22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala

Main story

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്:’നടന്നത് ഉന്തും തള്ളും, ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല’; വീണാ

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഇതോടെ നിലനിൽക്കില്ലെന്ന് ഉറപ്പായി. രണ്ട് മാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം െമഡിക്കൽ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിലെ കോൺഗ്രസ് [&Read More

Main story

വാക്കുതര്‍ക്കം: മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു

കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് [&Read More

Kerala

ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; വീട്ടിൽ നിന്ന് മൂർഖനെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്Read More

Kerala

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു; നാല് പേരുടെ നില

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള [&Read More

Kerala

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രവീണാണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെയാണ് പ്രവീണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അതേസമയം, അപകടം ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. ദുരന്ത ഭൂമിയിൽ [&Read More

Kerala

വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്‌നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള്‍ [&Read More

Kerala

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി. എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സിഎംഡിആര്‍എഫില്‍ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം രൂപ വീതവും നല്‍കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ [&Read More

Main story

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊച്ചി: പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിൽ ആൽ ജൂഡ് ഉൾപ്പെടെ മൂന്നംഗ സംഘം മദ്യപിക്കാനായി ഒത്തുചേർന്നിരുന്നു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇതിനിടെ സിനോഷ് അടുക്കളയിലുണ്ടായിരുന്ന [&Read More

Main story

തൃണമൂൽ വിട്ട് പി.വി. അൻവർ; പുതിയ പാർട്ടി രൂപീകരിക്കും

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്. ഉടന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുൽ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പാര്‍ട്ടി. [&Read More

Kerala

കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം നിഷേധിച്ച് അധികൃതർ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യമില്ലാതെയും കൃത്യമായ നോട്ടീസ് നൽകാതെയുമാണ് മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. എന്നാൽ 11 മണിയോടെ [&Read More