Tags :പശ്ചിമേഷ്യൻ യുദ്ധം 2026
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് [&Read More
ദോഹ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഖത്തറിന് മുകളിൽ യുഎസ് യുദ്ധവിമാനം കാണാതായതായി റിപ്പോർട്ടുകൾ. നാവികസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെസിRead More
തെഹ്‌റാൻ: രാജ്യത്തെ ചാരന്മാർക്കെതിരെ നടപടി കടുപ്പിച്ച് ഇറാൻ. ഇസ്രയേൽ ചാരസംഘമായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തുകയും തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുകയും ചെയ്ത രണ്ട് പൗരന്മാരെ കൂടി ഇറാൻ തൂക്കിലേറ്റി. യഗൂബ് കരീംപൂർ, നാസർ ബക്കർസാദെ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവനിലയമായ നതാൻസിലെ അതീവ രഹസ്യവിവരങ്ങൾ മൊസാദിന് കൈമാറിയതാണ് നാസർ ബക്കർസാദെയ്ക്കെതിരെയുള്ള കുറ്റം. കൂടാതെ രാജ്യത്തെ പ്രധാന മതനേതാക്കളുടെയും പ്രവിശ്യാ [&Read More
തെഹ്‌റാൻ: പശ്ചിമേഷ്യൻ സമുദ്രത്തിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തകർക്കാൻ കൗതുകണുർത്തുന്നതും അതിമാരകവുമായ യുദ്ധതന്ത്രവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാൻ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്നൊരു ആയുധം ഉടൻ പുറത്തെടുക്കാനിരിക്കുകയാണെന്ന് കവിഞ്ഞ ദിവസം ഇറാൻ നാവിക സേന മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഉപരോധം മൂലം ഇറാന്റെ എണ്ണക്കയറ്റുമതി സ്തംഭിച്ച സാഹചര്യത്തിൽ, കടൽമാർഗമുള്ള തടസ്സങ്ങൾ നീക്കാൻ ഏത് [&Read More
വാഷിങ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സമുദ്രപാതകളിൽ ഇറാൻ വിന്യസിച്ചിരിക്കുന്ന അതിമാരകമായ കടൽമൈനുകൾ അമേരിക്കൻ നാവികസേനയ്ക്ക് വലിയ തലവേദനയാകുന്നു. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനോ നിർവീര്യമാക്കാനോ കഴിയാതെ വന്നതോടെ, എഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് പെന്റഗൺ. ഇതിനായി പ്രമുഖ എഐ സ്ഥാപനമായ ‘ഡൊമിനോ ഓപ്ഷൻസു’മായി’ 112.6 ദശലക്ഷം ഡോളറിന്റെ (ഏകദേശം 948 കോടി രൂപ) വമ്പൻ കരാറിലാണ് പെന്റഗൺ ഒപ്പുവെച്ചിരിക്കുന്നത്. കടലിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൈനുകളെ അതിവേഗം തിരിച്ചറിയാനും അവ സൃഷ്ടിക്കുന്ന ഭീഷണി അളക്കാനും ഈ എഐ [&Read More
തെഹ്‌റാൻ: അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഒരുപോലെ ഭയപ്പെടുന്ന അത്യാധുനികമായ പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം വിന്യസിക്കുമെന്നും, ഇതിന്റെ പ്രഹരശേഷി കണ്ട് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കയും ഇസ്രയേലും വലിയ പരാജയമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാന വാരം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് [&Read More
വാഷിങ്ടൺ/തെഹ്‌റാൻ: ലോകത്തെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലെന്ന ഖ്യാതിയോടെ പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പരാജയഭാരത്തോടെ മടങ്ങുന്നു. ഇറാന്റെ കരുത്തിന് മുന്നിൽ പതറിയും ആഭ്യന്തരമായ സാങ്കേതിക തകരാറുകളിൽ വലഞ്ഞും പത്തുമാസം നീണ്ട ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ചാണ് അമേരിക്കയുടെ ഈ കൂറ്റൻ പടക്കപ്പൽ നാട്ടിലേക്ക് തിരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് ആണ് കപ്പൽ അമേരിക്കയിലേക്കു മടങ്ങുന്നതായുള്ള വാർത്ത പുറത്തുവിട്ടത്. 309 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച് റെക്കോർഡ് ഇട്ടെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ലോൺട്രി [&Read More
തെഹ്‌റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത [&Read More
ഇസ്‌ലമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More
ബ്രസൽസ്: ഇസ്രയേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യൻ യൂനിയൻ. കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ഇസ്രയേലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇ.യു ഇടപെടൽ. റഷ്യ പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്നു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളുമായി എത്തിയ കപ്പലിന് തുറമുഖങ്ങളിൽ പ്രവേശനം നൽകിയ ഇസ്രയേൽ നടപടിക്കു പ്രതികാരമായി ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായി ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് മോഷ്ടിച്ച ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയന്റെ നീക്കം. [&Read More