വാഷിങ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സമുദ്രപാതകളിൽ ഇറാൻ വിന്യസിച്ചിരിക്കുന്ന അതിമാരകമായ കടൽമൈനുകൾ അമേരിക്കൻ നാവികസേനയ്ക്ക് വലിയ തലവേദനയാകുന്നു. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനോ നിർവീര്യമാക്കാനോ കഴിയാതെ വന്നതോടെ, എഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് പെന്റഗൺ. ഇതിനായി പ്രമുഖ എഐ സ്ഥാപനമായ ‘ഡൊമിനോ ഓപ്ഷൻസു’മായി’ 112.6 ദശലക്ഷം ഡോളറിന്റെ (ഏകദേശം 948 കോടി രൂപ) വമ്പൻ കരാറിലാണ് പെന്റഗൺ ഒപ്പുവെച്ചിരിക്കുന്നത്. കടലിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൈനുകളെ അതിവേഗം തിരിച്ചറിയാനും അവ സൃഷ്ടിക്കുന്ന ഭീഷണി അളക്കാനും ഈ എഐ [&Read More
Tags :Iran Israel War 2026
‘അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്ന ആ പുതിയ ആയുധം ഉടൻ പുറത്തെടുക്കും’; മുന്നറിയിപ്പുമായി
തെഹ്‌റാൻ: അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഒരുപോലെ ഭയപ്പെടുന്ന അത്യാധുനികമായ പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം വിന്യസിക്കുമെന്നും, ഇതിന്റെ പ്രഹരശേഷി കണ്ട് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കയും ഇസ്രയേലും വലിയ പരാജയമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാന വാരം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് [&Read More
യുഎസ്എസ് ജെറാൾഡ് ഫോർഡിന് നാണംകെട്ട മടക്കം; പശ്ചിമേഷ്യൻ ദൗത്യം പാതിവഴിയിൽ നിർത്തി അമേരിക്കയിലേക്ക്
വാഷിങ്ടൺ/തെഹ്‌റാൻ: ലോകത്തെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലെന്ന ഖ്യാതിയോടെ പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പരാജയഭാരത്തോടെ മടങ്ങുന്നു. ഇറാന്റെ കരുത്തിന് മുന്നിൽ പതറിയും ആഭ്യന്തരമായ സാങ്കേതിക തകരാറുകളിൽ വലഞ്ഞും പത്തുമാസം നീണ്ട ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ചാണ് അമേരിക്കയുടെ ഈ കൂറ്റൻ പടക്കപ്പൽ നാട്ടിലേക്ക് തിരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് ആണ് കപ്പൽ അമേരിക്കയിലേക്കു മടങ്ങുന്നതായുള്ള വാർത്ത പുറത്തുവിട്ടത്. 309 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച് റെക്കോർഡ് ഇട്ടെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ലോൺട്രി [&Read More
തെഹ്റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത [&Read More
ഇസ്‌ലമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More
‘പെന്റഗൺ പുറത്തുവിടുന്നത് യുദ്ധത്തിന്റെ യഥാർഥ ചിത്രമല്ല; ട്രംപിനെ പറ്റിക്കുന്നു’-ചോദ്യങ്ങളുമായി യുഎസ് വൈസ് പ്രസിഡന്റ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രതിരോധ വകുപ്പ് നൽകുന്ന അമിത ശുഭപ്രതീക്ഷയുള്ള റിപ്പോർട്ടുകളെ ചോദ്യം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധഭൂമിയിലെ തിരിച്ചടികൾ മറച്ചുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് വാൻസ് ആരോപിക്കുന്നു. പെന്റഗൺ വാദിക്കുന്നതിൽനിന്നു വിരുദ്ധമായി ഇറാന്റെ സൈനികശേഷി ഇപ്പോഴും ശക്തമായി തുടരുന്നു. അമേരിക്കയുടെ മിസൈൽ ശേഖരത്തിലുണ്ടായ വൻ ഇടിവ് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി അറ്റ്‌ലാന്റിക്’ ആണ് ഇറാൻ [&Read More
‘ഇനി മര്യാദക്കാരനായിരിക്കില്ല, എത്രയും വേഗം കരാറിൽ ഒപ്പിടുന്നതാണ് നല്ലത്’; ഇറാനോട് കടുപ്പിച്ച് ട്രംപ്
വാഷിങ്ടൺ: ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, എത്രയും വേഗം ആണവ കരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശം വെച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. മിസൈൽ [&Read More
ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നയതന്ത്ര പരാജയങ്ങളെയും യുദ്ധതന്ത്രങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ്. ഇറാന്റെ നയതന്ത്ര കരുത്തിന് മുന്നിൽ അമേരിക്ക എന്ന വൻശക്തി ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നയതന്ത്ര വെല്ലുവിളിയാണ് നേരിടുന്നത്. ഇറാന്റെ നേതൃത്വം അമേരിക്കയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘർഷത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണെന്നും ജർമൻ ചാൻസലർ വിമർശിച്ചു. കഴിഞ്ഞ ദിവസം മാർസ്ബർഗിലെ ഒരു വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു [&Read More
വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇRead More
‘മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും പുറത്തെടുത്തിട്ടില്ല’; ട്രംപിന് മറുപടിയുമായി ഇറാൻ
തെഹ്റാൻ: ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കു ശക്തമായ മറുപടിയുമായി ഇറാൻ. ഇറാന്റെ പക്കലുള്ള മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും യുദ്ധമുഖത്ത് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ശത്രുക്കളെ നേരിടാൻ രാജ്യം പൂർണസജ്ജമാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലെയ്‌നിക് വ്യക്തമാക്കി. ഇറാൻ ഇതുവരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ തങ്ങളുടെ ആയുധപ്പുരയുടെ ചെറിയൊരു ശതമാനം മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ‘ഞങ്ങളുടെ പക്കലുള്ള [&Read More