‘ഇറാൻ ആണവായുധം നിർമിക്കുന്നു’: ഇന്ത്യക്കാരൻ നിർമിച്ച ‘ഫേക്ക് ന്യൂസ്’ ആധികാരിക വാർത്തയായി, ഉദ്ധരിച്ച്
തെൽ അവീവ്: ഒരു ഇന്ത്യക്കാരൻ നിർമിച്ച്, എക്സിൽ പോസ്റ്റ് ചെയ്തൊരു വ്യാജ വാർത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽRead More
തെൽ അവീവ്: ഒരു ഇന്ത്യക്കാരൻ നിർമിച്ച്, എക്സിൽ പോസ്റ്റ് ചെയ്തൊരു വ്യാജ വാർത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽRead More
ഭർത്താവും പ്രശസ്ത നടനുമായ കലാഭവൻ നവാസിന്റെ വേർപാടിന്റെ കഠിനമായ വേദന ഉള്ളിലൊതുക്കി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവത്തെക്കുറിച്ച് തുറന്നെഴുതി നടി രഹ്ന. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ‘ഹാപ്പി ലൂപ്പ്’ എന്ന സിനിമയിലാണ് രഹ്ന അഭിനയിച്ചത്. നടി സംയുക്ത വർമ്മ വഴിയാണ് മഞ്ജു വാര്യർ തന്നെ ഈ കഥാപാത്രത്തിലേക്ക് ക്ഷണിച്ചതെന്ന് രഹ്ന പറഞ്ഞു. മക്കൾക്ക് വേണ്ടിയാണ് മാനസികമായ ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് അഭിനയിച്ചതെന്നും, തന്റെ അവസ്ഥ മനസ്സിലാക്കി പിന്തുണച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. “ഉള്ളിലെ കത്തുന്ന തീ [&Read More
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല താൽക്കാലിക വി.സി ഡോ. സിസാ തോമസിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനാദരവിലും അതിക്രമത്തിലും കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറെ ലോക് ഭവനിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയ ചാൻസലർ കൂടിയായ ഗവർണർ, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ എടുക്കണമെന്നും നിർദേശം നൽകി. സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മടങ്ങവെ [&Read More
ന്യൂഡൽഹി: സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ രംഗത്തെത്തിയ അദ്ദേഹം, സംസ്ഥാനത്തെ ജീർണ്ണാവസ്ഥയിലുള്ള സ്കൂളുകളിൽ തങ്ങളുടെ പരിശോധന തുടർന്നുതന്നെ കൊണ്ടുപോകുമെന്നും പോലീസ് നടപടി ഉണ്ടായാലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. “രാജസ്ഥാനിലെ തകർന്നുകിടക്കുന്ന എല്ലാ സ്കൂളുകളും ശരിയാക്കുക. അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം, വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യാം. സർക്കാരും പൊലീസും നിങ്ങളുടേതാണ്. എന്നാൽ രാജസ്ഥാനിലെ എല്ലാ [&Read More
ബംഗളൂരു: ബംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി സാനി കൃഷ്ണയ്ക്ക് (32) ചികിത്സാ സഹായം നൽകുന്നതിൽ വീഴ്ചയെന്ന് പരാതി. ഡ്രൈവറുടെ അശ്രദ്ധ കാരണം ട്രാക്ടർ മറികടക്കാൻ ശ്രമിക്കവെ റോഡിൽ വീണ സാനിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. കമ്പനിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് ഇവർ റാപ്പിഡോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ സാനിക്ക് സാമ്പത്തിക സഹായം നൽകിയെന്ന തരത്തിൽ വരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് യുവതി തന്നെ രംഗത്തെത്തി. [&Read More
ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹി നിരയിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ഭാരവാഹി പട്ടിക പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ബി.എൽ സന്തോഷ് ദേശീയ സംഘടനാ ജനറൽ [&Read More
രാവിലെ ഉണരുമ്പോൾ താടിയെല്ലിലും പല്ലിലും സഹിക്കാനാവാത്ത വേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഉറക്കത്തിൽ നിങ്ങൾ അറിയാതെ പല്ലുകടിക്കുന്നതാകാം ഇതിന് കാരണം. വൈദ്യശാസ്ത്രത്തിൽ ‘ബ്രക്സിസം’ (Read More
ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകളെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് സംഭവിച്ച കാര്യങ്ങൾ പാർട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് അവർ കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വന്ദേമാതരത്തെ അപമാനിച്ചെന്ന [&Read More
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. വിഷയം അന്വേഷിക്കാൻ സി.ബി.ഐയോടും എറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഇ.ഡിയോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ പരമോന്നത കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണ അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ച് ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഇതിന് [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.