‘അമേരിക്കയെ വിശ്വസിക്കുന്നില്ല, ഹോർമുസ് കടലിടുക്ക് ഇനി ഇറാൻ നിയന്ത്രിക്കും, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക്
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി പോവില്ലെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാനായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലാൻഡിൽ വെച്ച് യു.എസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയതോടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ‘ഹോർമുസ് കടലിടുക്കിൻ്റെ ഭരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ച് പോവില്ലെന്ന് എല്ലാവരും അറിയണം. തീർച്ചയായും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കപ്പെടും, പക്ഷേ ഹോർമുസ് കടലിടുക്ക് ഇറാൻ നിയന്ത്രിക്കും,’ ഇറാനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം [&Read More