വാളയാർ: തമിഴ്‌നാട് സർക്കാർ പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്ക് നൽകുന്ന റേഷനരി അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ അമിതവിലയുള്ള “സ്പെഷ്യൽ അരിയായി” മാറുന്നു. കിലോയ്ക്ക് വെറും അഞ്ച് രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് വാങ്ങുന്ന അരി കേരളത്തിലെ വിപണിയിൽ 65 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. അരിക്കടത്തിനായി വാളയാർ കേന്ദ്രീകരിച്ച് വലിയൊരു സംഘം തന്നെ സജീവമാണ്. അതിർത്തി കടത്തി വാളയാറിലെത്തിക്കുന്ന അരി വൻകിട കച്ചവടക്കാർക്ക് 25 രൂപയ്ക്കാണ് സംഘം കൈമാറുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അരി ഏജന്റുമാർ പോളിഷ് ചെയ്ത് പുതിയ ബ്രാൻഡ് പേരിൽ 65 [&Read More
Tags :Kerala
വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993
കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി മൂവായിരം രൂപ കടന്നു. ചരിത്രത്തിൽ തന്നെ അപൂർവമായാണ് ഒരു സിലിണ്ടറിന് ഇത്ര വലിയ തുക ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും, തിരുവനന്തപുരത്ത് 3106 രൂപയും, കോഴിക്കോട്ട് [&Read More
അൽപം ഭാഗ്യംകൂടി ഇരിക്കട്ടെ..; കല്യാണത്തിന് വന്നവർക്ക് സദ്യക്കൊപ്പം കാരുണ്യ ലോട്ടറി സമ്മാനിച്ച് കുടുംബം
തിരുവനന്തപുരം: കല്യാണത്തിന് പോകുമ്പോൾ നല്ലൊരു സദ്യയും വധൂവരന്മാർക്ക് ആശംസകളും മാത്രമാണ് അതിഥികൾ പ്രതീക്ഷിക്കാറുള്ളത്. എന്നാൽ ബുധനാഴ്ച തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്ക് ലഭിച്ചത് അപ്രതീക്ഷിതമായ ഒരു സർപ്രൈസ് സമ്മാനമായിരുന്നു. സദ്യ കഴിഞ്ഞ് കൈകഴുകി ഇറങ്ങിയ അതിഥികൾക്കെല്ലാം ഒരു വെള്ളക്കവർ കൈമാറി. തുറന്നു നോക്കിയപ്പോൾ അതിൽ ഇന്ന് നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ! ഹെതർ ഹോംസ് ഉടമ എസ്.എം. രാജീവിന്റെയും സചിത്രയുടെയും മകൾ സമൃദ്ധിനിയും, കരമന നെടുങ്കാട് സ്വദേശി പത്മനാഭൻ തമ്പിയും [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 [&Read More
കടുത്തുരുത്തി: മാൻവെട്ടം സെയിന്റ് ജോർജ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചു നടന്ന ലേലത്തിൽ ഒരു കോഴിക്ക് ലഭിച്ചത് 45,000 രൂപ. അരീച്ചിറയിൽ സ്റ്റീഫനാണ് ഈ തുകയ്ക്ക് കോഴിയെ ലേലത്തിൽ പിടിച്ചത്. ലേലത്തിൽ വിളിച്ചെടുത്ത കോഴിയെ അദ്ദേഹം പള്ളിക്കുതന്നെ തിരികെ നൽകി. തുടർന്ന് ഇതേ കോഴിയെ രണ്ടാമതും ലേലത്തിന് വെച്ചപ്പോൾ പതിനായിരം രൂപ കൂടി ലഭിച്ചു. അതിവേഗം പുരോഗമിച്ച ലേലത്തിലൂടെ മൂന്ന് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ലഭിച്ചത്. തിരുസ്വരൂപത്തിൽ ചൂടിയ ഏലയ്ക്കാമാല ലേലത്തിൽ വെച്ചപ്പോൾ 15,000 രൂപയും ലഭിച്ചു. നൂറ്റാണ്ടുകളായി മാൻവെട്ടം [&Read More
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ച തുകയില്‍ നിന്നാണ് 55 ലക്ഷം രൂപ കൈമാറിയത്. 1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയ ശേഷം മാത്രമായിരിക്കും കൈമാറുക.അതേസമയം തുക പോരെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. ചെലവായ 7 കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്. സ്പോൺസർഷിപ്പായി ദേവസ്വം ബോർഡിന് കിട്ടിയത് 3.85 കോടി [&Read More
കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് [&Read More
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ [&Read More
രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്‌റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ
മലപ്പുറം: രോഗിയായ യാത്രക്കാരനെ സീറ്റ് നല്‍കാത്തതിനും സ്‌റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് പിഴ. 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സില്‍ക്കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശ്ശൂരില്‍നിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. എന്നാല്‍ ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി [&Read More
കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ ആക്രിക്കടയിലെത്തി; തിരച്ചിലിനൊടുവില്‍ 4 ഗ്രാം
കൊല്ലം: കള്ളനെ പേടിച്ചു പാഠപുസ്തകത്തിൽ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ ആക്രിക്കടയിലെത്തി. സ്വര്‍ണം നഷ്ടമായതു വീട്ടുകാര്‍ അറിഞ്ഞത് മൂന്നാം ദിവസമാണ്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍ നാലു ഗ്രാം ഒഴികെ ആഭരണങ്ങള്‍ കണ്ടെത്തി. തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു. ചവറ തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകീട്ട് കുന്നേല്‍ ജംഗ്ഷനില്‍ എ നിസാറിന്റെ എഎന്‍ ട്രേഡേഴ്‌സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ [&Read More