06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Donald Trump

World

‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More

World

ട്രംപിനെതിരായ ലൈംഗികാരോപണം: കാണാതായ എഫ്ബിഐ മെമ്മോകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഗുരുതരമായ ലൈംഗികാരോപണങ്ങൾ അടങ്ങിയ എഫ്ബിഐ അഭിമുഖ മെമ്മോകൾ യുഎസ് നീതിന്യായ വകുപ്പ് (Read More

Iran

ഇറാനെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകിയില്ല; സ്‌പെയിനുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് യുഎസ്; ഉപരോധത്തിന് സജ്ജമെന്ന്

മാഡ്രിഡ്/വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ തീരുമാനത്തിൽ പ്രകോപിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇപ്പോഴിതാ സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, വ്യാപാര ഉപരോധം നേരിടാൻ തങ്ങൾ സജ്ജമാണെന്ന് സ്‌പെയിനും തിരിച്ചടിച്ചു. ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. സ്‌പെയിൻ ഭീകരമായ രീതിയിലാണ് പെരുമാറുന്നത്. അവരുമായുള്ള എല്ലാ [&Read More

World

‘എപ്സ്റ്റീനൊപ്പം മികച്ച നിമിഷങ്ങളുണ്ടായെന്ന് ട്രംപ് പറഞ്ഞു’; 2003ൽ തന്നെ താൻ ബന്ധം ഉപേക്ഷിച്ചെന്ന്

വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് മികച്ച സൗഹൃദമുണ്ടായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നതായി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ മൊഴിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ട്രംപ്Read More

World

അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ട്രംപിൻ്റെ കഴുത്തിന് പിന്നിലെ പഴുത്ത വ്രണം; സ്കിൻ കെയർ ക്രീം

വാഷിംങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം നടന്ന മെഡൽ ഓഫ് ഓണർ ചടങ്ങിനിടെ ട്രംപിന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ കണ്ടതാണ് പുതിയ ഊഹാപോഹങ്ങൾക്ക് കാരണമായത്. എന്നാൽ, ഇത് ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന ‘പ്രതിരോധ ചികിത്സ’ (Read More

World

ഇറാൻ ആക്രമണത്തിൽ കനത്ത പ്രഹരം? ‘പുറത്തുവന്ന കണക്ക് മാത്രമല്ല; നിരവധി യുഎസ് സൈനികർ

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം നിലവിൽ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’ന്യൂയോർക്ക് ടൈംസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ചു സൈനികര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം അമേരിക്കൻ സെൻട്രൽ കമാ(സെൻ്റ്കോം) സ്ഥിരീകരിച്ചിരുന്നു. ​നിലവിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ കണക്ക് ഇതിലും വളരെ ഉയർന്നതാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. സൈനികRead More

Main story

ആഞ്ഞടിച്ച് അമേരിക്ക; ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തതായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാന് കനത്ത പ്രഹരമേൽപ്പിക്കിച്ചുകൊണ്ട് അവരുടെ ഒമ്പത് നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്ത് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. നശിപ്പിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉൾപ്പെടുന്നുണ്ടെന്നും, ഇറാന്റെ അവശേഷിക്കുന്ന നാവിക ആസ്തികൾ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ്Read More

Iran

‘കീഴടങ്ങിയില്ലെങ്കിൽ മരണം; ഇറാന്റെ മിസൈൽ ശേഖരം തകർക്കും’- മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനിൽ ഇന്നു പുലർച്ചെ ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത മിന്നലാക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയെ ആസന്നമായ ഭീഷണികളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ തകർത്ത ആണവ പദ്ധതികൾ ഇറാൻ രഹസ്യമായി പുനരാരംഭിക്കാൻ ശ്രമിച്ചുവെന്നും, മിസൈലുകൾ വികസിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനിൽ അമേരിക്കൻ സൈന്യം വലിയൊരു സൈനിക നീക്കത്തിന് തുടക്കം കുറിച്ചതായി ട്രംപ് അറിയിച്ചു. ‘അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് [&Read More

World

മംദാനി ട്രംപിനെ ചെന്നു കണ്ടു; അന്യായമായി കസ്റ്റഡിയിലെടുത്ത മുസ്ലിം വിദ്യാർഥിനിയെ മണിക്കൂറുകൾക്കകം വിട്ടയച്ചു

വാഷിങ്ടൺ: കൊളംബിയ യൂനിവേഴ്സിറ്റിയിലെ മുസ്‌ലിം വിദ്യാർഥിനിയെ എമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത സംഭവത്തിൽ സുപ്രധാന ഇടപെടലുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. വ്യാഴാഴ്ച പുലർച്ചെ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത അസർബൈജാനി വിദ്യാർഥിനിയായ എൽമിന അഘായേവയെ മണിക്കൂറുകൾക്കകം മോചിപ്പിച്ചു. മംദാനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണു വിട്ടയച്ചത്. മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിൽനിന്ന് വ്യാജവാർത്ത നൽകിയാണ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അഘായേവയെ പിടികൂടിയത്. കാണാതായ ഒരു കുട്ടിയെ തിരയുന്ന പോലീസാണെന്ന് അവകാശപ്പെട്ടാണ് ഉദ്യോഗസ്ഥർ അകത്തുകയറിയതെന്ന് [&Read More

World

യുഎസ് സെനറ്റർമാരായ ഇൽഹാൻ ഒമറിനെയും റാഷിദ ത്‌ലൈബിനെയും അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ ഇൽഹാൻ ഒമറിനും റാഷിദ ത്‌ലൈബിനുമെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്. തന്റെ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിനിടെ പ്രതിഷേധിച്ച ഇരുവരേയും അവർ എവിടെ നിന്നാണോ വന്നത് അവിടേക്ക് തന്നെ തിരിച്ചയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും നിയന്ത്രണങ്ങളെയും ഇരുവരും വിമർശിച്ചിരുന്നു. സങ്കേത നഗരങ്ങൾ നിർത്തലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ, ‘നിങ്ങൾ അമേരിക്കക്കാരെ കൊന്നു’ എന്ന് ഇൽഹാൻ [&Read More