കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ബസിനകത്ത് വെച്ച് പായസവിതരണം നടത്തിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. ബിന്ദു കൃഷ്ണയ്ക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നെങ്കിലും ഈ സമയം ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച [&Read More
Tags :KSRTC
‘അവരാരാ? സൗജന്യയാത്ര പുരുഷന്മാരുടെയും അവകാശം’;ജൂൺ 15ന് കെഎസ്ആർടിസി ബസുകൾ തടയുമെന്ന് മെൻസ് അസോസിയേഷൻ
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. Read More
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്‌ഥാനത്തിൽ ഓർഡിനറി ബസ്സുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തൽ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. [&Read More
സ്ത്രീകൾക്കുള്ള യാത്രാസൗജന്യം: ഗുണം 7 ജില്ലകൾക്ക് മാത്രം; മലപ്പുറത്തും എറണാകുളത്തും കെഎസ്ആർടിസി ‘ഇല്ല’
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ ബസ് യാത്രയുടെ ആനുകൂല്യം ഭൂരിഭാഗം ജില്ലകൾക്കും പൂർണമായി ലഭിക്കില്ലെന്ന് കണക്കുകൾ. കെഎസ്ആർടിസി സർവീസുകൾ സജീവമായ ഏഴു ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമാണ് ഇതിന്റെ പ്രധാന ഗുണം ലഭിക്കുക. മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള ഏഴു ജില്ലകളിൽ പൊതുഗതാഗതത്തിലെ കെഎസ്ആർടിസി വിഹിതം 25 ശതമാനത്തിലും താഴെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് കാര്യമായ രീതിയിൽ കെഎസ്ആർടിസി സർവീസുകളുള്ളത്. ഇതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിഹിതമുള്ളത് (60.50%). [&Read More
കൊല്ലം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാർക്കായി പുതിയ സൗകര്യം. ടിക്കറ്റ് നിരക്കിന് പുറമെ 20 രൂപ അധികം നൽകിയാൽ ബസ് റൂട്ടിലെ ഇഷ്ടമുള്ള ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സാധിക്കും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രധാന സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ നിലവിൽ യാത്ര തുടങ്ങാനും അവസാനിക്കാനും അനുവാദമുള്ളൂ. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്. ഈ അധിക തുക ഓൺലൈനായി തന്നെ അടയ്ക്കാം. കണ്ടക്ടറുടെ ചാർട്ടിൽ ഈ വിവരം ലഭ്യമാകുമെന്നതിനാൽ, യാത്രക്കാരെ [&Read More
കൊച്ചി: സ്‌റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്‌ടിക്കുന്ന യുഡിഎഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് [&Read More
‘സംഭവിച്ചത് ബാത്ത്റൂം എമർജൻസി; ആ പരിഭ്രാന്തിയിൽ പറ്റിപ്പോയതാണ്’: വിശദീകരണവുമായി ബസ്സിന്റെ ഗ്ലാസ് തകർത്ത
കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്ന് യുവതി വ്യക്തമാക്കി. ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ലെന്നും യുവതി പറഞ്ഞു. തെറ്റിനെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നതെന്നും, നിർഭാഗ്യവശാൽ കാര്യങ്ങൾ വഷളായതിൽ അന്നേദിവസം തന്നെ മാപ്പപേക്ഷിച്ചതായും അവർ അറിയിച്ചു. ഗ്ലാസിന്റെ നാശനഷ്ടങ്ങൾക്കായി 28,000 രൂപ പിഴയായി ഇതിനോടകം അടച്ചുതീർത്തു. ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ [&Read More
സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിഷേധിച്ച മഹിളാ മോര്‍ച്ചക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി മഹിളാ മോർച്ച. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് നൽകി മാതൃകയായി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ചും സർവീസ് തടസ്സപ്പെടുന്നത് ഒഴിവാക്കാനുമാണ് സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് എടുത്തു നൽകിയതെന്ന് കണ്ടക്ടർ വ്യക്തമാക്കി. സ്റ്റേഷൻ മാസ്റ്ററുടെ കൃത്യമായ നിർദേശപ്രകാരമാണ് ടിക്കറ്റ് നൽകിയതെന്നും ഔദ്യോഗിക സർക്കാർ ഉത്തരവ് വരാതെ ആർക്കും [&Read More
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; കെഎസ്ആർടിസിയുടെ സൈഡ് ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയ്‌ക്ക് 25000
കോഴിക്കോട്: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചുതകർത്തു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപമാണ് സംഭവം. മിംസ് സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അവിടെ സ്റ്റോപ്പില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആയുധം ഉപയോഗിച്ച് യുവതി ബസിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതി താൻ പോലീസിൽ പരാതി നൽകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒടുവിൽ ഇരുവിഭാഗവും പോലീസ് [&Read More
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക്. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്. ഡീസൽ വില വർധനവും മറ്റ് അറ്റകുറ്റപ്പണി ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ [&Read More