വലിയതുറ പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ നിർണായക റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ എസ് ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന [&Read More
ബിജെപിയുടെ ആധിപത്യം കുറഞ്ഞത് 20 കൊല്ലത്തേക്കെങ്കിലും തുടരും, 2029-ലും കോൺഗ്രസ് അധികാരത്തിൽ എത്തില്ല’;
ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടു നില്ക്കാന് സാധ്യതയുണ്ടെന്നാണ് പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകനായ പ്രദീപ് ഗുപ്ത പ്രവചിക്കുന്നത്. ഭരണകക്ഷിയുടെ ഭരണമികവില്‍ കാര്യമായ വീഴ്ചകള്‍ സംഭവിക്കാത്തിടത്തോളം കാലം അവരുടെ സ്ഥാനം സുരക്ഷിതമായിരിക്കും. പണ്ട് കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന ദീര്‍ഘകാല രാഷ്ട്രീയ [&Read More