27/09/2026
[fontresizer_tawhidurrahmandear_widget]

Tags :kerala news

Kerala

കൊല്ലത്ത് മുസ്‌ലിം കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; പ്രധാന അധ്യാപികക്കെതിരെ പരാതി

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ ഡോ. സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്എസിൽ മുസ്‌ലിം കുട്ടികൾക്ക് അഡ്‌മിഷൻ നിഷേധിച്ചതായി കടുത്ത പരാതി ഉയരുന്നു. സ്‌കൂളിലെ പ്രധാന അധ്യാപികക്കെതിരെയാണ് ഗുരുതരമായ ഈ ആക്ഷേപം ഉയർന്നിട്ടുള്ളത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർഥികൾക്ക് യാതൊരു കാരണവശാലും ഇവിടെ അഡ്‌മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക കടുത്ത നിലപാട് എടുത്തതായി പിടിഎ ഭാരവാഹി വ്യക്തമാക്കി. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ എത്തിയ മുപ്പതോളം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. അവിടെയുണ്ടായിരുന്ന മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും [&Read More

Kerala

5 ജില്ലകളിൽ റെഡ് അലർട്ട്; കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ‘ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ [&Read More

Kerala

വിവാഹ വാർഷിക തലേന്ന് ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി

കാസർകോട്: ഒന്നാം വിവാഹ വാർഷികത്തിന്റെ തലേദിവസം യുവതി ആസിഡ് (രാസലായനി) കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. ചെങ്കള പാണലം സ്വദേശി ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്‌ച പുലർച്ചെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആത്മഹത്യാപ്രേരണാ കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ പോലീസ് അറസ്‌റ്റ് ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് മൂന്നു മാസം പ്രായമുള്ള ഒരു [&Read More

Main story

ലഹരി മാഫിയയെ തുരത്താൻ ‘ഓപറേഷൻ തൂഫാൻ’; ജൂൺ ഒന്ന് മുതൽ ശക്തമായ പരിശോധനയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും ശക്തിപ്പെടുന്നത് തടയാൻ ജൂൺ ഒന്ന് മുതൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തും. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി വരവ് തടയാൻ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി [&Read More

Kerala

‘മൊട്ടയടിക്കൽ ശിക്ഷയല്ല, സ്റ്റൈലാണ്’; അൻവറിന് മറുപടിയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ രംഗത്തെത്തി. മൊട്ടയടിക്കുന്നത് എന്തോ വലിയ അപമാനമോ ശിക്ഷയോ ആണെന്ന രീതിയിലുള്ള സ്ഥാനാർഥിയുടെ പരാമർശം തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന രീതി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ പ്രസിഡന്റും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ സജീഷ് [&Read More

Main story

വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ സ്കാനിങില്‍ ‘ഗർഭപാത്രം’; മെഡിക്കൽ കോളജിനെതിരെ പരാതിയുമായി 23-

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സ്കാനിങ് റിപ്പോർട്ടിലെ ഗുരുതര പിഴവിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (23) എന്ന യുവാവിനാണ് മറ്റേതോ യുവതിയുടെ സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടിൽ യുവാവിന് ‘ഗർഭപാത്രം’ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്. വൃക്കയിലെ കല്ല് സംശയിച്ചാണ് ഡോക്ടർമാർ ഷിഹാസിന് സ്കാനിങ് നിർദേശിച്ചത്. എന്നാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങാൻ വൈകിയ യുവാവ്, പിന്നീട് ഹോമിയോ ചികിത്സയ്ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. [&Read More

Main story

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാ മരവിപ്പിക്കണമെന്നാവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി നിരസിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. 1990Read More

Kerala

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ യുവാവിൻ്റെ മാതാവ് നല്ലേപ്പിള്ളി സ്വദേശിനി ജോറാമ്മ (53) മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാടാങ്കോട് ജങ്ഷന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിഷം കഴിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൻ മഫ്ലുവിനെ (25) വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ ചുമരിലിടിച്ച് മറിയുകയായിരുന്നു. [&Read More

Kerala

ചിട്ടയായ ജീവിതവും ഭക്ഷണവും ‘മിസ്സ്’ ചെയുന്നു; ജയിലിൽ പോകാൻ വേണ്ടി വീണ്ടും മോഷണം

തിരുവനന്തപുരം: ജയിലിലെ ചിട്ടയായ ജീവിതവും ഭക്ഷണവും ആസ്വദിക്കാനായി വീണ്ടും മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കോവളം ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് കഴിഞ്ഞ ദിവസം കോവളം ബീച്ച് റോഡിലെ രണ്ട് കടകളിൽ മോഷണം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായത്. ജയിലിലെ സുരക്ഷയും വൃത്തിയുള്ള ഭക്ഷണവും മെച്ചപ്പെട്ട ചികിത്സയുമാണ് തന്നെ വീണ്ടും മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജയിൽ അടുക്കളയിലെ സീനിയർ മേസ്തിരിയായ ഇയാൾക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും പ്രധാന ആകർഷണമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ [&Read More